നല്ല ശുദ്ധ സൗഹൃദമാണവരുടേത്,
ചെറുപ്പം മുതലുള്ള അവർ മൂന്നു പേരുടെയും ഏറ്റവും വലിയ ഒരാഗ്രഹമായിരുന്നു, സ്വപ്നമായിരുന്നു, മുതിർന്നൊരു ജോലിയൊക്കെ നേടി കഴിഞ്ഞിട്ട് ഇഷ്ടപ്പെട്ട സ്ഥലങ്ങൾ മൂന്നു പേരും കൂടി ചുറ്റി കാണുക എന്നത്,
വിവാഹം കഴിഞ്ഞ അന്നു രാത്രി തന്നെ അവരുടെ ആ സ്വപ്നത്തെ പറ്റിയും സൗഹൃദത്തെ പറ്റിയും അവളെന്നോടു പറഞ്ഞിരുന്നു.. ഇപ്പോൾ അവരുടെ സ്വപ്നയാത്രയ്ക്ക് അനുയോജ്യമായ ഒരവസരം വന്നു അവർ പോയി.. ഇതിലെവിടെ ആണച്ഛാ ആളുകൾക്കും അച്ഛനും തെറ്റു കണ്ടെത്താൻ പറ്റിയത്…?

ഇതിൽ തെറ്റാന്നും ഇല്ലേടാ … ?
ഒരു പെണ്ണ് രണ്ടാണുങ്ങളുടെ കൂടെ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നാടുചുറ്റുന്നതിൽ നിനക്കൊരു തെറ്റും കാണാൻ കഴിയുന്നില്ലേടാ നാണം കെട്ടവനേ ..?

മോഹനൻ ശബ്ദമുയർത്തുമ്പോഴും നവീന്റെ മുഖത്ത് തികഞ്ഞ ശാന്തതയായിരുന്നു ..

എനിക്ക് ഒരു തെറ്റും കാണാൻ കഴിയില്ല അച്ഛാ, കാരണം ഒരാണിനോ, പെണ്ണിനോ തെറ്റു ചെയ്യണമെന്ന് സ്വയം തോന്നിയാൽ നമ്മളാരു നോക്കി നിന്നാലും അവരാ തെറ്റു ചെയ്തിരിക്കും…. അതിനവർക്കൊരു മുടിനാരിന്റെ മറ പോലും ആവശ്യമില്ല..!!

പിന്നെ ശുദ്ധ സൗഹൃദത്തിൽ ആൺ പെൺ വേർതിരിവുകൾ ഇല്ല അച്ഛാ.. എനിക്ക് എന്റെ ഭാര്യയെയും അവളുടെ സൗഹൃദത്തെയും നൂറു ശതമാനം വിശ്വാസം ഉണ്ടായതു കൊണ്ടാണ് അവരുടെ സ്വപ്ന യാത്രയിൽ അവരുടെ കൂടെ ഞാൻ പോവാതിരുന്നത് കാരണം ചില ഇഷ്ടങ്ങളും യാത്രകളും എപ്പോഴും പൂർണ്ണമാവുന്നത് ബന്ധങളുടെ ചങ്ങല കണ്ണികളില്ലാതെ സഞ്ചരിക്കുമ്പോഴാണ് .. !!!

ഞാൻ പറഞ്ഞത് മനസ്സിലാവണമെങ്കിൽ അച്ഛനൊരു പാട് മാറേണ്ടിയിരിക്കുന്നു അച്ഛന്റെ ചിന്തകളിൽ നിന്നും ,കാഴ്ചപ്പാടുകളിൽ നിന്നും ,അതിനൊരു പാട് കാലതാമസം വരും അതുകൊണ്ട് ഞങ്ങളുടെ ജീവിതം ഞങ്ങളെ ജീവിക്കാൻ വിടുക …!!

നവീൻ പറഞ്ഞു നിർത്തി വീടിനകത്തേക്കു പോയമ്പോഴും അവന്റെ വാക്കുകളുടെ പൊരുൾ മനസ്സിലാവാതെ മോഹൻ സുധയുടെ മുഖത്തേക്ക് പകച്ചു നോക്കി നിന്നു ,പക്ഷെ സുധയുടെ മുഖത്തെ വിരിഞ്ഞ പുഞ്ചിരി വിളിച്ചു പറയുന്നുണ്ടായിരുന്നു മകനേ നീയാണ് ശരിയെന്ന് .. സൗഹൃദത്തെ അതിന്റെ പൂർണ്ണതയോടെ മനസ്സിലാക്കാൻ സാധിക്കുന്ന നീയാണ് വലിയ ശരി …..
ഇനിമുതൽ കഥകൾ വായിക്കാൻ ഒരിടം

Save This Page As PDF