് തുടക്കാനും ഒക്കെ അമ്മയും പോയിരുന്നു… അമ്മയെ വല്ല്യ ഇഷ്ടം ആയിരുന്നു.. ഇല്ലത്തുള്ളോർ സമ്മതിച്ചില്ല… അതുകൊണ്ട് എന്താ തിരുമേനിക്ക് പിറക്കാതെ പോയ മകൾ ആണ് ഞാൻ… !!

തുണികളെല്ലാം ബക്കറ്റിൽ ഇട്ടു കുളക്കടവിലേക്ക് നടക്കുമ്പോൾ ഇന്നലെ നടന്ന ഓരോ നിമിഷങ്ങളും എന്റെ കണ്മുന്നിൽ മിന്നി മറയുന്നത് പോലെ തോന്നി…

എങ്ങനേലും വൈകുന്നേരം ആയാൽ മതിയാരുന്നു എന്ന് തോന്നി… രാവിലെ നങ്ങേലി മുത്തശ്ശി ആണ് അമ്പലത്തിലെ പണികൾ ഒക്കെ.. വൈകിട്ട് മുത്തശ്ശിക്ക് വരാൻ വയ്യാ… നേരത്തെ കിടക്കണം എന്നൊക്കെ പറഞ്ഞാണ് എന്നെയും ഗൗരിയേയും ഏല്പിച്ചത്…

ഇന്നും ഗൗരി ഉണ്ടാകില്ല… ആ ഗന്ധർവ്വൻ വരുമോ എന്നായിരുന്നു എന്റെ ഉള്ളിലെ ആശങ്ക..

കുളത്തിലേക്ക് കാലിട്ടു ഏതോ ലോകത്ത് ഇരിക്കുമ്പോൾ ആണ് ആരോ കുളത്തിലേക്കു എന്തോ വീക്കിയത്… ബ്ലും എന്ന് കേട്ടതും ഞാൻ ഞെട്ടി പിന്നോട്ട് ആഞ്ഞു…

ഭദ്രകുട്ടി സ്വപ്നം കണ്ടു ഇരിക്കണോ…

അല്ലടാ നിനക്ക് ഒരു പെണ്ണിനെ കണ്ടു പിടിക്കുവാ…

അതിനു നീ എന്തിനാ കഷ്ടപെടണേ മോളെ… നീ തന്നെ മതി എന്ന് ഞങ്ങൾ പണ്ടേ ഉറപ്പിച്ചതല്ലേ…

ദേ…കാച്ചു എനിക്ക് ഇളകുന്നുണ്ട്…

അഞ്ചു വയസ്സ് മൂത്തതല്ലെടി ഞാൻ ബഹുമാനം തന്നില്ലേലും നിനക്ക് ഒന്നു ചേട്ടാ എന്നെങ്കിലും വിളിച്ചൂടെ എന്നെ…

പിന്നെ ഒരു ചോട്ടൻ

അമ്മാവന്റെ മകൻ കാർത്തിക്… അവനാണ് ആ കുളത്തിന്റെ അക്കരെ നിന്ന് എനിക്കിട്ടു പണി തരുന്ന മുതൽ..

കുളം ആണ് ഞങ്ങളുടെ വീടിന്റെ അതിര്.. അത് വിട്ടു ഇങ്ങോട്ട് കടക്കാൻ അവനു പേടിയാണ്.. കടന്നെന്ന് അറിഞ്ഞാൽ അവനെ എന്റെ അമ്മ അവിടെ ഇട്ടു തല്ലിക്കൊല്ലും…

ഈ വിവാഹത്തിന് അമ്മക്ക് ഒട്ടും ഇഷ്ടം അല്ല.. പിന്നെ അമ്മായി ആയിട്ട് അമ്മ അത്ര രസത്തിലും അല്ല…

തുണികൾ പിഴിഞ്ഞെടുത്തു അഴയിലേക്ക് ഇടുമ്പോളും ഞാൻ ഈ ലോകത്തൊന്നും ആയിരുന്നില്ല..

വൈകിട്ട് വേഗം കുളിച്ചു നല്ലൊരു ദാവണി ഒക്കെ എടുത്തു ഉടുത്തു അമ്പലത്തിലേക്ക് നടക്കുമ്പോൾ അമ്മ അടിമുടി ഒരു നോട്ടം…

പിന്നെ തിരുമേനി അവിടെ ഉള്ളോണ്ട് അമ്മക്ക് നല്ല ധൈര്യം ആണ് എന്നെ വിടാൻ..

ഈ വേഷത്തിൽ ആ കാച്ചു ന്റെ മുന്നിൽ ഒന്നും പോയി ചാടണ്ട… ഇപ്പൊ കെട്ടിച്ചു തരണം എന്ന് പറഞ്ഞു നടക്കുവാ അല്ലേൽ തന്നെ… ഓപ്പെടെ മോൻ ആയിപോയി ഇല്ലേൽ ഞാൻ…

വയൽ വരമ്പിലൂടെ മൂളിപ്പാട്ടും പാടി അമ്പലത്തിലേക്ക് പോകുമ്പോൾ വയലിനൊക്കെ വല്ലാത്തൊരു ഭംഗി… ഇന്നുവരെ ഈ വയലിന് ഒക്കെ ഇത്രേം സൗന്ദര്യം ഉണ്ട് എന്നെനിക് അറിയില്ലായിരുന്നു…

സാധാരണ ശരം വിട്ടൊരു ഓട്ടം ആണ് അങ്ങോട്ടും ഇങ്ങോട്ടും… ഇന്ന് ആടിപ്പാടി ആകെ പിരി ഇളകി ആണ് എന്റെ പോക്ക്…

വിളക്കൊക്കെ തുടച്ചു നടപ്പുരയോട് ചേർന്ന് നിൽകുമ്പോൾ കണ്ടു… ഷർട് ഊരി തോളത്തു ഇട്ടു.. കാവി മുണ്ടും ഉടുത്തു ചിരിച്ചു കൊണ്ടു നടപ്പുരയിലേക്ക് നടന്നടുക്കുന്ന ആ കള്ള കൃഷ്ണനെ….

ന്റെ കൃഷ്ണ….

തുടരും…

(നീണ്ട ഒരു ഇടവേളയ്ക്കു ശേഷം ആണ് വീണ്ടും എഴുതുന്നത്… ടച് ഒക്കെ ഇച്ചിരി പോയിട്ടുണ്ട്…

എല്ലാരുടെയും പ്രാർത്ഥനയും സപ്പോർട്ടും കാരണം വീണ്ടും എഴുതാൻ ശ്രമിക്കുന്നു….

ഇതുവരെ തന്ന പ്രോത്സാഹനങ്ങൾ തുടർന്നും ഉണ്ടാകണം…

എന്റെ എല്ലാ നല്ല വായനക്കാർക്കും വേണ്ടി ഭദ്രയെ കൂടി തരുന്നു…

എന്ന് നിങ്ങളുടെ
സ്വന്തം
ജ്വാല 😍)

ഭാഗം 2

ഭദ്ര ഇന്ന് നേരത്തെ ആണല്ലോ…

തോളൊപ്പം ചേർന്ന് നിന്ന് അവനത് പറയുമ്പോൾ ആ ശ്വാസം അമ്പലത്തിലെ കൽവിളക്കിൽ തട്ടിത്തൂവി പറന്നകന്നു…

ഞാൻ നേരത്തെ ഒന്നും അല്ല എന്ന് പറയണം എന്നുണ്ട് പക്ഷെ നാവ് പൊന്തുന്നില്ല.. പ്രണയം അത് ചിലപ്പോൾ ഒരു ചങ്ങല പോലെ നമ്മുടെ കാലുകളെ കെട്ടിയിടും…

വിളക്കുകൾ എല്ലാം തിരിയിട്ടു കത്തിക്കുമ്പോൾ ഒപ്പം ആ ഗന്ധർവനും ഉണ്ടായിരുന്നു… ഒരിക്കൽ പോലും കണ്ണുകൾ അങ്ങോട് പാളി നോക്കാതിരിക്കാൻ ഞാൻ നന്നേ പാടു പെട്ടു…

ഭദ്രക്കുട്ടി….

പെട്ടന്ന് തിരുമേനി വിളിക്കുന്നത് കേട്ടതും ഞാൻ മുഖം ഉയർത്തി തിടപ്പള്ളിയിലേക്ക് നോക്കി…

ഇന്നലെ നേരം വൈകിയാണ് എത്തിയത് അല്ലെ… അമ്മ രാവിലെ എന്നെ കണ്ടിരുന്നു…

നേരം വൈകിയൊന്നുമില്ല തിരുമേനി… ഇച്ചിരി ഇരുട്ടിയാർന്നു…

ശോഭ നന്നേ ക്ഷീണിച്ചു അല്ലെ മോളെ…

ഇപ്പോളും എന്ത് സ്നേഹം ആണ് അമ്മയോട്… പാവം…

അമ്മക്ക് ക്ഷീണം ഒന്നൂല്ല്യ… പിന്നെ പ്രായം ആയില്ലേ…. ഇത്ര ഇഷ്ടം ആരുന്നേൽ എവിടേലും പോയി ജീവിക്കരുന്നില്ലേ രണ്ടാൾക്കും..

ഈ കുട്ടിടെ കാര്യം… മിണ്ടാണ്ടിരിക്ക…

തിരുമേനി അത് പറഞ്ഞു കൊണ്ടു നേരെ നോക്കിയത് നമ്മുടെ ഗന്ധർവന്റെ മുഖത്തേക്കാണ്.. ഞാൻ ഇങ്ങനെ പറഞ്ഞതിൽ അല്ല ആയാൾ കേട്ടതിൽ ആണ് തിരുമേനിക്ക് ഉത്കണ്ട..

ഞാൻ തിടപ്പള്ളിയിലെ ചുവരിലെ റിക്കാർഡ് ന്റെ സ്വിച്ച് ഓണാക്കി…

അഞ്ജനശിലയിൽ ആദിപരാശക്തി……. !!!!

പാട്ടു കേട്ടു തുടങ്ങിയാലേ നട തുറന്നു എന്ന് ആൾക്കാർ അറിയുള്ളു… തിരുമേനിക്ക് ആകെ ഉള്ള വരുമാനം ഈ അമ്പലം ആണല്ലോ..

വിളക്കിലെ തിരികൾ എല്ലാം കത്തിച്ചു കൊണ്ടു അയാൾ എന്റെ അരികിലേക്കു നടന്നടുത്തു..

ഭദ്ര ഇതുവരെ എന്നോടൊന്നും മിണ്ടിയി

Save This Page As PDF