്ടു.

അവൻ അവിടെയെത്തിയപ്പോഴേക്കും അവർ പുറത്തേക്കിറങ്ങി…

ബില്ലടയ്ക്കാൻ നേരം അവൻ അവിടിരിക്കുന്ന ആളോട് കാര്യം തിരക്കി.

എന്താ ചേട്ടാ… എന്തെങ്കിലും പ്രശ്നമുണ്ടോ, അവർ കരയുന്നത് കണ്ടു. കാശിന്റെ എന്തെങ്കിലും ബുദ്ധിമുട്ട് ആണോ

മറുപടിയായി ഹോട്ടലുടമ ചെറുതായി ഒന്ന് ചിരിച്ചു..

അവർ ബില്ലടയ്ക്കാൻ വന്നതാ ഞാൻ വാങ്ങിയില്ല.. അതിനാ അവർ കരഞ്ഞേ

അത് പറയുമ്പോൾ അയാളുടെ മുഖത്തും ഒരു സങ്കടം നിഴലിച്ചു. ഒന്നും മനസ്സിലാകാതെ അവൻ അയാളെ നോക്കി.

പൈസ വാങ്ങാത്തതിന് കരയേ? !!!മനസ്സിലായില്ല

അയാൾ ബാക്കി പൈസയും കാർത്തിക്കിന്റെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു

എന്റെ അച്ഛന്റെ കാലം മുതൽ ഇവിടൊരു പതിവുണ്ട് കാൻസർ രോഗികളുടെ കയ്യിൽ നിന്നും ഞങ്ങൾ പൈസ വാങ്ങാറില്ല

കഴിച്ചത് മുഴുവൻ ഒറ്റ തീയിൽ കത്തിപോയ പോലെ തോന്നി അവന്.,കുറച്ചൂടെ വിവരം ചോദിക്കണമെന്നുണ്ടായിരുന്നു തിരക്ക് കാരണം അവൻ അതിനു നിന്നില്ല. പുറത്തിറങ്ങിയ അവൻ അവരെ കണ്ടു

രണ്ട് പെൺമക്കളെയും ചേർത്ത് പിടിച്ച് ആ സ്ത്രീ ബസ്സി കാത്ത് നിൽക്കുന്നു.

ക്ഷീണിച്ച ആ സ്ത്രീയുടെ ലക്ഷണങ്ങൾ കൊണ്ട് അവൻ ഊഹിച്ചു ആ സ്ത്രീയാണ് രോഗി., പാവം കുട്ടികൾ, അവർക്ക് അച്ഛൻ ഇല്ലായിരിക്കും ഉണ്ടേൽ ഈ അവസരത്തിൽ അവരുടെ കൂടെ കാണേണ്ടതല്ലേ… അവർ പോയാൽ പിന്നെ ആ കുട്ടികൾ എന്ത് ചെയ്യും, ഓരോന്ന് ആലോച്ചിച് നിന്നപ്പോൾ അവർക്കുള്ള ബസ്സ് വന്നു.. അപ്പോഴാണ് അവൻ ആ മൂത്ത കുട്ടിയെ ശ്രദ്ധിച്ചേ… ഒറ്റ നോട്ടത്തിൽ തന്നെ അവന്റെ മുഖം വിടർന്നു
എവിടെയോ തേടി നടന്ന ആ മുഖം, ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ ആ മുഖം പ്രതിഫലിച്ചു,

പിന്നൊന്നും ചിന്തിക്കാതെ അവൻ ബസ്സി പിന്നാലെ പോയി,

ഒരു കൊച്ച് ഓടിട്ട വീട് മുറ്റം നിറയെ പൂച്ചെടികളും മറ്റുമായി നല്ല ഭംഗിയുള്ള കൊച്ച് വീട്.. അവന് മൊത്തത്തിൽ സന്തോഷമായി, കെട്ടുന്നെങ്കിൽ ആ കുട്ടിയെ തന്നെ കെട്ടു അവൻ മനസ്സിലുറപ്പിച്ചു..

~~~~~~~~~~~~~~~~~~~~~~

എന്നാലും… എന്റെ കുഞ്ഞേ അത് തന്നെ വേണോ?? അച്ഛനില്ല അമ്മയാണേൽ ഇന്നോ നാളെയോ എന്ന് പറഞ്ഞിരിക്കുന്നു പിന്നെ ഇളയത് ഒരു പെൺകുട്ടിയും !!!!

കാര്യം വീട്ടിലവതരിപ്പിച്ചപ്പോൾ അമ്മയുടെ ചിന്തകൾ എല്ലാവഴിയും തിരഞ്ഞു.

പക്ഷെ അച്ഛന് സമ്മതമായിരുന്നു.. നിനക്കിഷ്ടമാണേൽ അത് മതി നമുക്ക്, ഇവള് പറയുന്നത് നീ കേൾക്കണ്ട, നീ അടുത്ത കാര്യം നോക്. !!

അച്ഛന്റെ തീരുമാനത്തിൽ അമ്മയും സമ്മതിച്ചു.

~~~~~~~~~~~~~~~~~~~

രാത്രി ഏറെ വൈകിയിട്ടും അവന് ഉറക്കം വന്നില്ല.. മനസ്സ് നിറയെ അവളുടെ മുഖം.. ഐശ്വര്യമുള്ള മുഖമാണ്, വീട്ടിലെ അവസ്ഥയും അമ്മയുടെ അസുഖവും ഒക്കെ കാരണമാകും മുഖത്ത് ഒരു സന്തോഷമില്ലായ്മ…

വിധി അതായിരിക്കും, അതാണല്ലോ എനിക്ക് ഇന്നുവരെ ഒരു പെണ്ണിനേം മനസ്സിന് പിടിക്കാതിരുന്നത്, അവളെ തന്റെയടുക്കൽ ദൈവം എത്തിച്ചപോലെയായിരുന്നു, അവൻ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഓരോന്ന് ചിന്തിച്ചു, പറ്റുമെങ്കിൽ ആ അമ്മയെ രക്ഷിക്കണം, നിഷ്കളങ്കത നിറഞ്ഞ ആ കുഞ്ഞു മോളേം നോക്കണം ആ വീട്ടിലെ എല്ലാം എല്ലാം ആയി നിന്ന് അവരെ സംരക്ഷിക്കണം..

അവളുടെ വീട്ടിലേക്കുള്ള വഴിനീളെ അവന്റെ മനസ്സിൽ ആ മുഖമായിരുന്നു.. അവള് സമ്മതിക്കുമോ?? അവളുടെ അമ്മക് എതിർപ്പ് കാണില്ല, ആരുടെയെങ്കിലും കയ്യിൽ ഏൽപ്പിക്കാനല്ലേ നോക്കു. അവൾക്കിഷ്ട്ടമാകും ഉറപ്പ് !!!

അവൻ ഓരോന്ന് ചിന്തിച്ചുകൊണ്ട് അവളുടെ വീട്ടിലേക്കുള്ള വഴിയിലെത്തി…

മുൻപ് കണ്ടപോലെ അല്ലല്ലോ ഇപ്പോൾ ആളും പേരും ഒന്നുമില്ലാതെ ഒറ്റപ്പെട്ടു കിടന്ന സ്ഥലത്ത് കൂടി ആളുകൾ വന്നും പോയും നിൽക്കുന്നു… മുന്നോട്ടു പോകും തോറും അവന് എന്തോ പന്തികേട് മണത്തു…

ചിലർ കൂടി നിന്ന് അടക്കം പറയുന്നു, സ്ത്രീകൾ കണ്ണ് നനച്ചുകൊണ്ട് ഇറങ്ങി പോകുന്നു,, വീടിനു മുൻപിലെത്തിയതും അവന് കാര്യം മനസ്സിലായി ആ വീട്ടിൽ മരണം നടന്നിരിക്കുന്നു,.

ആരെയും പരിചയമില്ലാത്തത് കൊണ്ട് അവൻ ഒരു വശത്ത് മാറി നിന്നു.

കാൻസർ അല്ലേ !!!പണം ചിലവാകുന്ന രോഗമാണ് ആ പാവങ്ങളെ സഹായിക്കാൻ ആരിരിക്കുന്നു, ദൈവവിധി

അടുത്തുകൂടി പോയ രണ്ടുപേർ പറഞ്ഞുകൊണ്ട് പോകുന്നത് കേട്ട് എന്ത് ചെയ്യണമെന്നറിയാതെ കാർത്തിക് മാറി നിന്നു.

കർപ്പൂരത്തിന്റെയും എണ്ണയുടെയും വാസന അവന്റ മനസ്സ് മരവിപ്പിച്ചു.

സമയമായി….. ബോഡി എടുക്കണം!! അടുത്ത ബന്ധുക്കൾ ആരെങ്കിലും ഉണ്ടേൽ വരിക ബോഡി എടുക്കാം,

ആരുടെയോ ഉച്ചത്തിലുള്ള വിളി കേട്ട് അവൻ തലയുയർത്തി.. അവസാനമായി അവർക്ക് ഏറ്റവും അടുത്ത ബന്ധു എന്ന നിലക്ക് തനിക് ചെയ്തുകൊടുക്കാൻ പറ്റുന്ന കടമ.

മനസ്സിൽ മറിച്ചൊന്നും ചിന്തിക്കാതെ അവൻ മുന്നോട്ടു വന്നു.. എല്ലാവരും അവനെ ഉറ്റു നോക്കി മുൻ പരിചയമില്ലാത്ത ഒരാൾ, അവൻ ആരെയും ശ്രദ്ധിക്കാൻ പോയില്ല മനസ്സിൽ തന്റെ കടമ മാത്രമേയുള്ളു..

വെള്ള പുതപ്പിച്ച ശരീരം ട്രെച്ചറിൽ കിടക്കുന്നു, സ്ട്രക്ച്ചറിന്റെ ഒരു കാലിൽ അവൻ മുറുകെ പിടിച്ച് ഉയർത്തി….

എന്റെ മോളേ !!!!!!!!!!!!!!

എന്നൊരു നിലവിളി അവന്റെ കാതുകളിൽ ഇടിമുഴക്കം പോലെ പ്രതിധ്വനിച്ചു…. സ്ട്രക്ച്ചറിൽ മുറുകെ പിടിച്ചുകൊണ്ടു അവൻ തിര

Save This Page As PDF