സുഖമായി ജീവിക്കില്ല നോക്കിക്കോ.. എന്റെ പെണ്ണാ നീ… ഈ കൈകൾ കൊണ്ടു നീ എത്ര തല്ലിയാലും എനിക്ക് നോവില്ല… അതും ഒരു സുഖം ആഡി… പക്ഷെ എല്ലാം കൂടി നിന്നെ ഞാൻ സ്നേഹിച്ചു കൊല്ലും..

ച്ചി…. നാണം കെട്ട ജന്മം… മാറി നില്ക്കു അങ്ങോട്…

അതും പറഞ്ഞു അവനെ തള്ളിമാറ്റി നടക്കുമ്പോൾ കണ്ടു കൈതക്കാട്ടിൽ ദേഷ്യം കൊണ്ടു ചുവന്ന രണ്ടു കണ്ണുകൾ…

ഞാൻ അവിടെ നിന്നുപോയി..

പോയില്ലേ…

കാച്ചു നടന്നു തുടങ്ങി എന്ന് കണ്ടപ്പോൾ ഞാൻ മെല്ലെ നിന്ന് കൊണ്ടു ചോദിച്ചു..

ഇല്ല…

എന്തോ ആ മുഖം കണ്ടപ്പോൾ എനിക്ക് വല്ലാതെ സങ്കടം വന്നു…

കച്ചൂന് പ്രാന്താ… ചത്താലും അവനു കഴുത്തു നീട്ടി കൊടുക്കില്ല ഈ ഭദ്ര…

ആ കണ്ണുകൾ നിറയുന്നത് ഇരുട്ടിലും ഞാൻ കണ്ടു…

കണ്ണുനീർ തുള്ളികൾ രണ്ടു നക്ഷത്രങ്ങൾ പോലെ ആ കൺകോണിൽ നിന്ന് തിളങ്ങി..

ഞാൻ പോണു… ഇരുട്ടു പരന്നു…

അത് പറഞ്ഞു ധൃതിയിൽ നടക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു ആശ്വാസം ആയിരുന്നു…

അത് വീണ്ടും ശിവയെ കണ്ടതുകൊണ്ടുള്ള സന്തോഷം ആയിരിക്കാം..

കുറച്ചു നേരം അവൻ മാറി നിന്നപ്പോളേക്കും തനിക്കു ഇത്രക്ക് പ്രാന്ത് പിടിക്കാൻ മാത്രം എന്താ കാരണം എന്ന് ഒരു പിടിയും കിട്ടുന്നില്ല..

ഈ പ്രണയിക്കുന്നവർക്ക് എപ്പോളും കണ്ടുകൊണ്ട് ഇരിക്കാൻ പറ്റുമോ… ഒന്നു മാറി നിന്നാൽ ഇങ്ങനെ ചങ്ക് പൊട്ടുമോ…

കാച്ചു ഒന്ന് കയ്യിൽ തോട്ടപ്പോളെക്കും താൻ അവനെ തല്ലി… പക്ഷെ ശിവ ഇന്നലെ തന്നെ ചേർത്ത് പിടിച്ചപ്പോൾ എന്താ തല്ലാൻ തോന്നഞ്ഞേ…? ശിവ അടുത്തേക്ക് വരുമ്പോളേ നാണം കൊണ്ടു തന്റെ മുഖം കൂമ്പി പോകുന്നു… ഇതൊക്കെ പുതിയ ഓരോ വികാരങ്ങൾ ആണല്ലോ കണ്ണാ.. ഇതാണോ പ്രണയം…???

ഓരോന്ന് ആലോചിച്ചു നടന്നു വീടെത്തിയത് അറിഞ്ഞില്ല.

അമ്മ ഉമ്മറത്തിരുന്നു നാമം ജപിക്കുന്നുണ്ട്… എന്നെ കണ്ടതും നേരം വൈകിയതിന്റെ പ്രതീകം എന്നോണം ഇരുട്ടിലേക്ക് നോക്കിയിട്ട് തിരിച്ചു എന്റെ മുഖത്തേക്ക് ഒന്നു നോക്കി കണ്ണുരുട്ടി…

ഞാൻ വേഗം അകത്തു നടന്നു… കതക് ചാരി കണ്ണാടിക്ക് മുന്നിൽ നിന്ന് ദാവണി നേരെ ആക്കി…. ചാഞ്ഞും ചരിഞ്ഞും നോക്കി… കൊള്ളാം.. ശിവക്ക് മാച്ച് തന്നാ എന്ന് സ്വയം പറഞ്ഞു കൊണ്ടു മുടി വാരികെട്ടി ഉമ്മറത്തു അമ്മയോടൊപ്പം ഇരുന്നു നാമം ചൊല്ലി എന്ന് വരുത്തി…

**

രാത്രി നേരം ഏറെ ആയിട്ടും ഉറക്കം വരുന്നില്ല… കണ്ണടച്ചാൽ ആ കണ്ണുകൾ എന്നെ കൊത്തിവലിക്കുന്നതു പോലെ… ഇങ്ങനെ പോയാൽ എന്റെ കൃഷ്ണ… ക്ക് ആ ചെക്കനെ കാണാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥ ആകുംട്ടോ… കാത്തോണേ… നിയെ ഉള്ളു തുണ…രാവിലെ കുളിച്ചു തുളസി നനയ്ക്കുമ്പോൾ ഗൗരി വരമ്പത്തുകൂടെ വരുന്നത് കണ്ടു…

ഞാൻ മൊന്ത അവിടെ വച്ചു അവളുടെ കയ്യും പിടിച്ചു വലിച്ചു പാടത്തേക്ക് ഓടി..

എന്താടി… നിനക്കിതെന്താ പറ്റിയെ.. വട്ടായോ..

ആടി.. മുഴുവട്ടായി…

ഉണ്ടായതെല്ലാം അവളോ പറയുമ്പോൾ അതും വായും പൊളിച്ചു ഇരിപ്പായി…

ടി… വീടും കൂടും ഒന്നും അറിയാത്ത ഒരാളോട്…

വീടൊക്കെ അറിയാം… മുല്ലക്കലെ ബാലചന്ദ്രന്റെയും ലതയുടെയും മകൻ..

ഏത് ആ സുന്ദരൻ ചെക്കനോ…

അത് തന്നെ… നീ അറിയോ ആളെ..

എന്നും അമ്പലത്തിൽ വരാറുണ്ട്… ഞാൻ നല്ലോണം വായിൽ നോക്കാറുമുണ്ട്…

ഇനി നോക്കിയാൽ നിന്നെ കൊല്ലും ഞാൻ..

പോടീ.. എടി അവരൊക്കെ വല്ല്യ ടീം ആണ് … ആ ചെക്കൻ അമേരിക്കയിൽ ഒക്കെ ആണ് പഠിച്ചത്… ഒരു പെങ്ങൾ ഉണ്ട്… നമ്മുടെ പ്രായം ആണ്.. ഒരു മൂശേട്ട…

നിനക്കിതൊക്കെ എങ്ങനെ അറിയാം…

ഞാൻ ഒന്നു നോക്കിതാ… പിന്നെ അവൻ ഒക്കെ വല്ല്യ ടീം അല്ലെ എന്ന് വച്ചു വിട്ടതാ… നമുക്കൊന്നും അവരെ മുട്ടാൻ പറ്റില്ലാടി… അവർക്കൊക്കെ നമ്മൾ വെറും നേരമ്പോക്ക് ആയിരിക്കും ഡി.

ആ വാക്കുകൾ എന്റെ ഉള്ളിൽ എവിടെയോ കൊണ്ടു….. അതുവരെ ഉള്ളിൽ മൊട്ടിട്ട സന്തോഷം ഒറ്റ നിമിഷം കൊണ്ടു അണഞ്ഞു പോയി…

തുടരും……


വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 8086637005നമ്പറിൽ മെസ്സേജ് അയക്കുക

Save This Page As PDF