ിച്ചോ ഉമ് മ് മ് മാ….

അത് വായിച്ച് കഴിഞ്ഞപ്പോൾ രാജിക്ക് ശരീരം തളരുന്നത് പോലെ തോന്നി.

മതി, ഇത് മതി, ഇനിയദ്ദേഹത്തിന് തന്റെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറാൻ കഴിയില്ല.

വൈകിട്ട് ഓഫീസിൽ നിന്ന് അനിൽ തിരിച്ച് വരാനായി അവൾ കാത്തിരുന്നു.

കുറച്ച് കഴിഞ്ഞ് ഒരു ഫോൺ വന്നു.

അനിലായിരുന്നു അത്.

ങ്ഹാ,രാജി ഞാൻ ചെന്നൈ വരെ അത്യാവശ്യമായി പോകുവാ, കമ്പനിയുടെ ഒരു അർജൻറ് മീറ്റിംഗ് ഉണ്ട് ,ചിലപ്പോൾ ഒരാഴ്ച കഴിഞ്ഞേ തിരിച്ച് വരു, അത് വരെ എന്നെ വിളിക്കരുത്, ഞാൻ ബിസി ആയിരിക്കും

പെട്ടെന്ന് ഫോൺ കട്ടായി.

ഇതെന്താ ഇത് വരെ പറയാത്ത ഒരു മീറ്റിംഗ് .

അവളുടെ മനസ്സിൽ ഒരായിരം സംശയങ്ങൾ ഉരുത്തിരിഞ്ഞു.

ആരാ മോളേ വിളിച്ചത് ,

അത് ,അനിച്ചേട്ടൻ ആയിരുന്നമ്മേ,
ചെന്നെയിൽ എന്തോ മീറ്റിംഗുണ്ടെന്ന്, ഒരാഴ്ച കഴിയുമെന്ന്

ശരിയാ , രാവിലെ ഒരു പെങ്കൊച്ച് വിളിച്ചായിരുന്നു, അനിൽ സാറ് ഇറങ്ങിയോ എന്ന് ചോദിച്ച്, അവരൊന്നിച്ചാണ്, ചെന്നെയിൽ പോകുന്നതെന്ന് പറഞ്ഞു ,ഞാനത് പറയാൻ വന്നപ്പോൾ മോള് ബാത്റൂമിലായിരുന്നു

അത് കേട്ടപ്പോൾ തന്റെ തലയ്ക്കകത്തിരുന്ന് ഒരു കരിവണ്ട് മൂളുന്നത് പോലെ അവൾക്ക് തോന്നി.

ഭൂമി കീമേൽ മറിയുന്നത് പോലെ, കണ്ണിലാകെ ഇരുട്ട് കയറിയപ്പോൾ അവൾ കട്ടിലിലേക്കിരുന്നു.

#########$#####$#

ഉച്ചകഴിഞ്ഞപ്പോൾ അനിലിന്റെ ഫോണിലേക്ക് ഒരു കോള് വന്നു.

രാജി ആത്മഹത്യക്ക് ശ്രമിച്ചു ഹോസ്പിറ്റലിലാണ്.

അത് കേട്ട മാത്രയിൽ അയാൾ ബൈക്കുമെടുത്ത് ഹോസ്പിറ്റലിലേക്ക് പാഞ്ഞു .

രാജിയെ അപ്പോഴേക്കും റൂമിലേക്ക് മാറ്റിയിരുന്നു.

പേടിക്കാനൊന്നുമില്ല മോനേ.. അമ്മ സമയത്ത് ചെന്നില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ,ഞങ്ങൾ ചോദിച്ചിട്ട് അവളൊന്നും പറയുന്നില്ല, ഇനി മോൻ അവളോടൊന്നു സംസാരിക്ക്, ഞങ്ങൾ വെളിയിലിരിക്കാം

എല്ലാവരും ഇറങ്ങിക്കഴിഞ്ഞപ്പോൾ ,അനിൽ അകത്ത് കയറി കതക് കുറ്റിയിട്ടു.

എന്തിനാ രാജി, നീയിങ്ങനെയൊക്കെ ചെയ്തത്

ഞാൻ പിന്നെ എന്ത് ചെയ്യണമായിരുന്നു, ഭർത്താവിന് മറ്റൊരു അവിഹിത ബന്ധമുണ്ടെന്നറിഞ്ഞാൽ, അത് സഹിച്ച് ജീവിക്കാനുള്ള മനക്കരുത്തൊന്നും എന്റെ മനസ്സിനില്ല ,ശരീരത്തിന് മാത്രമേ വണ്ണമുള്ളു, എന്റെ മനസ്സ് ഇപ്പോഴും ലോലമാണ്

ഓഹ് എന്നാലും കുറച്ച് നേരത്തേക്ക് എന്റെ ശ്വാസം നിലച്ചത് പോലെയായിരുന്നു

അനിൽ ആശ്വാസത്തോടെ പറഞ്ഞു.

അതിന് നിങ്ങൾ സന്തോഷിക്കുകയല്ലേ വേണ്ടത്, ഞാനൊഴിഞ്ഞ് പോയാൽ നിങ്ങൾക്ക് രണ്ടാൾക്കുo പിന്നെ സ്വൈര്യമായി ജീവിക്കാമല്ലോ?

രാജി… ,നീയെന്തൊക്കെയാണീ പറയുന്നത് ,എന്റെ ജീവിതത്തിൽ നിന്ന് നീയൊഴിഞ്ഞ് പോകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ അതെനിക്ക് മറ്റൊരുവളുമായി ബന്ധമുണ്ടായിട്ടായിരുന്നില്ല, അതൊക്കെ , ഞാൻ ക്രിയേറ്റ് ചെയ്ത വെറുമൊരു നാടകമായിരുന്നു,

എന്തിനായിരുന്നു അത് ,നിങ്ങൾക്കെന്നെ ഇഷ്ടമില്ലാഞ്ഞിട്ടല്ലേ?

അല്ല, ഇഷ്ടക്കൂടുതൽ കൊണ്ടായിരുന്നു, അന്ന് ആന്റി അങ്ങനെ പറഞ്ഞപ്പോൾ, ഞാൻ നിന്നെ കൂട്ടാതെ, തനിച്ച് ഒരു ഡോക്ടറെ പോയി കണ്ടിരുന്നു, എനിക്ക് എന്തെങ്കിലും കുഴപ്പമുള്ളത് കൊണ്ടാണോ? നീ ഗർഭിണിയാകാത്തത് എന്നറിയാനായിരുന്നു അത്, അന്നത്തെ പരിശോധനയിൽ ഞാൻ ഒരിക്കലും ഒരച്ഛനാകില്ലന്ന് ഡോ: തീർത്ത് പറഞ്ഞു ,അതിന് ശേഷമാണ്, ഞാൻ നിന്നോട് അകലാൻ ശ്രമിച്ചതും, നിന്റെ വണ്ണത്തെക്കുറിച്ച് കുറ്റം പറയാൻ തുടങ്ങിയതും ,കാരണം, നീ എന്നെ ഉപേക്ഷിച്ച് പോകാനും മറ്റൊരു വിവാഹം ചെയ്യാനും വേണ്ടിയായിരുന്നു അത് ,അല്ലങ്കിൽ ഒന്നുമറിയാതെ, നീയെന്റെ കൂടെ എന്നും മച്ചിയെന്ന് മുദ്രകുത്തി, മറ്റുള്ളവരുടെ മുന്നിൽ ഒരു പരിഹാസ കഥാപാത്രമായി ജീവിക്കേണ്ടി വരുമെന്ന്, ഞാൻ ഭയപ്പെട്ടു. ഞാൻ കാരണം നിന്റെ ജീവിതം നശിച്ച് പോകരുതെന്ന് ഞാൻ ആഗ്രഹിച്ചു.അതിന് വേണ്ടി ഞാൻ തന്നെ കൈയ്യക്ഷരം മാറ്റിയെഴുതിയ, ലൗ ലെറ്ററും, പോക്കറ്റിൽ ഒളിപ്പിച്ചു വച്ചു ,കളഞ്ഞ് കിട്ടിയ ,ഏതോ ഒരു യുവതിയുടെ ഫോട്ടോ ആയിരുന്നു അത്

ങ് ഹേ! സത്യമാണോ അനിച്ചേട്ടാ ഇതൊക്കെ ,അപ്പോൾ എന്നെക്കുറിച്ച് ഇങ്ങനെയൊക്കെയാണോ ധരിച്ച് വച്ചിരിക്കുന്നത് ,എനിക്ക് എന്റെ അനിച്ചേട്ടൻ കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളു ,ഓർമ്മ വച്ച കാലം തൊട്ടെ, പൊണ്ണത്തടിച്ചീ.. എന്ന് വിളിച്ച്, മറ്റുള്ളവരെല്ലാം എന്നെ കളിയാക്കിയപ്പോൾ ,എന്റെ വണ്ണം കണ്ട് എന്നെ ഇഷ്ടപ്പെട്ട ഒരേ ഒരാള് എന്റെ അനിച്ചേട്ടനാ ,ആ നിങ്ങളുടെ മനസ്സിനെ മറ്റെന്തിനെക്കാളും ഞാൻ വിലമതിക്കുന്നു ,നിങ്ങൾ എന്റെ കൂടെയുണ്ടെങ്കിൽ എനിക്ക് മറ്റൊന്നും വേണ്ട അനിച്ചേട്ടാ…

അത്രയും പറഞ്ഞവൾ അവന്റെ കൈത്തലമെടുത്ത് തെരുതെരെ ഉമ്മ വച്ചു.

രചന
സജി തൈപ്പറമ്പ്.

Save This Page As PDF