അവളുടെ ഹായ്ക്ക് ഞാനും മറുപടി കൊടുത്തില്ല.. അല്ല പിന്നെ.. അവളുടെ ഒരു ഹായ്.. ഞാനെന്റെ ജോലികൾ തുടർന്നുകൊണ്ടിരുന്നു…

ജിഷ്ണുവേട്ടന് എന്നോട് ദേഷ്യമാണോ.. സോറി ഏട്ടാ.. അപ്പോ ഏട്ടനെ കണ്ടപ്പോ എന്ത് പറയണമെന്ന് എനിക്കറിയില്ലായിരുന്നു.. പിന്നെ നല്ല ചമ്മലും…. അതാട്ടോ..

അവൾ പറഞ്ഞത് കേട്ട് ഒന്നും മനസ്സിലാകാത്ത പോലെ ഞാനവളെ നോക്കി..

എന്തിനാ താൻ ചമ്മുന്നത്.. ? തന്റെ ആളുകളുടെ കല്ല്യാണം.. ഞാനവിടെ വിളമ്പാൻ വന്ന ആൾ.. ഓ.. ഞാൻ തന്റെ കോളേജിൽ പഠിക്കുന്ന ആളാണ് എന്ന് കുടെയുള്ളവരോട് പറയാനുള്ള ചമ്മലായിരിക്കും അല്ലേ? വയറ്റി പിഴപ്പിന് വേണ്ടിയാ ഞാനിവിടെ വരുന്നത്.. പിന്നെ നല്ല കൊതിയും ഉണ്ടെന്ന് കൂട്ടിക്കോ.. ഞങ്ങളെ പ്പോലെയുള്ളവരുടെ വിഷമം നിങ്ങക്ക് പറഞ്ഞാ മനസ്സിലാവില്ല….

ഞാൻ പറഞ്ഞത് കേട്ട് അവളുടെ മുഖം വാടുന്നത് ഞാൻ ശ്രദ്ധിച്ചു…

അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..

അത് കണ്ട് ഞാനും ഒന്നമ്പരന്നു…

സോറി ചേട്ടാ.. എനിക്ക് മനസ്സിലാവും… അത് പോട്ടെ.. ഈ ബോക്സില് കുറച്ച് ഭക്ഷണം തരാമോ?

കണ്ണുതുടച്ച് കൊണ്ട് കയ്യിലിരുന്ന ബോക്സ് എന്റെ നേരെ നീട്ടി അവൾ ചോദിച്ചു..

ഇതാർക്കാടോ ഫുഡ്ഡ്… ? താൻ കഴിച്ചതല്ലേ? വീട്ടിലെ പട്ടിക്ക് കൊടുക്കാനാണോ ? അല്ല സാധാരണ അങ്ങനെയാണ് ആളുകൾ അവസാനം ഞങ്ങളുടെ അടുത്ത് വരാറുള്ളത്..

ഞാൻ പറഞ്ഞത് കേട്ട് അവളുടെ മുഖം ഒന്നൂടെ വാടി..

പട്ടിക്കല്ല ചേട്ടാ.. എന്റെ അമ്മയ്ക്കാ.. എന്റെ കൂടെ വന്നത് എന്റെ അനിയത്തിമാരാണ്.. ചേട്ടൻ വിചാരിക്കുന്നത് പോലെ ഞാനിവരുടെ ആരുമല്ല.. എന്റെ അമ്മ വാടകയ്ക്ക് വസ്ത്രങ്ങൾ കൊടുക്കുന്ന കടയിലെ ജോലിക്കാരിയാണ്.. ഞങ്ങൾ ഈ ഓഡിറ്റോറിയത്തിന്റെ പിൻവശത്തുള്ള ചേരിയിലാണ് താമസിക്കുന്നത്.. ഇവിടെ ഫംക്ഷൻ ഉള്ളപ്പോഴൊക്കെ ഞങ്ങൾ ഇവിടെ വരാറുണ്ട്.. വേറെ ഒന്നിനുമല്ല ചേട്ടൻ പറഞ്ഞ ആ കൊതി അത് ഞങ്ങൾക്കും ഉണ്ട്.. ചെറുപ്പം മുതൽ ഇവിടെ നടക്കുന്ന പാർട്ടികളുടെ വേസ്റ്റ് ഞങ്ങളുടെ ചേരിയിലേക്കാണ് തള്ളിയിരുന്നത്.. അച്ഛൻ ഇട്ടെറിഞ്ഞ് പോയതോടെ വളരെ കഷ്ടപെട്ടാണ് അമ്മ ഞങ്ങളെ ഇവിടെ വരെ എത്തിച്ചത്.. കൊതി മൂത്ത് ഞാനൊരു ദിവസം ആ വേസ്റ്റിൽ നിന്ന് എടുത്ത് കഴിക്കുന്നത് കണ്ട് എന്റെ അമ്മ ഒരുപാട് വിഷമിച്ചു.. അതിന് ശേഷം അമ്മ ഈ ഹാളിൽ പാർട്ടിയുള്ള ചില ദിവസങ്ങളിലൊക്കെ ജോലിചെയ്യുന്നിടത്ത് നിന്ന് നല്ല ഡ്രസ്സുകൾ കൊണ്ട് വന്ന് ഞങ്ങളെ അണിയിച്ചൊരുക്കി വിടും… മക്കൾ മാസത്തിലൊരിക്കലെങ്കിലും നല്ല ഭക്ഷണം കഴിച്ചോട്ടെ എന്ന് ആ പാവം വിചാരിച്ചു.. അതാ ഞാൻ പെട്ടെന്ന് ഏട്ടനെ കണ്ടപ്പോ ചമ്മിപ്പോയത്..

അവളത് പറഞ്ഞ് കഴിഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞിരുന്നു..

അവളിൽ ഞാൻ കണ്ടത് എന്നെത്തന്നെയായി രുന്നത് കൊണ്ടാണ് അവളുടെ അവസ്ഥ മനസ്സിലാക്കാൻ എനിക്ക് അധിക സമയം വേണ്ടി വരാഞ്ഞത്…

പിന്നെ ഞാനവളോട് ഒറ്റ ചോദ്യമേ ചോദിച്ചുള്ളൂ..

പോരുന്നോ കൂടെ?

പിന്നീടുള്ള ദിവസങ്ങളിൽ കാറ്ററിംഗ് പാർട്ടികളിൽ ഞങ്ങൾ അവളേയും ഞങ്ങളോടൊപ്പം കൂട്ടി..

അവൾക്ക് അത് പുതിയൊരു അനുഭവമായി രുന്നു..

സ്വന്തമായി അധ്വാനിച്ച് സമ്പാദിക്കാമെന്നതിനോ ടൊപ്പം കൊതി തീരും വരെ ഭക്ഷണം കഴിക്കുക യും ചെയ്യാം എന്നുള്ളത് അവൾക്ക് വലിയ ഹരമായി തോന്നി…

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴൊക്കെ ഞങ്ങളുടെ രണ്ട് പേരുടേയും കൈകളിൽ ഞങ്ങളുടെ വീട്ടിലേക്കുള്ള പൊതികളും ഉണ്ടാവാറുണ്ട്…

അങ്ങനെ ഞങ്ങളുടെ ആ കൊതി തുടർന്നുകൊ ണ്ടേയിരുന്നു…

കാലങ്ങൾക്കപ്പുറം സഞ്ചരിച്ച് അതിപ്പോൾ എത്തി നിൽക്കുന്നത് ഞങ്ങളുടെ കൊതി കാറ്ററിംഗ് സർവ്വീസ് എന്ന സ്ഥാപനത്തിലാണ്…

എന്നോടൊപ്പം അവളേയും ഞാനങ്ങട് കൂട്ടി.. ബിസിനസ്സ് പാർട്ണറായി മാത്രമല്ല ലൈഫ് പാർട്ണറും കൂടെയായി…

ദൈവം ഞങ്ങൾക്ക് ഒരു കൊതിയനേയും കൊതിയത്തിയേയും കൂടെ തന്നതോടെ ഞങ്ങളുടെ ജീവിതം ഒന്നൂടെ കളർഫുള്ളായി..

ഇപ്പോഴും ഞങ്ങൾ തുടരുന്ന ഒന്നുണ്ട്.. എപ്പോഴും ഞങ്ങൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ പൊതിയുന്ന പൊതി…

പക്ഷെ അത് പാക്ക് ചെയ്ത് കൊണ്ട് പോകുന്നത് വീട്ടിലേക്കല്ലെന്ന് മാത്രം…

അത് ചെന്നെത്തുന്നത് തെരുവിലെ വിശക്കുന്ന വയറുകളിലേക്കാണ്.. കൊതിയുടെ വില എന്താണെന്ന് ശരിക്കും മനസ്സിലാക്കുന്നവരുടെ കൈകളിലേക്കാണ്…

പ്രവീൺ ചന്ദ്രൻ…

വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Save This Page As PDF