#അകലേക് #ചെറുകഥ

സമയം മൂന്നായി വിശന്നിട്ട് വയറ് ഈങ്കിലാബ് വിളിക്കുന്നു, പേഷ്യൻസ് ഒന്ന് കുറഞ്ഞിരുന്നേൽ ഡോക്ടറെ കാണാമായിരുന്നു..

കാർത്തിക് കസേരയിലിരുന്ന് ഞെളിപിരി കൊണ്ടു..

മാസാവസാനം ആണ് ടാർഗറ്റ് ഇതുവരെ ആയിട്ടില്ല !!!

അവൻ മനസ്സിൽ പറഞ്ഞുകൊണ്ട് വിശപ്പും സഹിച് അക്ഷമയോടെ ഡോക്ടറുടെ മുറിക്ക് പുറത്ത് കാത്തിരുന്നു.

~~~~~~~~~~~~~

കാർത്തിക്, അച്ഛന്റേം അമ്മയുടേം ഏക മകൻ.. അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ള കുടുംബമാണ് അവന്റേത്. വീട്ടിൽ കല്യാണക്കാര്യം പറഞ്ഞ് നിരന്തരം ശല്യം ചെയ്യുന്നത് കൊണ്ട് അവൻ കണ്ടുപിടിച്ച ബുദ്ധിയാണ് ഈ മെഡിക്കൽ റെപ്രെസെന്റിറ്റീവ് ജോലി.

രാവിലെ ഇറങ്ങിയാൽ പിന്നെ അവന്റെ സന്തത സഹചാരിയായ ബൈക്കിൽ കയറി കറക്കമാണ്, യാത്ര ഇഷ്ടമായത് കൊണ്ടു ജോലി അവനൊരു ഭാരമായിരുന്നില്ല.. ഡോക്ടർസിനെ കാണാൻ ദിവസവും കിലോമീറ്ററോളം അവൻ ബൈക്കിൽ കറങ്ങും.. ഒരു വിവാഹത്തിന് അവനു താൽപ്പര്യമാണ് പക്ഷെ ഇതുവരെ അവന് മനസ്സിന് പിടിച്ച ഒരാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല….

ഇടക്ക് ടാർഗറ്റ് തികയാതെ വരുമ്പോൾ ഒരു ടെൻഷൻ അത്രെ ഉള്ളൂ.

വിശപ്പിന്റെ കാഠിന്യം തലയിലെത്തിയപ്പോൾ അവൻ ഒന്ന് കണ്ണടച്ചിരുന്നു..

കാർത്തിക് !!!!!!!!!

കണ്ണടച്ചിരുന്ന അവന്റെ കാതിലേക്ക് ഒരു കിളിനാദം പറന്നെത്തി.

നേഴ്സ് പെണ്ണാണ്..

വന്നോളൂ !!!!!.

അവൻ അപ്പോഴേക്കും റൂമിൽ എത്തി… പിന്നൊരു ഒരു മണിക്കൂർ ഡോക്ടറിനോട് വാചാലനായി ഒരു വിധം മെഡിസിൻ ലിസ്റ്റ് ഒപ്പിച്ചു..

അവൻ പുറത്തിറങ്ങി ഒരു നെടുവീർപ്പിട്ടു..

ടാർഗറ്റ് പൂർത്തിയായിട്ടില്ല എന്നാലും സമാധാനമായി.. ആദ്യം വയറിന്റെ ടാർഗറ്റ് നോക്കാം !!!!

ഒരു വിധം ഹോട്ടലിൽ ഉച്ച ഭക്ഷണം ഒക്കെ കഴിഞ്ഞിരുന്നു.. തേടിപ്പിടിച്ചു ഒരു ഹോട്ടൽ കിട്ടി..അവിടെ ഊണ് കഴിഞ്ഞിരുന്നു ബിരിയാണിയെ ഉള്ളൂ.

എന്തേലും ആകട്ടെ എന്ന് കരുതി അവൻ കൈകഴുകാൻ പോയി തിരികെ വന്ന അവൻ ഞെട്ടി.. കാലിയായി കിടന്ന ഹോട്ടൽ മുഴുവൻ ആള്..

അവൻ ദയനീയമായി വെയ്റ്റർ പയ്യനെ നോക്കി വയറ് തടവി..

പയ്യന് കാര്യം മനസ്സിലായി… അവൻ അടുത്ത് വന്നു.

സാർ.. എവിടെയോ ടൂർ പോകാൻ വന്നവരാണ്, സാർ എവിടേലും ഒരു സീറ്റ് പിടിച്ചോ ഞാൻ ഒരു ബിരിയാണി എങ്ങനെയെങ്കിലും കൊണ്ട് തരാം.

വിശപ്പിനേക്കാൾ വലുതല്ലല്ലോ ഒന്നും. മൂലയ്ക്ക് ഒരു ടേബിൾ മൂന്ന് പേരിരിപ്പുണ്ട് ഒരു സീറ് ഫ്രീ..

അപ്പോഴാണ് അവൻ ശ്രദ്ധിച്ചത് ഒരേ ലക്ഷ്യം രണ്ട് പേർ.. ടൂർ വന്ന ടീമിലെ ഒരു പയ്യൻ..
അവനെ കണ്ടാൽ അറിയാം അവന് സീറ് കൊടുത്താൽ സീറ്റ് മാത്രമല്ല ഫുഡും അവൻ തീർക്കും, അമ്മാതിരി ഒരു തടിയൻ ചെക്കൻ..

പിന്നൊന്നും നോക്കീല ഇടതുകാൽ പിറകോട്ടു വെച്ച്…. വലതുകാൽ മുന്നോട്ടു വെച്ച് കൈ രണ്ടും വിടർത്തി ലക്ഷ്യം മാത്രം മനസ്സിലുറപ്പിച്ചു ഒറ്റ ഓട്ടം.ചെക്കനും അതെ സ്പീഡിൽ…

സ്കൂളിൽ ചാക്കിലോട്ടത്തിനു ഒന്നാം സമ്മാനം വാങ്ങിയവനോടാ ചെക്കന്റെ കളി… അവൻ ആ തടിയും വെച്ച് ഓടി വന്നപ്പോഴേക്കും കാർത്തിക് അവിടെ ഇടം പിടിച്ചു.. വിജയി ഭാവത്തിൽ ചെക്കനെ നോക്കി..

അവന്റെ കണ്ണുകളിൽ അറിയാം വിശപ്പ് ഒട്ടും സഹിക്കാൻ പറ്റാത്തവൻ ആണെന്ന്..

കാർത്തി ചെക്കനെ നോക്കി കണ്ണുരുട്ടി..

പോടാ ചെക്കാ എന്ന് പറഞ്ഞ് അവൻ അവനെ കളിയാക്കി.. തോറ്റു മടങ്ങിയ അവനെ നോക്കി കാർത്തി ഷർട്ടിന്റെ കൈ മടക്കി യുദ്ധത്തിന് തയ്യാറായി….

ബിരിയാണി വരാൻ യുഗങ്ങൾ കാത്തിരിക്കേണ്ടി വരുമ്പോലെ അവൻ അക്ഷമനായി കാത്തിരുന്നു…

അപ്പോഴാണ് അവൻ അടുത്തിരുന്നവരെ ശ്രദ്ധിച്ചത് എതിർ വശത്ത് ഒരു 10വയസ്സ് പ്രായമുള്ള കൊച്ച് പെൺകുട്ടിയും ഒരു 40 വയസ്സ് തോന്നിക്കുന്ന സ്ത്രീയും , തന്റെ അരികിലായി ഒരു പെണ്കുട്ടിയുമുണ്ട് അവൾക് ഏകദേശം 20 വയസ്സ് കാണും.ഷാൾ തലയിൽ കൂടി ഇട്ടിരിക്കുകയാണ് മുഖം കാണാൻ വയ്യ.

അവരുടെ പെരുമാറ്റം കണ്ടാൽ അറിയാം ആ സ്ത്രീ അവരുടെ അമ്മയാണ്. നിഷ്കളങ്കത നിറഞ്ഞ മുഖത്തോടെ ആ കൊച്ചുകുട്ടി ബിരിയാണിക് കാത്തിരിക്കുകയാണ്. അവളുടെ മുഖത്ത് സന്തോഷം മാത്രം, അവളുടെ ആകാംക്ഷ കണ്ടാലറിയാം ഈ അടുത്ത കാലത്തെങ്ങും ബിരിയാണി കഴിച്ചിട്ടില്ല, മൂന്നുപേരുടെയും ഭാവം അവൻ പതിയെ നിരീക്ഷിച്ചു വല്യ സാമ്പത്തികമൊന്നുമില്ലാത്ത കൂട്ടരാ.. അവന് പാവം തോന്നി.

ബിരിയാണി വരുന്നവരെ അവൻ ആ കുട്ടിയെ ഓരോ ചേഷ്ടകൾ കാണിച്ച് കളിച്ചുകൊണ്ടിരുന്നു ആ കുട്ടിയും പെട്ടെന്ന് അവന്റ കൂടെ അടുത്തു..

കാത്തിരിപ്പിന്റെ ഒടുവിൽ ബിരിയാണി വന്നു കാർത്തിക്കിനും കുട്ടിക്കും മാത്രം, അമ്മയ്ക്കും പെൺകുട്ടിയ്ക്കും ഓരോ ചായയും കൊടുത്തു.

അവന് മനസ്സിൽ എന്തോ പോലെ തോന്നി. പൈസ ഇല്ലാത്തോണ്ടാകുമോ അവർ കഴിക്കാത്തത്, ചോദിക്കണമെന്നുണ്ടായിരുന്നു, അവിവേകമാകുമോ എന്ന് പേടിച് അവൻ ചോദിച്ചില്ല..

കഴിച്ചുകൊണ്ടിരിക്കുമ്പോഴും അവൻ ആ സ്ത്രീയെ വീക്ഷിക്കുകയായിരുന്നു, നന്നേ ക്ഷീണിച്ച മുഖം, ഇടക്ക് അവർ കുട്ടികളെ നോക്കി കണ്ണ് നിറയുന്നത് അവൻ കണ്ടു.

എന്തോ വിഷമമുണ്ടെന്നു അവന് മനസ്സിലായി..

കൈ കഴുകി തിരികെ അവൻ വരുമ്പോൾ ആ സ്ത്രീയോട് ഹോട്ടലുടമ എന്തോ സംസാരിക്കുന്നുണ്ടായിരുന്നു, അവർ നല്ല രീതിയിൽ കരയുന്നത് അവൻ കണ

Save This Page As PDF