#കൂലിപ്പണിക്കാരൻ

രാവിലെ ജോലി സ്ഥലത്തു പോകാനായി കയറിയ ബസ്സിൽ നല്ല തിരക്കായിരുന്നു..

ഭാഗ്യത്തിന് സീറ്റുകിട്ടി..
സ്കൂൾ ബാഗുമായി കുട്ടികൾ അടുത്ത് നിന്ന് ഷാർട്ടിൽ ഉരസ്സുമ്പോൾ ഒന്നു രണ്ടു തവണ ബാഗ് തട്ടിമാറ്റി..

ബസ്സിലെ തിരക്കു കുറഞ്ഞു വരുവാണ് എന്റെ സീറ്റിൽ ഒരാൾക്കു കൂടി ഇരിയ്ക്കാനുള്ള സൗകര്യമുണ്ട്..

ഞാൻ നോക്കുമ്പോൾ മുഷിഞ്ഞ വസ്ത്രവും കൈയിൽ പണിസഞ്ചിയുമായി എന്റെ സീറ്റിലേയ്ക്കു നോക്കുന്ന ആ മനുഷ്യനെ ഞാൻ കാണുന്നത്..

മനസ്സിൽ പ്രാർത്ഥിച്ചു അയാൾ ഇവിടെ ഇരിയ്ക്കാൻ വരല്ലേ..

പ്രാർത്ഥന ഫലിച്ചു അയാൾ സീറ്റു കണ്ടിട്ടും ഇരിയ്ക്കാൻ വന്നില്ല.

ചിലപ്പോൾ കുട്ടികളുടെ ബാഗ് ഞാൻ തട്ടിമാറ്റുന്നത് കണ്ടിട്ടുണ്ടാകണം..

ഞാൻ അയാളെ വിളിച്ച് എന്റെ അരികിൽ ഇരുത്തി..

ഇരിയ്ക്കാൻ ഒത്തിരി മടിച്ച ആ മുഖത്തു നോക്കി ഞാൻ പറഞ്ഞു..

ഞാനും ഒരു കൂലി പണിക്കാരന്റെ മകനാണ്..

ചേട്ടന്റെ ഈ മുഷിഞ്ഞ വസ്ത്രത്തിന്റെയും, ഈ പണിസഞ്ചിയുടെയും വില തിരിച്ചറിയാൻ കഴിയുന്ന ഒരു മകനാണ് ഞാൻ..

എന്റെ ശരീരത്തു കാണുന്ന മുഷിയാത്ത ഈ വസ്ത്രം എന്റെ അപ്പന്റെ വിയർപ്പിന്റെ ഫലമാണ്..

ജോസ്ബിൻ

Save This Page As PDF