Malayalam short stories 19 | മലയാളം ചെറുകഥകൾ പേജ് 19

text 431

ിഞ്ഞു നോക്കി..

രണ്ട് സ്ത്രീകളുടെ കരവലയത്തിൽ കിടന്ന് കൊണ്ട് അലറിവിളിക്കുകയായിരുന്നു….

അവർ… ആ സ്ത്രീ….. ആ അമ്മ !!!!!!

സമനില വീണ്ടെടുക്കാൻ അവന് അൽപ്പം സമയം വേണ്ടിവന്നു. എന്താണ് സംഭവിക്കുന്നതെന്ന് അവന് ഒരു പിടിയുമില്ല… രോഗിയായ അവർ അവിടെ പച്ച ജീവനോടെ നിൽക്കുന്നു…

അപ്പോൾ തന്റെ കയ്യിലുള്ള ഈ ശരീരം??

സ്ട്രക്ച്ചറിൽ നിന്ന് അവന്റെ പിടി അയഞ്ഞു.. കൈകൾ വിറക്കാൻ തുടങ്ങി.. തൊണ്ട വറ്റി വരണ്ടു… പതിയെ അവൻ അവിടെ നിന്ന് പിറകിലേക്ക് മാറാൻ തുടങ്ങി, മറ്റൊരാൾ എന്തോ പറഞ്ഞുകൊണ്ട് ആ സ്ട്രക്ച്ചറിൽ പിടിത്തമിട്ടു…

അവൻ ഒന്നും കേട്ടില്ല… കാതുകളിൽ വണ്ടിന്റെ മൂളൽ പോലെ…

അവൻ പ്രജ്ഞയറ്റു നിന്നു… തന്റെ മുന്നിൽ കൂടി നാലുപേർ ചേർന്ന് ആ സ്ട്രക്ച്ചർ മുന്നോട്ട് കൊണ്ടുപോയി…

ദിശ മാറി വീശിയ ആ കാറ്റ് ആ ശരീരത്തെ മറച്ചിരുന്നു വെള്ള തുണിയെ പതിയെ മാറ്റി…

അവസാനമായി അവനെ കാണാൻ എന്നോണം ആ മുഖം അവനെ നോക്കുന്നതായി തോന്നി…

കണ്ണുകളിൽ ഇരുട്ട് പടർന്നു.. ഭൂമി കീഴ്മേൽ മറിയുന്നു… ഒരു കൈ പാട് അകലെ ദൈവം അവന്റെയടുക്കൽ എത്തിച്ച ആ മുഖം….

ആ ആൾക്കൂട്ടം അവളെയും വഹിച്ചുകൊണ്ട് മുന്നോട്ട് പോയി, 2 ചെറുപ്പക്കാർ കയ്യിലെ ഒരു കടലാസ്സിൽ പശ തേക്കുന്നു… തന്റെ എതിർ വശത്തെ ചുവരിൽ അവർ അത് പതിപ്പിച്ചു…

അവർ മാറിയതും അവൻ അത് കണ്ടു…
തന്നെ നോക്കി ചിരിക്കുന്ന ആ പെൺകുട്ടി… കണ്ണുകളിൽ വല്ലാത്ത തിളക്കം… ജീവിതത്തിൽ നിന്നും, വേദനയിൽ നിന്നും രക്ഷപെട്ട പോലെ അവളുടെ കണ്ണുകളിൽ മോക്ഷത്തിന്റെ പ്രതിഫലനം…

🌹രേവതി🌹
വയസ്സ് -21

Read More

Malayalam short stories 20 | മലയാളം ചെറുകഥകൾ പേജ് 20

text 431

എവിടെ നോക്കിയാടി വണ്ടി ഓടിക്കുന്നെ…നീ ഒക്കെ വണ്ടി ഓട്ടുന്നുണ്ടെന്നു കരുതി ഇവിടെ ആർക്കും റൊഡിലൂടെ പോകണ്ടേ…
അതിവേഗം വന്ന് ബൈക്കിൽ കുത്തി തെറിപ്പിച്ച activaക്കാരിയുടെ മുഖത്തു നോക്കി സുബൈർ ഒച്ചവെക്കുമ്പോൾ ബാസി ചോര ഒഴുകുന്ന കൈകളോടെ റൊട്ടിൽ നിന്ന് എഴുന്നേൽക്കുന്നുണ്ടായിരുന്നു.

നിന്ന് കരയാതെ ഹോസ്പിറ്റലിൽ കൊണ്ട് പോടി… ചോര പോകുന്നത് കാണണില്ലെ…

തോളിലെ ഷാൾ ഊരി കൊടുത്തു കയ്യിൽ കെട്ടാൻ ആംഗ്യം കാണിച്ച് അടുത്ത ടാക്സിക്ക് കൈ കാണിച്ച് ഹോസ്പിറ്റലിലേക്ക് പോയി.

അടുത്ത ആഴ്ച അവന് തിരിച്ചു പോകണ്ടതാ…ഈ പെണ്ണുകാണൽ എങ്കിലും ഒന്ന് നടന്നു കിട്ടുമെന്ന് കരുത്തിയതാ…. അപ്പൊ ഓരോന്നിങ് വന്നോളും…സുബൈർ അത് പറഞ്ഞു നിർത്തുമ്പോൾ അവൾ ബാസിയുടെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കി. പ്രശ്നം ആക്കണ്ട എന്ന മട്ടിൽ അവളുടെ മുഖത്ത് നോക്കി ബാസി കണ്ണു ചിമ്മി തലയാട്ടിയപ്പോൾ അവളുടെ മുഖം ഒന്ന് തെളിഞ്ഞു.

മുറിവ് അത്യാവശ്യം വലുതാണ് 6 സ്റ്റിച് വേണ്ടി വരും… കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ് മുറിവിലേക്ക് നോക്കി ഡോക്ടർ പറഞ്ഞു.

സാറേ വേറെ കുഴപ്പം ഒന്നും ഇല്ലല്ലോസുബൈർ ഡോക്ടറോടായി ചോദിച്ചു.

പുറത്ത് ഒന്നും കാണുന്നില്ല… തലക്ക് മുറിവുള്ളൊണ്ട് 1 ദിവസം ഒബ്സർവേഷനിൽ നിൽക്കുന്നത് നന്നാവും…അതുംപറഞ്ഞു ഡോക്ടർ വാർഡ് റൂമിന് പുരത്തോട്ട് പോയി.

ടീ നിന്റെ വീട്ടിലെ നമ്പർ തന്നെ..

എന്റെ വീട്ടിൽ അറിയിക്കരുത് പ്ലീസ്.. ഞൻ ഉപ്പയും ഉമ്മയും അറിയാതെ വണ്ടി എടുത്തു പൊന്നാണ്… അറിഞ്ഞാൽ എന്നെ കൊല്ലും പ്ലീസ്…അതും പറഞ്ഞ് അവൾ കരയാൻ തുടങ്ങി.

നീ ഒക്കെ വണ്ടി ഓടിക്കാതിരിക്കന്നെ നല്ലത്

ഒഴിവാക്കെടാ…ബാസി പറഞ്ഞു.

ഇന്ന് ഭാര്യനെ കാണിക്കേണ്ട ദിവസാണ് എനിക്കിപ്പോ പോണം…ടീ എന്ത് വേണേലും നോക്കണം ഞാൻ വന്നിട്ട് പോയാൽ മതി നീ…സുബൈർ കടുപ്പത്തിൽ പറഞ്ഞപ്പോൾ അവൾ ഭയത്തോടെ സമ്മതം മൂളി.

അൽപ്പം സമയം കഴിഞ്ഞ്,ഇഞ്ചക്ഷന്റെ തരിപ്പ് പോയപ്പോൾ ബാസി വേദന കൊണ്ട് പുളയാൻ തുടങ്ങി. കണ്ണു നിറയുന്നത് അവൾ കാണാതിരിക്കാൻ ഇടത് കൈ കണ്ണിന് മുകളിൽ വെച്ച് കട്ടിലിൽ കിടന്നു. വേദന കൊണ്ട് പുളയുന്ന ബാസിയുടെ മുറിവുള്ള കയ്യിൽ അവൾ മെല്ലെ തടവി. തീ തട്ടിയ പ്രതീതിയിൽ അവൻ കണ്ണ് തുറന്നു.ഭയത്തോടെ അവൾ അവനെ തന്നെ നോക്കി.വേദനക്കിടയിലും അവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്നു. പഴയെ പോലെ കണ്ണ് ചിമ്മിക്കിടന്നപ്പോൾ അവൾ തടവികൊണ്ടിരുന്നു.

നിന്റെ പേരെന്താ
സൽമ
പഠിക്കാണോ
മ്..
എന്താ പഠിക്കുന്നെ..
ബി എ 2nd year
മ്…
നീണ്ട ഒരു നിശ്ശബ്ദദക്ക് ശേഷം ചിരിച്ചു കൊണ്ട് ബാസി ചോദിച്ചു.
നിനക്ക് ലൗവർ ഉണ്ടോ..അവൾ ചിരിച്ചു.
എന്താ ചിരിക്കുന്നെ പറ..
ഉണ്ടായിരുന്നു ഇപ്പൊ ഇല്ല..
നീ തേച്ചൊ..അതോ അവനോ..ബാസി ചിരിച്ചു.
ഞാൻ തേച്ചു..
ശേ നീ തേപ് പെട്ടിയാലെ..
ഞാൻ പാവാ അവൻ തീരെ ശരിയല്ല അതാ..

മ്..നിന്റെ കല്യാണം നോക്കൽ ഒക്കെ തുടങ്ങിയോ…
മ്…തുടങ്ങിക്ക്…നീളം ഇല്ലാത്തൊണ്ടു ഒന്നും ശരിയാകുന്നില്ല..
എന്നാ ഞാൻ കെട്ടിയാലോ…
എന്ത്..
ഒന്നൂല്യ..

നിങ്ങളെ പേരെന്താ…തടവി കൊണ്ടിരിക്കുന്ന കൈ മാറ്റി ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു.
ബാസി..
നിങ്ങൾക്ക് ലൗവർ ഉണ്ടോ..
നമ്മളെ ഒക്കെ ആര് നോക്കാനാടോ…
പിന്നെയും കുറെ നേരം അവർ സംസാരിച്ചു കൊണ്ടിരുന്നു.

ആഹ്..ബാസി വേദന അഭിനയിച്ചു.
അവൾ വേഗം തടവാൻ തുടങ്ങി. ബാസി ചിരിച്ചപ്പോൾ ആ വേദനയിലെ കള്ളത്തരം മനസ്സിലാക്കി അവളും ചിരിച്ചു.

ടീ സുബൈർ വരുന്നു..
അവൾ ഭയത്തോടെ പിന്നോട്ട് മാറി നിന്നു.
ഇനി നീ പൊയ്ക്കോ..സുബൈർ അവലോടയി പറഞ്ഞു.

പോകാൻ വരട്ടെ അഡ്ര എഴുതി തന്നിട്ട് പോയാൽ മതി… എനിക്കെന്തെങ്കിലും പറ്റിയാലോ…ബാസി ഒരു കള്ള ചിരിയോടെ പറഞ്ഞു.


അവൾക്ക് പഠിക്കണമെന്ന് ആഗ്രഹം ഉണ്ട്…

ഓ അതിനെന്താ അവൻ അടുത്ത അഴച്ച തിരിച്ചു പോകും പിന്നെ 1അര വർഷം കഴിഞ്ഞേ തിരിച്ചു വരൂ… അപ്പോഴേക്ക് അവളുടെ പഠനം തെരുമല്ലോ…സുബൈർ നൽകിയ മറുപടിക്ക് ബാസി തലയാട്ടി സമ്മതിച്ചു.

മോന് കൈക്ക് എന്താ പറ്റിയത്…

അത് ഒരുത്തി വണ്ടി കൊണ്ട് വന്ന് കെട്ടിയതാ..സുബൈർ പറഞ്ഞു തുടങ്ങിയപ്പോഴേക്ക് ബാസി ഇടപെട്ടു.

ചെറിയ ഒരു ആക്സിഡന്റാണ്…

മോളെ ചായ എടുത്തോ…
ആ ദാ വരുന്നു..
ചുവന്ന ചുരിദാറിൽ ഉടുത്തൊരുങ്ങിയ സൽമ അടുക്കളായില് നിന്ന് ഡൈനിങ് ഹാളിലേക്ക് വന്നു.അവൾ ബാസിയെ നോക്കി ഒരു നിമിഷം അത്ഭുതത്തോടെ സ്തംഭിച്ചു നിന്നു.ശേഷം മുന്നോട്ട് വന്ന് ചായ നൽകി.

ടാ നീ ഇവളാണെന്ന് അറിഞ്ഞാണോ വന്നേ…
മ് എന്തേ…
ഇപ്പോൾ നിങ്ങൾ ഒന്നായി നമ്മൾ പുറത്തും
അതിന് അവൾക്ക് അറിയില്ലല്ലോ…ബാസി ചിരിച്ചു കൊണ്ട് പറഞ്ഞു.

എന്താ രണ്ടു പേർക്കും ഒരു സ്വകാര്യം പറച്ചിൽ…അവളുടെ ഉപ്പ ചോദിച്ചു.

ഇവന് ഇസ്റ്റായിന്ന് പറയുവായിരുന്നു…

അത് കേട്ട് അകത്തേക്ക് കയറി പോകുന്ന സൽമ തല തിരിച് ബാസിയെ നോക്കി പുഞ്ചിരിച്ചു .ആ പുഞ്ചിരിയിൽ രണ്ടു ജീവനുകൾ ഒന്നായി തളിർക്കുകയായിരുന്നു.

ബാസി

Read More

Malayalam short stories 21 | മലയാളം ചെറുകഥകൾ പേജ് 21

text 431

സേവ് ദി ഡേറ്റ്

വിവാഹത്തിനിനി ഏറിയാൽ ഒരാഴ്ച മാത്രം

ബ്യൂട്ടി പാർലറിലേക്കെന്നും പറഞ്ഞു ഇറങ്ങിയ മെർലിൻ ഏറെ വൈകിയിട്ടും മടങ്ങി എത്തിയില്ല

വീട്ടിലെങ്ങും പടരുന്ന ശ്മശാന മൂകത

ഗേറ്റിൽ വന്നു നിന്ന കാറിൽ നിന്നും അവൾ ഇറങ്ങിയപ്പോൾ ആണ് എല്ലാവരുടെയും ശ്വാസം നേരെ വീണത്

വസ്ത്രങ്ങൾ നനഞ്ഞു കുതിർന്നിരുന്നു, ചീകിയൊതുക്കിയ മുടി അലസമായി പാറി കളിച്ചിരുന്നു , ചുണ്ടുകളിൽ ലിപ്സ്റ്റിക് പടർന്നിരുന്നു

മുകളിലെ മുറിയിലേക്ക് എത്താനുള്ള വ്യഗ്രതയിൽ പപ്പയുടെയും മമ്മി യുടെയും മുഖത്തേക്ക് നോക്കാൻ കൂടി അവൾ മറന്നത് പോലെ

നീ എന്താ വൈകിയത് , നിനക്ക് എന്ത് പറ്റി

പപ്പയുടെ ചോദ്യത്തിന് ഇംഗ്ലീഷ് കലർന്ന മറുപടി

ഡോണ്ട് ബി സൊ സില്ലി പപ്പാ ..ഷൂട്ട് ഉണ്ടായിരുന്നു

കൂടുതൽ ഒന്നും ആരും ചോദിച്ചില്ല, പുതിയ തലമുറയുടെ ഇഷ്ടാനിഷ്ടങ്ങൾക്കൊപ്പം ഓടിയെത്താനുള്ള ശ്രമത്തിനിടയിലെ കിതപ്പുകൾ ആ ചോദ്യങ്ങളെ വിഴുങ്ങി കളഞ്ഞു

വിവാഹത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നു.

വിവാഹത്തിന് നാല് ദിവസങ്ങൾക്ക് മുന്നേ ഫോണിലേക്ക് വന്ന പ്രതിശ്രുത വരന്റെ വിവാഹ ഫോട്ടോ കണ്ടു ഞെട്ടിയത് ആ കുടുംബം ഒന്നടങ്കമായിരുന്നു

വൈകിയെങ്കിലും മിന്നുകെട്ടിനു മുൻപേ എല്ലാം അറിഞ്ഞല്ലോ എന്നുള്ള ആശ്വാസവും

ധൃതി പിടിച്ച് നടന്ന കൂടിയാലോചനകൾ , കുടുംബത്തിന്റെ മാനം സംരക്ഷിക്കാൻ ആരംഭിച്ച നെട്ടോട്ടം ….വിവാഹം പറഞ്ഞ തിയതിക്ക് നടത്താനായി തുടങ്ങിവെച്ച അന്വേഷണങ്ങൾ എത്തി നിന്നത് അകന്ന ബന്ധത്തിലെ ജോസൂട്ടിയിലായിരുന്നു

അല്ലറ ചില്ലറ ബിസിനസും കാര്യങ്ങളുമായി നടന്ന ജോസൂട്ടി തന്ന അനുയോജ്യൻ എന്ന് എല്ലാവരും വിധി എഴുതി

അയാളുടെ വീട്ടുകാർക്കും മാളികയിൽ തറവാട്ടുകാരെക്കുറിച്ച് നല്ല മതിപ്പായിരുന്നു. അവിടുത്തെ പെണ്ണിനെ മരുമോളായി കിട്ടുക എന്ന് പറഞ്ഞാൽ തന്നെ തങ്ങളുടെ മഹാ ഭാഗ്യം എന്നവർ വിചാരിച്ചു .

ഇത്തവണ ചതിച്ചത് സ്റ്റുഡിയോകാരായിരുന്നു, തിരക്കുപിടിച്ച അന്വേഷണങ്ങൾക്കിടയിൽ വിവാഹം മാറിപ്പോയ വിവരം അവരെ അറിയിക്കാൻ മറന്നിരുന്നു.

വധുവിന്റെയും മുൻ നിശ്ചയിച്ച വരന്റെയും ചൂടൻ രംഗങ്ങൾ സേവ് ദി ഡേറ്റ് ബാനറിൽ ഇന്റർനെറ്റിൽ അബാല വൃദ്ധം ജനങ്ങളെ ഇക്കിളിപെടുത്തിയപ്പോൾ പൊലീസിന് തന്നെ ഇതൊക്കെ കുട്ടികളും കാണുന്നുണ്ട് എന്ന് മുന്നറിയിപ്പ് ഇറക്കേണ്ടി വന്നു

ദുർബലനായ ജോസുകുട്ടി എന്തും സഹിക്കാൻ ഒരുക്കമായിരുന്നു, ചുണ്ടോട് ചുണ്ട് ചുംബിക്കുന്ന ആ ചിത്രം കാണും വരെയും

അങ്ങനെ ജോസൂട്ടിയും.!

ഏറെ നാൾ കാത്തിരിക്കേണ്ടി വന്നു, അനുയോജ്യനായ ഒരു വരനെ കണ്ടെത്തുവാൻ

ഫോട്ടോ എടുപ്പിലോ, ആഡംബരങ്ങളിലോ ഒന്നും അടിപ്പെടാത്ത ഒരു നസ്രാണി ചെക്കൻ

ഫേസ്ബുക്കും സ്മാർട്ട് ഫോണും ഉപയോഗിക്കാറില്ല എന്നവൻ പറഞ്ഞപ്പോഴേ അവർക്കുറപ്പായിരുന്നു ഈ വിവാഹം നടന്നേക്കുമെന്ന്

കാരണം മാറിയും മറിഞ്ഞും സേവ് ദി ഡേറ്റ് ചിത്രങ്ങൾ ഇന്റർനെറ്റിൽ തരംഗങ്ങൾ സൃഷ്ടിച്ച് കൊണ്ടിരുന്നു

മെർലിൻ സുമംഗലിയായി

പിൻകുറിപ്പ് :നല്ലൊരു സദ്യ കിട്ടി, എങ്കിലും നാലാൾ കാൺകെ ഉണ്ടാൽ മാത്രമേ തൃപ്തി വരൂ എന്ന ചിന്താഗതി പ്രീ വെഡിങ്,പോസ്റ്റ് വെഡിങ്, സേവ് ദി ഡേറ്റ് എന്നിങ്ങനെയുള്ള കലാ രൂപങ്ങളിലൂടെ സഭ്യതയുടെ വേലിക്കല്ലുകൾ ചാടിക്കടന്നു പരക്കം പായുമ്പോൾ പലപ്പോഴും ചാപിള്ളയായത് നാമേറെ കൊതിച്ചിരുന്ന സ്വകാര്യതയായിരുന്നു

Read More

Malayalam short stories 22 | മലയാളം ചെറുകഥകൾ പേജ് 22

text 431

ആരതി…എന്റെ വാമഭഗം ആയി കൂടിയിട് ഇന്നേക്ക് 2 വർഷം ആയി ..3വർഷത്തെ പ്രണയത്തിന് ഒടുവിൽ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഞങൾ വിവാഹിതരായി…ഞാനും അവളും ഇപ്പൊൾ വേറെ ഒരു വീട്ടിൽ അണ് താമസം.. മുഖപുസ്തകത്തിൽ നിന്നാണ് എനിക്ക് അവളെ പരിചയം.. ശബ്ദങ്ങൾ തമ്മിൽ അണ് ആദ്യം പ്രണയിച്ചത്..പിന്നീട് ഇടയ്ക്ക് ഉള്ള കൂടി കാഴ്ചകൾ ഞങ്ങളെ വീണ്ടും അടുപ്പിച്ചു…ഭൂതകാലം മറന്നു വർത്തമാന കാലത്തെ ഞാൻ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു…കല്യാണ ശേഷം അവളോട് എനിക്ക് പ്രണയം കുറഞ്ഞോ എന്ന് എനിക്ക് ഇടയ്ക്ക് തോന്നിയിട്ടുണ്ട്..പക്ഷേ എന്തോ എനിക്ക് ചെറിയ അകൽച്ച തോന്നിയിരുന്നു…

അങ്ങനെ ഒരു ദിവസം രാവിലെ എഴുന്നേറ്റ് ഉടനെ തന്നെ അവളെ വിളിച്ചു ആരതിയ്യെ….
എന്തോ തിരക്കിട്ട പണിയിൽ നിന്നു അവള് ഓടി വന്നു..എന്താ ചേട്ടാ എന്നു ചോദിച്ചു..തോർത്ത് എവിടെയാ ആരതി. അവള് ഉടനെ തന്നെ തോർത്ത് എടുത്ത് തന്നിട്ട് തിരക്കിട്ട് അടുക്കളയിലേയ്ക്ക് പോയി..പല്ല് തേപ്പും കുളിയും കഴിഞ്ഞ് വീണ്ടും അവളെ തന്നെ വിളിച്ചു..

വീണ്ടും അവള് തിരക്കിൽ നിന്ന് ഓടി വന്നു… ഷർട്ട് ഇവിടെ എന്നുള്ള ചോദ്യത്തിന് മറുപടി നൽകാതെ വേഗം അത് എടുത്ത് തന്നു..വീണ്ടും തിടുക്കപ്പെട്ട് ഓടാൻ നേരം അവളുടെ കയ്യിൽ കേറിപിടിച്ചിട് ചോദിച്ചു… നി എങ്ങോട്ടാ ഓടുന്നത് ഒന്ന് നിൽക്…ഇല്ല ചേട്ടാ അടുക്കളയിൽ ഒരുപാട് പണിയുണ്ട്…അവള് അതും പറഞ്ഞ് കൊണ്ട് പോയി..

കാലത്തെ പ്രഭാത ഭക്ഷണം കഴിക്കാൻ പോയി ഇരുന്നു കഴിച്ചു കഴിഞ്ഞ് കൈ കഴുകി പോകുന്ന നേരം അവള് സിറ്റ് ഔട്ടിൽ വന്നു നിന്നു നിറഞ്ഞ പുഞ്ചിരിയോടെ അവള് എന്നെ യാത്രയാക്കി..

അങ്ങനെ ദിവസങ്ങൾ കടന്നു പോയി..അവളുടെ പെരുമാറ്റത്തിൽ ചെറിയ മാറ്റം പോലെ എനിക്ക് തോന്നി എന്തോ മറച്ചു വെക്കും പോലെ എനിക്ക് തോന്നി..പക്ഷേ അത് അവളോട് എനിക്ക് ചോദിക്കാൻ കഴിഞ്ഞില്ല…അങ്ങനെ ഒരു ദിവസം ജോലി കഴിഞ്ഞ് വന്നപ്പോൾ നിറപുഞ്ചിരിയോടെ അവള് പുറത്ത് നില്പുണ്ടയിരുന്നൂ

അകത്ത് കേറുന്ന നേരം ഞാൻ അവളോട് ചോദിച്ചു ..അവള് അകത്ത് കയ്യറിയ ഉടനെ എന്റെ കൈ പിടിച്ചു വയറിൽ കൊണ്ട് വെച്ചു..

എനിക്ക് എന്തെന്ന് ഇല്ലാത്ത സന്തോഷം തോന്നി..ഞാൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു….

അവളെ ഞാൻ എത്രത്തോളം സ്നേഹിക്കുന്നു എന്നറിയാൻ ആ കുഞ്ഞ് ഞങ്ങൾക്ക് ഇടയിൽ വരേണ്ടി വന്നു..അവൾക് ഇപ്പൊ 4 മാസം ആയി എനിക്ക് അവളോട് ഉള്ള ഇഷ്ടം കൂടി കൂടി വന്നു..പക്ഷേ അപ്പോഴും അവൾക് ഉള്ളിൽ എന്തോ ഭീതി ഉള്ളതായി എനിക്ക് തോന്നി…കുഞ്ഞ് വരാൻ പോകുന്ന സന്തോഷത്തിൽ ഞാൻ അത് വിട്ട് കളഞ്ഞു..

7 മാസം അയ സമയത്ത് അവള് എന്റെ മടിയിൽ കിടക്കുന്ന നേരം ഞാൻ അവളോട് ചോദിച്ചു.. നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ എന്ന്..അത് എന്തിനാ..എനിക്ക് ദേഷ്യം..

ഇൗ സമയത്ത് അമ്മയുടെ പരിചരണം ലഭിക്കേണ്ടത് അല്ലേ.അവള് അപ്പോ തന്നെ മറുപടി നൽകി.. എന്താ എനിക്ക് എന്റെ ഭർത്താവ് ഇല്ലെ എന്റെ എല്ലാം എല്ലാം ആയി…

ഞാൻ അവളെ തലോടികൊണ്ടിരുന്നൂ ..അവളെ ലേബർ റൂമിലേയ്ക്ക് കൊണ്ട് പോയപ്പോൾ അവളെക്കാൾ കൊടുത്താൽ വേദനയനും ടെൻഷനും അനുഭവിച്ചത് ഞാൻ ആയിരുന്നു.. കുറച്ചു കഴിഞ്ഞ് ഡോക്ടർ പുറത്ത് വന്നിട്ട് പറഞ്ഞു ..സോറി നിങ്ങളുടെ ഭാര്യ.,..എന്റെ സമനില തെറ്റുന്ന പോലെ എനിയ്ക്ക് തോന്നി.. നഴ്സ് എന്റെ കയ്യിൽ കൈ കുഞ്ഞിനെ എന്റെ കയ്യിൽ തന്നു… എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ലായിരുന്നു..അവളുടെ ശരീരം ദഹിപ്പിക്കുന്ന നേരം ഞാനും മകളും മാത്രമേ ഉണ്ടായിരുന്നു ഉള്ളൂ.. ചിത കത്തി തീരാറയപ്പോൾ ഒരു കാർ വന്നു…അതിൽ നിന്ന് ഇറങ്ങി വന്ന സ്ത്രീയെ കണ്ട് ഞാൻ ഞെട്ടി..എന്റെ ആരതി ഇറങ്ങി വന്നപോലെ എനിക്ക് തോന്നി…

അവള് എന്റെ അടുത്ത് വന്നിട്ട് ചോദിച്ചു.. സംഗീത് അല്ലേ..അതേ എന്ന് ഞാൻ മറുപടി നൽകി..ഞാൻ അര്യനന്ദ.. സംഗീതിനോട് എനിക്ക് കുറച്ച് കാര്യങ്ങള് സംസാരിക്കാൻ ഉണ്ട് ..വിരോധം ഇല്ലെങ്കിൽ…

ഞാൻ അതിന് സമ്മതിച്ചു.. ഞങൾ വീട്ടിലേയ്ക്ക് പോയി. പോകുന്ന വഴി കടയിൽ കയറി കുറച്ചു സാധനങ്ങൾ വാങ്ങി.വീട്ടിൽ എത്തിയപ്പോൾ അംബൂട്ടി (മകളുടെ പേരാണ്) കരഞ്ഞു .വിശന്നിട്ടാണ് അവള് കരയുന്നത്. ഞാൻ അടുക്കളയിൽ പോയി പാത്രം എടുത്ത് അടുപ്പിൽ വെച്ച് പാൽ തിളപ്പിച്ച് കൊണ്ടിരുന്ന നേരം അര്യ വന്നിട്ട് പറഞ്ഞു ഞാൻ ചെയ്തോളം എന്ന് പറഞ്ഞു..ഞാൻ വിസമ്മതിച്ചു എങ്കിലും അവള് ആ കാര്യം ഏറ്റെടുത്തു..

മകളെ നെഞ്ചില് കിടത്തി ഞാൻ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു..അവള് കരയുകയാണ്..പാൽ ചൂട് ആറ്റി കുപ്പിയിൽ അക്കി കൊണ്ട് വന്നു ..അവള് എന്റെ കയ്യിൽ കുപ്പി ഏല്പിച്ചു.. ഞാൻ അവൾക് കൊടുത്തു ..അവള് വാശിയോടെ കരയുകയാണ്…ആര്യ കുട്ടിയെ എന്റെ കയ്യിൽ നിന്ന് എടുത്ത് കസേരയിൽ പോയി ഇരുന്നു കുട്ടിയ്ക്ക് പാൽ കൊടുത്തു..

ഞാൻ അവളെ ശ്രദ്ധിച്ചു നോക്കി ശെരിക്കും ആരതിയെ പോലെ തന്നെ .. അംബുട്ടി അവളുടെ മടിയിൽ ഇരുന്നു പാൽ കുടിച്ച് കഴിഞ്ഞ് അവളെ ഉറക്കാൻ തുടങ്ങി.. അപ്പോ ഞാൻ പറഞ്ഞു എഴുനേറ്റു നടന്നു കൂടെ അര്യെ.. അപ്പോൾ അവള് എന്നെ നോക്കി പുഞ്ചിരിച്ചു.. അധിക നേരം എനിക്ക് നടക്കാൻ സാധിക്കില്ല.. അതെന്താ എന്നുള്ള എന്റെ ചോദ്യത്തിന് മറുപടിയായി അവള് പറഞ്ഞു എനിക്ക് ഒരു ആക്സിഡന്റ് പറ

Read More

Malayalam short stories 23 | മലയാളം ചെറുകഥകൾ പേജ് 23

text 431

്റിയിരുന്നു എന്റെ ഇടത്തെ കാൽ വെപ്പ് അണ് അധിക നേരം എനിക്ക് നടക്കാൻ സാധിക്കില്ല…ഞൻ ഒന്ന് ഞെട്ടി…അവള് തുടർന്നു വേദന ഉണ്ട്.. അതാണ്…അങ്ങനെ കിടന്നു അംബൂട്ടി ഉറങ്ങി ..അവളെ കട്ടിലിൽ കൊണ്ട് കിടത്തിയ ശേഷം അവള് പോകാൻ ഇറങ്ങി. പോകാൻ നേരം ഞാൻ ചോദിച്ചു എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞിട്ട്..ഒരു പുഞ്ചിരി തന്നു അവൾ യാത്രയായി….

അവള് പോയതിനു ശേഷം ഞാൻ വീടിനുള്ളിൽ ചുറ്റും നടന്നു ഇപ്പോഴും ആരതിയുടെ ശബ്ദവും ഗന്ധവും അവിടെ ഉള്ളത് പോലെ എനിയ്ക്ക് തോന്നി..അവള് അവിടെ ഉള്ളതായി തോന്നി…അങ്ങനെ ദിവസങ്ങൾ കടന്നു പോയി..

ജോലിയ്ക്ക് പോകാൻ ഉള്ള ആലോചനയിൽ ഇരുന്നപ്പോൾ മകളുടെ ഓർമ ഉള്ളിൽ വന്നു അവളെ എന്ത് ചെയും…അങ്ങനെ ഇരിക്കുന്ന നേരത്താണ് ആര്യയുടെ വരവ്..വന്നു കയറിയ ഉടനെ തന്നെ അവള് എന്നോട് ചോദിച്ചു എന്താ മാഷേ ജോലിയ്ക്ക് ഒന്നും പോകുന്നില്ലേ…

പോകണം മകളുടെ കാര്യം..അവളെ ഡേ കെയറിൽ അക്കനും തോന്നുന്നില്ല… സംഗീത് ഇന്ന് ഫ്രീ അണെങ്കിൽ ഞാൻ അന്ന് പറയാം എന്ന് പറഞ്ഞ കാര്യം ഞാൻ പറയാം

അ ശെരി..

നമ്മുക്ക് ഒന്ന് പുറത്ത് പോയാലോ മകൾക്കും സംഗിതിനും ഒരു ചേഞ്ച് ആവും…

ശെരി എന്ന് മറുപടി നൽകി..

ഞങൾ നേരെ പോയത് തൃശൂർ വടക്കും നാഥ ക്ഷേത്രത്തിൽ പോയി … അവിടെ തൊഴുത് പുറത്ത് ഇറങ്ങി

അവിടെ ഇരുന്നു..അവള് എന്നോട് ചോദിച്ചു എപ്പോഴെങ്കിലും സംഗിതിന് ആരതി എന്തെങ്കിലും മറച്ചു വെച്ചതായി ഫീൽ ചെയ്തിരുന്നൊ..

ഉവ്വ് എന്നോട് അവള് എന്തോ മറക്കുന്ന പോലെ എനിയ്ക്ക് തോന്നി..പക്ഷേ അവളോട് ഞാൻ ഒരിക്കലും ചോദിച്ചിട്ടില്ല…

അതെന്താ സംഗീത്

എന്തോ എനിക്ക് ചോദിക്കാൻ തോന്നിയില്ല…

അവള് ദീർഘ നിശ്വാസം വിട്ട്..എന്നിട്ട് അവള് തുടർന്നു.. സംഗിതിനു അവളെ എങ്ങനെയാ പരിചയം…

ഫേസ്ബുക്ക് വഴി….ഒരു ഫെയ്ക് ഐഡി ആയിരുന്നു ..രാജ്യം നഷ്ടപെട്ട രാജകുമാരി എന്ന ഐഡി ആയിരുന്നു..

അവളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു അല്ലേ

ഉവ്വ്…..

അവള് എപ്പോഴെങ്കിലും ചതിച്ചതയി തോന്നിയിട്ടുണ്ടോ…

ഇല്ല.ഒരിക്കലും ഇല്ല…

അവൾക്ക് ഒരിക്കലും നിന്നെ ചതിക്കാൻ അവില്ല കാരണം ചതിച്ചത് ഞാൻ ആയിരുന്നു..

എന്താ നി പറയുന്നത്.

മുഖപുസ്തം വഴി നിന്നെ പ്രണയിച്ചത് ഞാൻ ആയിരുന്നു..

ഞാനൊന്ന് ഞെട്ടി….

ഞങൾ ഇരട്ടകൾ അയതു കൊണ്ട് പെട്ടന്ന് അരും തിരിച്ചറിയില്ല…ഞാൻ ഇത് എന്ത് കൊണ്ട് ചെയ്തു എന്ന് ചോദിച്ചാൽ…നമ്മൾ അവസാനം കണ്ട് മുട്ടി തിരിച്ചു പോകുന്ന വഴി എനിക്ക് ഒരു ആക്സിഡന്റ് പറ്റി… അന്ന് നഷ്ടപ്പെട്ടതാണ് ഇൗ കാൽ.. വികലാംഗ യായ എന്നെ നി സ്വീകരിക്കുമോ എന്നുള്ളത് ഭയം എന്നെ അലട്ടിയിരുന്നു .പക്ഷേ നിന്നെ ചതിക്കാൻ ഒരിക്കലും ഞാൻ ആഗ്രഹിച്ചിരുന്നില്ല… പക്ഷേ അന്നത്തെ എന്റെ സാഹചര്യം അങ്ങനെ ആയിരുന്നു.. ഒരുമിച്ചുള്ള ജീവിതം ആഗ്രഹിച്ച നിന്റെ അടുത്തേയ്ക്ക് വികലാംഗ ആയി വരാൻ എനിക്ക് താൽപര്യം ഉണ്ടായിരുന്നില്ല… എന്റെ അവസ്ഥ ഞാൻ എന്റെ അനിയത്തിയോട് പറഞ്ഞപ്പോൾ അവളെ ഞാൻ നിർബന്ധിച്ച് നിന്റെ അടുത്തേയ്ക്ക് വിട്ടു.. അവൾക് തീരെ താല്പര്യം ഇല്ലായിരുന്നു പക്ഷേ പറഞ്ഞു ഞാൻ സമ്മതിച്ചു…എന്നോട് നി ക്ഷമിക്കണം എന്റെ നിസ്സഹായത കൊണ്ടാണ് എനിക്ക് അങ്ങനെ ചെയ്യേണ്ടി വന്നത് .നിന്നോട് പല പ്രാവശ്യം ഇൗ കാര്യം പറയാൻ അവള് തുടങ്ങിയപ്പോൾ തടഞ്ഞത് ഞാൻ അണ്…എന്നോട് നി ക്ഷമിക്കണം..

ഇത്രയും കേട്ട് കഴിഞ്ഞപ്പോൾ എനിക്ക് സമനില തെറ്റുന്ന പോലെ തോന്നി…കുറച്ചു നേരം കഴിഞ്ഞ് ഞാൻ അവളോട് ചോദിച്ചു..

എന്റെ സ്നേഹത്തിൽ നിനക്ക് വിശ്വാസം ഇല്ലായിരുന്നു അതാണ് നി അങ്ങനെ ചെയ്തത്…ഞാൻ നിന്റെ മനസ്സിനെ അണ് പ്രണയിച്ചത് ശരീരത്തെ അല്ല…പിന്നെ എന്തിനാണ് നി എങ്ങനെ ചെയ്തത്…

അത് ഞാൻ അപ്പോഴത്തെ മാനസിക അവസ്ഥ….

നി ഇപ്പൊൾ വരാൻ കാരണം..

വരണം നിന്നോട് എല്ലാം പറയണം എന്ന് തോന്നി..എന്നിട്ട് അവളുടെ കൂടെ പോകണം…എന്ന് പറഞ്ഞു അവള് പുഞ്ചിരിച്ചു…

ഞാൻ അവളോട് ചോദിച്ചു…ഇപ്പോഴും നിനക്ക് എന്നോട് സ്നേഹം ഉണ്ടോ…

അവള് ഒന്ന് പുഞ്ചിരിച്ചു.എന്നിട്ട് പറഞ്ഞു. ഉണ്ട് പക്ഷേ നി ഇപ്പൊൾ എന്റെ അനിയത്തിയുടെ ഭർത്താവ് അണ്…. എനിക്ക് നിന്നെ അങ്ങനെയേ കാണാൻ കഴിയൂ…

നിന്നെ ഞാൻ വിവാഹം ചെയ്യാൻ വേണ്ടി അല്ല ചോദിച്ചത്…എന്റെ മകൾക്ക് വല്ല്യമ്മ ആയി…അവൾക് കൂട്ടായി …കൂട്ടുകാരിയായി..

എനിക്ക് അതിന് പറ്റുമോ…

തീർച്ചയായും സാധിക്കും..

നിറപുഞ്ചിരിയോടെ അവള് മകളെ എടുത്ത് കൊണ്ട് നടന്നു…

ശുഭം….

Read More

Malayalam short stories 24 | മലയാളം ചെറുകഥകൾ പേജ് 24

text 431

നിനക്ക് എന്നോട് ഇങ്ങനെ മിണ്ടാതിരിക്കാൻ എങ്ങനെ കഴിയുന്നു ജിബിൻ…. നിന്റെ മനസ്സിൽ എനിക്കുള്ള സ്ഥാനം ഇത്രയും ഉള്ളായിരുന്നോ? പുതിയ ആളുകളെ കാണുമ്പോൾ ചിലർ അങ്ങനെ ആണ്… ശരിയാണ്… എങ്കിലും എന്നോട് മിണ്ടാതെ ഒരാഴ്ചക്കാലം നിനക്ക് എങ്ങനെ സാധിച്ചു

ഞാനിത് പറയുമ്പോൾ അവനെന്റെ മുഖത്തേക്ക് നോക്കാതെ മൊബൈലിൽ നോക്കി ഇരുന്നു. അവനിൽ നിന്നും മറുപടി കിട്ടാതിരുന്നപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു.

നമുക്ക് ഏറ്റവും പ്രിയപ്പെട്ടവർ ഒന്ന് പിണങ്ങിയാൽ സങ്കടം സഹിക്കാൻ പറ്റില്ല…. മിണ്ടാതിരിക്കാം ഒരു രാത്രി തീരും മുന്നെ പരസ്പരം മിണ്ടണം…

ഞാനത് പറഞ്ഞതും അവൻ ദേഷ്യത്തോടെ ചാടി എഴുനേറ്റു പറഞ്ഞു.

പോകുന്നുണ്ടോ എന്റെ മുന്നിൽ നിന്നും… നീ ആരാ എന്റെ അമ്മയോ… സഹോദരിയോ എന്നെ ഉപദേശിക്കാൻ … നീയെന്റെ ആരുമല്ല… ഞാൻ എങ്ങനെ ജീവിക്കണമെന്ന് ഞാൻ തീരുമാനിക്കും…

അവന്റെ ദേഷ്യത്തിലുള്ള പറച്ചിൽ കേട്ട് ഞാൻ പറഞ്ഞു.

പതുക്കെ പറയു… ആളുകൾ ശ്രദ്ധിക്കുന്നു…

ശ്രദ്ധിക്കട്ടെ… എന്നെ ഉപദേശിക്കാൻ വരേണ്ട… ഞാൻ എന്നും ഇങ്ങനെ ആണ്…

ജിബിൻ…

പോ… എന്റെ മുന്നിൽ നിന്നും… ഒരാഴ്ച ഞാൻ മിണ്ടിയില്ലേൽ തനിക്ക് എന്നോട് ഒന്ന് മിണ്ടിയാൽ എന്തായിരുന്നു… ഞാൻ ഇവിടെ സന്തോഷത്തോടെ ഇരിക്കാണെന്ന് താൻ ഓർത്തോ… ദേഷ്യക്കാരാണെന്നു ഭാവിച്ചാ അവന്റെ സ്വരം ഇടറിയപ്പോൾ ഞാൻ അവന്റെ അടുത്തേക്ക് ചെന്നു. അവന്റെ കണ്ണുകൾ നിറഞ്ഞു.

ആമി….

അവനെന്നെ വിളിച്ചപ്പോൾ എനിക്ക് തോന്നി അവനൊരു ദുർബല ഹൃദയൻ ആണെന്ന്.

ഞാൻ നിന്നെ എന്തൊക്കെയോ പറഞ്ഞു… ആരും ക്ഷമിക്കാത്ത എന്തൊക്കെയോ… അവൻ അത് പറഞ്ഞപ്പോൾ ഞാൻ അവനോടു ചേർന്നിരുന്നു.

ജിബി…. ഈ ഭൂമിയിൽ നമ്മൾ ഏറ്റവും ഇഷ്ടപെടുന്ന ചിലര് ഉണ്ടാകും. അവർ നമ്മുടെ സ്വന്തം രക്തമെന്നു പറയാൻ ആവില്ല. അതിനേക്കാൾ ഒക്കെ ആഴത്തിൽ നമ്മുടെ ഹൃദയത്തിൽ അവർ പതിഞ്ഞു പോകും… അവരുടെ സ്നേഹം അറിയാൻ ഒന്ന് പിണങ്ങി നോക്കണം… നിയെന്നെ എത്ര അകറ്റിയാലും നിന്നിൽ ഞാനുണ്ട് എനിക്കറിയാം ഞാനത് പറഞ്ഞപ്പോൾ അവനെന്നെ കെട്ടിപിടിച്ചു.

നീയെന്റെ ആത്മ മിത്രമാണ് പെണ്ണേ….
അവനത് പറഞ്ഞപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി. ജീവിതം ഇതാണ് ചിലരങ്ങു മനസ്സിൽ കയറിപറ്റും നമുക്ക് ആരെന്നു നിർവചിക്കാൻ ആവാത്ത ഒരാളായി.

ആമി

Read More

Malayalam short stories 25 | മലയാളം ചെറുകഥകൾ പേജ് 25

text 431

പൊന്നുമകൾ:-👧

അമ്മേ ഞാനൊരു കാര്യം പറയട്ടെ. പത്ത് പതിനഞ്ച് വർഷം കഴിയുമ്പോഴേയ്ക്കും അമ്മ ഇല്ലെങ്കിലും അച്ഛൻ ഉണ്ടായാൽ മതിയായിരുന്നു.

അതു ശരി എന്റെ ടൂവീലറിന്റെ പുറകിൽ ഇരുന്ന് പറയാൻ പറ്റിയ ഒരു കാര്യം. അമ്മയില്ലെങ്കിലും അച്ഛൻ ജീവിച്ചിരിക്കണമെന്ന്. മോളുടെ മനസ്സിലിരിപ്പ് കൊള്ളാല്ലോ.

അതല്ലമ്മേ പറഞ്ഞത് അപ്പുപ്പൻമാരാണ് പിള്ളേരെ വളർത്താൻ ബെറ്റർ. ഇന്നുതന്നെ നമ്മൾ ഇരുപത്തെട്ടിന് പോയ വീട്ടിലെ അപ്പുപ്പൻ അവിടത്തെ കൊച്ചിനെ നോക്കുന്നത് കണ്ടോ, കരച്ചിൽ മാറ്റാൻ കൊണ്ടു നടക്കുന്നത് കണ്ടോ?
അതാണമ്മേ ഞാൻ പറഞ്ഞത് എന്റേയും കുട്ടികളേയും നോക്കി വളർത്തേണ്ടത് എന്റെ അച്ചനായിരിക്കണം എന്ന്.

അതിന് ഇപ്പോഴേ ഇതൊക്കെ ചിന്തിച്ച് കൂട്ടണോ, പത്തു വയസ്സ് ആയതല്ലേ ഉള്ളൂ.
അതിനൊക്കൊ എത്ര നാളുണ്ട്.

അതൊക്കെ പെട്ടെന്ന് കാലം
പോകുമമ്മേ ,ഇപ്പോൾ തന്നെ പത്തു വർഷം എത്ര പെട്ടെന്ന്
ആണ് പോയത്.

അതെല്ലാം അവിടെ നിൽക്കട്ടെ. ഇപ്പോൾ നന്നായി പഠിക്കാൻ നോക്ക്. എന്നിട്ട് ഒരു ജോലി എല്ലാം നേടുക. എന്നിട്ട് ബാക്കി നാളത്തെ
കാര്യമെല്ലാം പിന്നീട് ചിന്തിക്കാം.

അമ്മയല്ലേ പറയാറുള്ളത് നാളത്തെ കാര്യമെല്ലാം ഇന്നേ പെർഫെക്റ്റ് ആക്കി വയ്ക്കണം എന്ന്.

അതു ഞാൻ യൂണിഫോമും നാളത്തെ ബുക്ക്സും ഹോം വർക്കും എല്ലാം പെർഫെക്റ്റായി വയ്ക്കണം
എന്ന് പറഞ്ഞതാണേ. അതൊക്കെ പോട്ടെ ജോലിയെല്ലാം കിട്ടിക്കഴിഞ്ഞാൽ അവസാന കാലത്ത് ഞങ്ങളെ നോക്കുമോ.

അതു പിന്നെ നോക്കാതിരിക്കുമോ? അതല്ലേ നേരത്തെ പറഞ്ഞേ,
അമ്മ മുത്തച്ചനേ നോക്കണപോലെ ഞങ്ങൾ നിങ്ങളേം നോക്കും. മുത്തച്ചൻ
ഞങ്ങളെ നോക്കണപോലെ ഞങ്ങളുടെ പിള്ളേരെ നിങ്ങളാണ് നോക്കേണ്ടത്, എന്നാലല്ലേ ഞങ്ങൾക്ക് ജോലിക്ക് പോയി പൈസ ഉണ്ടാക്കി നിങ്ങളെ നോക്കാൻ പറ്റൂ എന്നറിയില്ലേ

നല്ല ജീവിത വീക്ഷണങ്ങൾ

കുട്ടികളുടെ മനസ്സ് തെളിനീരരുവി പോലെയാണ്.
നിഷ്കളങ്കമായ ചിന്തകൾ, പ്രവൃത്തികൾ. സ്വപ്നങ്ങൾ.
അങ്ങിനെ കാലചക്രം തിരിഞ്ഞു കൊണ്ടേ യിരിക്കട്ടെ. സ്നേഹം കൊടുത്താൽ ഇരട്ടിയ്ക്ക് ഇരട്ടിയായ് തിരിച്ചു കിട്ടട്ടെ.
കൊടുക്കുന്ന സ്നേഹവും
കലർപ്പില്ലാത്തതായിരിക്കട്ടെ.
പൂമൊട്ടുകൾ വിടർന്ന് പനിനീർ പൂവുകളായ് സുഗന്ധം പൊഴിക്കട്ടെ, മൊട്ടുകൾ നുള്ളിയെടുക്കാനോ, ഞരടിക്കളയാനോ ഇടവരാതെ ശുദ്ധമായിരിക്കട്ടെ കൈയ്യുകൾ. കുട്ടികൾ സ്വപ്നം കണ്ടുറങ്ങട്ടെ . കുട്ടികളുടെ സ്വപ്നങ്ങളിലേക്ക് ഒരു പ്രാപ്പിടിയൻ ആയി പറന്നിറങ്ങാതിരിക്കുക. അവരുടെ ചുണ്ടിലെ പാൽപ്പുഞ്ചിരി കാലാകാലമൊളിമങ്ങാതെ
നിന്നിടട്ടെ.

പി.എസ്സ്. അനിൽകുമാർ ദേവിദിയ

Read More

Malayalam short stories 26 | മലയാളം ചെറുകഥകൾ പേജ് 26

text 431

#എന്റെ
#സ്വർഗ്ഗം

ദേ നോക്കട അച്ഛന്റെ കൂടെ ഒരു കരിവിളക്ക്

മക്കൾ തമാശയ്ക്കു പറഞ്ഞതാണങ്കിലും

കല്ല്യാണം കഴിഞ്ഞ നാൾ മുതൽ ഞാൻ ഇത് കേൾക്കുന്നതാണ്..

കല്ല്യാണം കഴിഞ്ഞ് വർഷം പതിനഞ്ചു കഴിഞ്ഞു ഇതുവരെയും നിറത്തിന്റെ പേരിൽ എന്നെ അവഗണിയ്ക്കുവോ,കളിയാക്കുവോ ഉണ്ണിയേട്ടൻ ചെയ്യ്തിട്ടില്ല…

നിറമില്ലാത്തതിന്റെ പേരിൽ പെണ്ണുകാണാൻ വന്നവരിൽ ഭൂരിഭാഗം പേരും മുഖത്തു നോക്കി ഇഷ്ട്ടമല്ലന്നു പറഞ്ഞു..

ചിലർ മറുപടിയൊന്നും പറയാതെ പോയി..

പ്രായമായിട്ടും വിവാഹമൊന്നും നടക്കാതെ വന്നപ്പോൾ

സൗന്ദര്യം നോക്കി വന്നവരുടെ കണ്ണിൽ അനിയത്തിയുടെ മുഖം പതിഞ്ഞു..

ചേടത്തി വിവാഹം കഴിക്കാതെ നില്ക്കുമ്പോൾ

അനിയത്തിടെ വിവാഹവും നടന്നു..

ഇടയ്ക്കിടയ്ക്കു ഒരു പേരിന് ചിലർ എന്നെ കാണാൻ വരും..

ഇഷ്ട്ടമല്ല അലങ്കിൽ മറുപടിയുണ്ടാകില്ല ഇത് തുടർന്നുകൊണ്ടിരുന്നു..

അച്ഛന്റെ സുഹൃത്ത് രാമേട്ടനാണ് ഉണ്ണിയേട്ടന്റെ ആലോചന കൊണ്ടുവരുന്നത്..

ചെക്കൻ വിദേശത്താണ്
അച്ഛനില്ല അമ്മയും രണ്ടു പെങ്ങന്മാരും ഒരു അനിയനുമുണ്ട് രണ്ടു പെങ്ങന്മാരുടെയും അനിയന്റെയും വിവാഹം കഴിഞ്ഞു..

എല്ലാം ഈ ചെക്കന്റെ കഷ്ട്ടപാടിന്റെ ഫലമാണ്..

ഞാൻ കേൾക്കുമെന്ന് വിചാരിച്ച് ശബ്ദം താഴ്ത്തി അച്ഛൻ പറഞ്ഞു

വിദേശത്തല്ലേ ചെക്കനു പണി ?

അവന് നമ്മുടെ ഇന്ദുവിനെ ഇഷ്ട്ടമാകുമോ?

പറയാൻ ഒരു ജോലിയില്ല..

പിന്നെ നിറകുറവുകൊണ്ടല്ലേ വന്ന ആലോചനകൾ മുഴുവൻ മുടങ്ങിയത്..

ഇത് ശരിയാകും.. ആയില്ലങ്കിൽ കുറച്ചു ചായയും പലകാരങ്ങളും നഷ്ട്ടമാകും അത്ര തന്നെ

രമേട്ടൻ മറുപടി പറഞ്ഞു..

ഒത്തിരി ആലോചന വന്നു മുടങ്ങിയതുകൊണ്ട് ഇതിൽ വലിയ പ്രതീക്ഷയൊന്നും എനിയ്ക്കുണ്ടായിരുന്നില്ല..

ഉണ്ണിയേട്ടനും അമ്മയും പെങ്ങന്മാരും അനിയനും ഭാര്യയും എന്നെ കാണാൻ വന്നു..

അവർക്കു മുന്നിലേയ്ക്ക് ചായയുമായി ചെന്ന എന്നെ കണ്ടപ്പോൾ തന്നെ

ശബ്ദം താഴ്ത്തി പെങ്ങന്മാർ പറയുന്ന കേട്ടു ഇത് ശരിയാവില്ല നമ്മുടെ ഉണ്ണിയേട്ടന് ഇത്രയും കറുമ്പിയേ കേട്ടണ്ട ആവിശ്യമില്ല..

അവർക്കു എന്തെങ്കിലും സംസാരിക്കണമെങ്കിൽ സംസാരിക്കട്ടെ..

അങ്ങനെ പ്രത്യേകിച്ച് ഒന്നും സംസാരിക്കാനില്ല അല്ലേ ഉണ്ണിയേട്ടാ എന്നു പെങ്ങന്മാർ പറഞ്ഞപ്പോൾ ആ മനുഷ്യൻ ഒന്നും മിണ്ടിയില്ല.

ഒന്നു സംസാരിക്കാൻ പോലും നിലക്കാതെ അയാൾ പടിയിറങ്ങി പോയപ്പോൾ കലങ്ങിയ കണ്ണുമായി ഞാൻ അച്ഛനോട് പറഞ്ഞു

അച്ഛാ ഞാൻ മടുത്തു ഇനിയും ഇങ്ങനെ കോമാളിയായി നില്ക്കാൻ എനിയ്ക്കു കഴിയില്ല..

നിറമില്ലാതെ ജനിച്ചത് എന്റെ തെറ്റാണോ?

ഒന്നുമില്ലട നിനക്ക് ഈ അച്ഛനും അമ്മയും ഇല്ലേ എന്നു പറഞ്ഞു അമ്മ എന്നെ കെട്ടിപിടിച്ചു..

വൈകുന്നേരം രാമേട്ടൻ വന്നപ്പോൾ അച്ഛൻ ചോദിച്ചു അവർക്കും ഇഷ്ട്ടമായില്ല അല്ലേ..?

ഇതാണ് അവന്റെ ജാതകം മുഹൂർത്തം നിശ്ചയ്ക്കാൻ പറഞ്ഞയച്ചതാണ്

അവന് ഇവളെ ഇഷ്ട്ടമായി…

മോളോട് സംസാരിക്കാത്ത കാരണം പറഞ്ഞു ചെറുപ്പത്തിലെ വീടിന്റെ കഷ്ട്ടപാടു ചുമലിൽ താങ്ങിയവന്.. ഒരു പെണ്ണിനോട്

അഞ്ച് മിനിറ്റ് സംസാരിക്കാൻ വരെ പേടിയാണ്..

ഇതാണ് അവന്റെ നമ്പർ ഇതിൽ ഒന്ന് മിസ് കോൾ വിട്ടാൽ മതി അവൻ തിരിച്ചുവിളിയ്ക്കും..

രാമേട്ടൻ ഉണ്ണിയേട്ടന്റെ ജാതകവും അച്ഛന്റെ കൈയിൽ കൊടുത്ത് പോയപ്പോൾ..

രാമേട്ടൻ തന്നെ നമ്പറിൽ ഞാൻ വിളിച്ചു..

ഹലോ ഞാൻ ഇന്ദുവാണ് ചേട്ടായ്ക്കു എന്നെ ശരിയ്ക്കും ഇഷ്ട്ടമായോ?

സോറിട്ടോ തന്നോട് ഒന്നും സംസാരിക്കാതെ പോന്നതിന്..

ജീവിതത്തിൽ പലതും വെട്ടിപിടിച്ചപ്പോഴും ഒരു പെണ്ണിന്റെ മുഖത്ത് നോക്കാൻ ഇന്നും പേടിയാണ്..

തന്നെ എനിയ്ക്കു ഇഷ്ട്ടമായി..

ശരിയ്ക്കും എന്റെ മുഖത്തു നോക്കിയായിരുന്നോ.?

നോക്കി…

ചേട്ടായ്ക്കു ഈ നിറം പ്രശ്നമില്ലേ?

എന്നെ കൂടെ കൂട്ടിയാൽ നിങ്ങൾക്കും അപമാനം സഹികേണ്ടിവരും..

അപമാനം സഹിയ്ക്കാൻ ഞാൻ വല്ലതും മോഷ്ടിച്ചോ..

തനിയ്ക്കു എന്നെ ഇഷ്ട്ടമാണെങ്കിൽ നിന്റെ കഴുത്തിൽ ഞാൻ താലികെട്ടും..

ഉണ്ണിയേട്ടന്റെ വാക്കുകൾ എനിയ്ക്കു പ്രതീക്ഷ നല്ക്കുന്നതായിരുന്നു..

ഞങ്ങൾ
പരസ്പരം ഫോൺ വിളിയ്ക്കാൻ തുടങ്ങി..
മനസ്സിലെ സങ്കടങ്ങൾ പെയ്തിറങ്ങാൻ തുടങ്ങി.

കല്ല്യാണത്തിന്റെ തീയതി നിശ്ചയ്ച്ചു കഴിഞ്ഞപ്പോഴാണ് അനിയത്തിയും ഭർത്താവും അമ്മയോട് പറയുന്നത് കേട്ടത്..

എന്തു സുന്ദരനാണ് ആ ചേട്ടായി

ചേട്ടായിയ്ക്കു എങ്ങനെ ഇഷ്ട്ടമായി ചേച്ചിയേ?

ഇനി അയാളുടെ സ്വഭാവം മോശമാണോ?

കറക്റ്റായി അന്വോഷിച്ചിരുന്നോ?

നിങ്ങൾ അതോർത്ത് സങ്കടപ്പെടണ്ട അച്ഛൻ എല്ലാം അന്വോഷിച്ചതാണ്..

ചേച്ചിയുടെ ഭാഗ്യമാണ് ആ ചെക്കനെ കിട്ടുന്നത്

അയാളുടെ നാട്ടിലും വീട്ടിലും ഒരാളും അവനെ കുറ്റം പറയില്ല അത്രയ്ക്കും നല്ല സ്വഭാവമുള്ള ഒരു പയ്യനെ ഈ കാലത്തു കിട്ടുക എന്നു പറഞ്ഞാൽ ബുദ്ധിമുട്ടായിരിക്കും..

ഒരുങ്ങി
കല്ല്യാണ പന്തലിലേക്കു ഞാൻ കയറി പോകുമ്പോൾ ചിലർ അടക്കം പറയുന്നത് കേൾക്കാൻ കഴിഞ്ഞു..

എന്നാലും ഉണ്ണിയ്ക്കിത് എന്തിന്റെ സൂക്കേടാണ് ലോകത്ത് വെറെ പെണ്ണോന്നുമില്ലേ ഈ കറുമ്പിയേ കെട്ടാൻ..

എന്റെ കഴുതിൽ ഉണ്ണിയേട്ട ൻ താലികെട്ടി ആ മനുഷ്യന്റെ വീട്ടിലോട്ട് കയറി ചെല്ലുമ്പോൾ എന്നെ ഇഷ്ട്ടമാകാത്ത മുഖഭാവം പെങ്ങമാരുടെ മുഖത്ത് പ്രകടമായിരുന്നു..

പക്ഷേ സന്തോഷത്തോടെ ആ അമ്മ ഞങ്ങളെ സ്വീകരിച്ചു..

വൈകുന്ന

Read More

Malayalam short stories 27 | മലയാളം ചെറുകഥകൾ പേജ് 27

text 431

േരം പാലുമായി ഉണ്ണിയേട്ടന്റെ റൂമിലോട്ടു കയറി ചെല്ലുമ്പോൾ മനസ്സിലോർത്തു

ഈ നിമിഷം
പൂർണ്ണമായും ഞാൻ ഉണ്ണിയേട്ടന്റെ പെണ്ണാകുവാണ് പാതിയാകുവാണ്..

രണ്ടാളുടെയും മുഖത്ത് ഒരു ചമ്മൽ പ്രകടമായിരുന്നു..

എന്നെ ആ മനുഷ്യൻ കെട്ടിപിടിച്ചപ്പോൾ എന്റെ കണ്ണു നിറഞ്ഞു..

ആ നെഞ്ചിൽ തൊട്ട് ഞാൻ ചോദിച്ചു എന്നെ ശരിയ്ക്കും ഇഷ്ട്ടമാണോ?

ഇനി
നിങ്ങൾ എന്നെ അവഗണിച്ചാൽ അത് താങ്ങാൻ എനിയ്ക്കു കഴിയില്ല..

തന്നെ എന്റെ ജീവനോളം എനിയ്ക്കു ഇഷ്ട്ടമാണ്..

ഞാൻ ആദ്യമായി പെണ്ണുകാണാൻ വന്നത് നിന്നെയാണ്..

നിന്നെ എന്റെ മനസ്സിനങ്ങു പിടിച്ചു..

കണ്ണിന് പിടിച്ചാലും ചിലപ്പോൾ മനസ്സിന് പിടിച്ചില്ലങ്കിൽ ആ കാഴ്ച്ചവെറും അർത്ഥശൂന്യമാണ്..

എന്റെ ഹൃദയത്തിലാണ് നീ പതിഞ്ഞത്..

നിന്നെ അവഗണിയ്ക്കില്ല മന:പൂർവ്വം വേദനിപ്പിയ്ക്കില്ല..

പിണങ്ങില്ല വഴക്കിടില്ല എന്നു ഞാൻ വാക്കു തരില്ല കാരണം അതും സ്നേഹത്തിന്റെ ഭാഗമാണ്. കുഞ്ഞു വഴക്കുകളും പിണക്കങ്ങളും ചിലപ്പോൾ നമ്മളെ കൂടുതൽ കൂടുതൽ ഒന്നാക്കും..

തന്റെ ഈ കളറിന് ഏഴ് അഴകാണന്നാണ് കവികൾ വരെ പറയുന്നത്..

യൗവനത്തിന്റെ സൗന്ദര്യമാണ് തന്റെ നിറം..

വെളുത്തു തുടങ്ങിയ മുടികൾ ചിലർ കറുപ്പിയ്ക്കുന്നത് കണ്ടിട്ടില്ലേ?

പൂർണ്ണാർത്ഥത്തിൽ ആ മനുഷ്യന്റെ പാതിയായി…

ഉണ്ണിയേട്ടനും ഞാനും ഒന്നിച്ചു നടക്കുമ്പോൾ ചിലർ അടക്കം പറയുന്നത് കേട്ടിട്ടുണ്ട് ദേ നിലവിളക്കും കരിവിളക്കും പോകുന്നു..

ഉണ്ണിയേട്ടന്റെ രണ്ടു മക്കൾക്കു ജന്മം നല്കിയപ്പോൾ മനസ്സിൽ പ്രാർത്ഥിച്ചത് എന്റെ നിറം മക്കൾക്ക് കിട്ടരുത് എന്നാണ്..

മക്കൾക്ക് അവരുടെ അച്ഛന്റെ സൗന്ദര്യമാണ് കിട്ടിയത്..

മക്കളുടെ വാക്കുകൾ കേട്ട് അറിയാതെ എന്റെ കണ്ണു നിറഞ്ഞിരുന്നു

ഉണ്ണിയേട്ടൻ വീട്ടിലോട്ടു കയറി വരുമ്പോൾ എന്റെ കണ്ണു നിറഞ്ഞിരിക്കുന്നത് കണ്ടു

എന്തു പറ്റിയടോ തന്റെ
കണ്ണു ചുവന്നിട്ടുണ്ടല്ലോ..

അതോ ഇവിടെ അടിച്ചപ്പോൾ
പൊടി വീണു കണ്ണിൽ
ഞാൻ നുണ പറഞ്ഞു..

അച്ഛന്റെ മുന്നിൽ ആളാവാൻ എന്റെയും ഉണ്ണിയേട്ടന്റെയും ഫോട്ടോ കാണിച്ച് അവർ ഉണ്ണിയേട്ടനോട് പറഞ്ഞു

അച്ഛാ ഇതു കണ്ടോ നിലവിളക്കും കരിവിളക്കും..

അച്ഛൻ ചിരിയ്ക്കുമെന്ന് വിചാരിച്ച മക്കൾക്കു തെറ്റി..

രണ്ടിന്റെയും ചെവിയ്ക്കു പിടിച്ചു..

എന്നിട്ടുപറഞ്ഞു നിങ്ങൾ പറഞ്ഞ കരി വിളക്കാണ് നമ്മുടെ നിലവിളക്ക്..

നിങ്ങൾ ഇന്ന് ഈ ലോകത്ത് കാണുന്ന പ്രകാശം അമ്മയെന്ന നിലവിളക്കിലൂടെയാണ്..

നമ്മുടെ വീടിന്റെ നന്മയുടെ വെളിച്ചമാണ് അമ്മ

ഇനിയൊരിക്കിലും ഇപ്പോൾ പറഞ്ഞപ്പോലെ പറയരുത്..

അമ്മയുടെ കണ്ണുനിറഞ്ഞാൽ എന്റെ മക്കൾ സ്വയം ഇല്ലാതാകും..

എന്റെ അരികിൽ വന്ന് തന്റെ കണ്ണിൽ പോയ പൊടി ഞാൻ കണ്ടു.. സാരമില്ലടോ നമ്മുടെ മക്കളല്ലേ ക്ഷമിച്ചേക്കു..

ആ മനുഷ്യനെ കെട്ടിപ്പിടിച്ചു മനസ്സിൽ പറഞ്ഞു എന്റെ സ്വർഗ്ഗമാണ് നിങ്ങൾ…!

ജോസ്ബിൻ…

Read More

Malayalam short stories 28 | മലയാളം ചെറുകഥകൾ പേജ് 28

text 431

നാലുമണിക്ക് കൃത്യം അലാറം അടിച്ചു.അഴിഞ്ഞ മുടി വാരികെട്ടി ഹൃദ്യ അലാറം ഓഫാക്കി എണീറ്റു അടുക്കളയിലേക്കു ഓടി.

പെട്ടെന്ന് തന്നെ അരി കഴുകി അടുപ്പത്ത് വച്ചു. സാമ്പാറിനുള്ള പച്ചക്കറി എടുത്തു അരിയാൻ തുടങ്ങി. തലേന്ന് അരച്ച് വച്ച മാവ് എടുത്തു ഇഡലി തട്ടിൽ ഒഴിച്ചു.

അടുക്കളയിൽ ചുമരിൽ തൂക്കിയിട്ടിരുന്ന ക്ലോക്കിൽ ചെറിയ സൂചിയും വല്യ സൂചിയും ഓട്ട പന്തയത്തിൽ പങ്കെടുക്കും പോലുണ്ട്.

എന്റീശ്വരാ.. എത്ര വേഗ സമയം പോണേ, ണീറ്റിട്ടിതു വരെ ബാറൂമിൽ പോലും ഒന്നു പോയില്ല.. ഇനി കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാനുള്ള ഭക്ഷണം ഉണ്ടാക്കണം.

വല്ലാത്തൊരു യോഗം തന്നെ എന്റേത് !

ജീവിതം ഇങ്ങനെ ഓടി തീരുവാണ്. എന്നാ ഈ ചെയ്യുന്നെന്നൊക്കെ ആർകെങ്കിലും വിലയുണ്ടോ അതും ഇല്ല.

വീട്ടിലും ജോലി അതു കഴിഞ്ഞ ഓഫീസിലും, തിരക്കോടുതിരക്ക് തന്നെ.

കുഞ്ചാക്കോ ബോബനെ സ്വപ്നം കണ്ടു നടന്നിരുന്ന ഞാനാ!!!!! പാവം ഞാൻ. രാജീവേട്ടനാണേൽ മസിലും പിടിച്ചു സീരിയസ് ആയി മുരളിക്കാണോ തിലകനാണോ പഠിക്കുന്നത് എന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.

ഏട്ടൻ വേണ്ടതെല്ലാം ചെയ്തു തരും.. ..അതോണ്ട് എന്താ കാര്യം.. ഒട്ടും റൊമാന്റിക് അല്ല.

ദൈവമേ ഇന്നും സമയം ലേറ്റ് ആണ്.. ഓഫീസിൽ സൂപ്രണ്ട് എന്നെ കൊന്നു കൊലവിളിക്കും. ഓടി ഓഫീസിൽ എത്തി കിതച്ചു കൊണ്ടു ഹൃദ്യ സീറ്റിൽ ചെന്നിരുന്നു.

ഹൃദ്യ സാറെ, നിങ്ങളെ മാനേജർ അന്വേഷിച്ചു ചെല്ലാൻ പറഞ്ഞു. പ്യൂൺ വന്നവളോട് പറഞ്ഞു.

അവളിലൊരു വിറയൽ പടർന്നു കയറി..

ഈശ്വര.. സൂപ്രണ്ട് പരാതി മാനേജർ ടടുത്തു എത്തിച്ചുവോ, ലേറ്റ് ആയതിനങ്ങേ ചീത്ത വിളിക്കുമല്ലോ..

ഹൃദ്യ നടന്നു വിനോദ് ന്റെ ക്യാബിനിൽ മുട്ടി, എന്നിട്ട് അകത്തേക്ക് കയറി.

ഗുഡ് മോർണിംഗ് സാർ. ഹൃദ്യ അയാളെ അഭിവാദ്യം ചെയ്തു. അയാൾ മോണിറ്റർ നിന്നും തല ഉയർത്തി അവളെ ഒന്നിരുത്തി നോക്കി.

എന്താടോ.. താൻ എന്നും ലേറ്റ് ആയാണല്ലോ വരുന്നത്.??

സർ.. വീട്ടിലെ ജോലി കൾ…പിന്നെ.. ബസ്… എല്ലാം.. കൂടെ ലേറ്റ് ആവും.

ഓ, തനിക്കാളെ വച്ചൂടെ വീട്ടുജോലിക്ക് .?

സാർ, ഹസ്ബൻഡ് നു ഞാൻ തന്നെ ചെയ്യുന്നതാണിഷ്ടം.. അതാ…

ആഹാ , തന്റെ ഹസ്ബൻഡ് എന്തു മനുഷ്യൻ ആണടോ.. ഭാര്യയോട് സ്നേഹം ഇല്ലേ, കുറഞ്ഞ പക്ഷം ഒരു മനുഷ്യജീവി ആയെങ്കിലും കണ്ടൂടെ.
എനിക്ക് തന്നെ കണ്ടിട്ട് വല്ലാത്ത കഷ്ടം തോന്നുന്നു..

എന്റെയും വൈ ജോലി ചെയ്യുന്നുണ്ട്, പക്ഷേ വീട്ടിൽ ഫുൾ ടൈം ജോലിക്കാരി ഉണ്ട്. ഞാൻ നിർബന്ധിച്ചു വപ്പിച്ചതാ.. പാവം സ്ത്രീകളുടെ കഷ്ടപ്പാട് നമ്മളും അറിയണ്ടേ..

ആ.. എന്തായാലും താൻ ഒപ്പിട്ടു പൊക്കോ..
പിന്നെ, തന്റെ സങ്കടങ്ങൾ ഒക്കെ എന്നോട് ഷെയർ ചെയ്യൂ ..എനിക്ക് തന്നെ മനസ്സിലാകും.

ഹൃദ്യ ഒന്നും പറയാതെ തിരിഞ്ഞു നടന്നു സീറ്റിൽ ചെന്നിരുന്നു.

വിനോദ് സാർ ഒരു മുരടൻ ആണെന്ന കരുതീത്. എന്തു സ്നേഹത്തിലാണ് പെരുമാറുന്നത്.

അടുത്ത ദിവസം രാവിലെ വീട്ടിൽ നിന്നും ഇറങ്ങി അടുത്ത് വന്നു നിന്ന ബസിലെ, തിരക്കിൽ അവൾ ഇടിച്ചു കയറി.

ഓഫീസിൽ ഒപ്പിടാനായി വിനോദ് ന്റെ മുറിയിലേക്കവൾ കയറി ചെന്നു.
മേശപ്പുറത്തു അവൾക്കായി ഒരു കേക്ക് കാത്തിരിക്കുന്നുണ്ടായിരുന്നു.. പുഞ്ചിരിയോടെ വിനോദ് അവളെ ആശംസിച്ചു..

ആദ്യത്തെ ഞെട്ടലിൽ നിന്നു മുക്തയായപ്പോൾ അവൾ അയാളോട് ചോദിച്ചു..

ഇതെങ്ങനെ… ബര്ത്ഡേ അറിഞ്ഞു? …

എടൊ.. എന്റെ സ്റ്റാഫിന്റെ ബെർത്ഡേ ഞാൻ ഓർക്കില്ലേ, അതും തന്റെ .. അപ്പോ തനിക്കൊരു സർപ്രൈസ് തരാമെന്നു വച്ചു. അതു പോട്ടെ, ഹസ്ബൻഡ് എന്തു ഗിഫ്റ്റ് തന്നു..കാണട്ടെ..

സാർ.. ആൾക്ക് ഓർമ പോലും ഇല്ല.. തിരക്കല്ലേ. അവൾ സ്വയം നിന്ദ യോടെ പറഞ്ഞു.

എന്തു ഭർത്താവാടോ അയാൾ.. ഇതൊക്കെ അല്ലെ വിവാഹ ജീവിതത്തിലെസന്തോഷങ്ങൾ, ചെറിയ സർപ്രൈസസ്.

തന്നോട് എനിക്ക് സഹതാപം തോന്നുന്നു… ഒപ്പം തന്റെ ഭർത്താവിനോട് പുച്ഛവും.
എന്തായാലും ഇന്ന് വൈകീട്ട് നമുക്കു ബീച്ചിനടുത്തുള്ള റോയൽ ഡൈനിങ്ങിൽ നിന്നു ഭക്ഷണം കഴിക്കാം എന്റെവക.. സന്തോഷായിരിക്കണം താൻ എപ്പോളും .

ഇത് കേട്ടപ്പോൾ ഹൃദ്യക്കു സന്തോഷമായി. പൊതുവെ പാവവും നിഷ്കളങ്കയും ആയ അവൾക്കു പക്ഷേ പിന്നീട് ആലോചിച്ചപ്പോൾ ഒരു ശെരികേട് , അറു പിശുക്കനായ മാനേജർ റോയൽ ഡൈനിങ്ങിൽ വിളിച്ചിരിക്കുന്നു?

താൻ ഒരുപാടു നാളായി ആഗ്രഹിക്കുന്നതാണ് അവിടെ പോയി ഭക്ഷണം കഴിക്കാൻ, രാജീവേട്ടനോട് പറയാൻ തന്നെ പേടിയാണ്. എന്തായാലും നേരിട്ട് നോ പറയുന്നതെങ്ങനെ, ആ, എന്തെങ്കിലും വഴി കാണാം.

അഞ്ചു മണിയായതും അവൾ വിനോദിന്റെ ക്യാബിനിലേക്ക് ചെന്നു, പക്ഷെ വിനോദ് ഉച്ചക്ക് ശേഷം ഓഫീസിൽ വന്നിരുന്നില്ല.

പ്യൂൺ വന്നു വിസിറ്റർ ഉണ്ടെന്നു പറഞ്ഞതനുസരിച്ചു അവൾ വിസിറ്റിംഗ് റൂമിലേക്ക് നടന്നു. അവിടെ വെളുത്തു സുന്ദരിയായൊരു സ്ത്രീ അവളെ കാത്തിരുന്നിരുന്നു.

സന്ധ്യ സമയം.

ചുമന്നു തുടുത്ത സൂര്യൻ മടിച്ചു മടിച്ചു കടലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിപ്പോകുന്നത് കണ്ടു കൊണ്ടു വിനോദ് വാച്ചിൽ നോക്കി.

ഇവളിതെന്താ വരാത്തത്? ഓ, കാത്തിരുന്നെനിക് ക്ഷമ കെട്ടു . ഭാര്യ ആയിരുന്നേൽ സമയത്തു എത്താത്തതിന് രണ്ടു ചീത്ത വിളിക്കാമായിരുന്നു

Read More

Malayalam short stories 29 | മലയാളം ചെറുകഥകൾ പേജ് 29

text 431ഇതിപ്പോ താണു കേണു പഞ്ചാര നിറച്ചു സംസാരിച്ചാലേ ഒന്ന് വളയു… ഭാര്യ അല്ലല്ലോ !!

ഈ കാമുകന്മാരെ ഒക്കെ സമ്മതിക്കണം. സ്വന്തം വീട്ടിൽ ഭാര്യയോട് കാണിക്കാത്ത സ്നേഹവും ക്ഷമയും, കാണിച്ചാലല്ലേ കാര്യം നടക്കു…

ഇന്നെന്തായാലും വീട്ടിൽ വൈകി എത്തിയാൽ മതി, ഭാര്യക്കും മക്കൾക്കും വേറെ പാർട്ടി ഉണ്ടത്രെ.

ഓരോന്നോർത്തു.. പ്രണയം നിറഞ്ഞ മനസ്സോടെ അയാൾ കടലിന്റെ പരപ്പിലേക്കു നോക്കിയിരുന്നു.

സർ…. നിങ്ങളെ അകത്തു ഫാമിലി റൂമിലോട്ടു വിളിക്കുന്നു.. വിളി കേട്ട് തിരിഞ്ഞു നോക്കിയ അയാളോട് വെയ്റ്റർ പറഞ്ഞു.

ആരാണാവോ വിളിക്കുന്ന, ഹൃദ്യ അവിടെ യാണോ എന്നോർത്ത് സംശയത്തോടെ അയാൾ അകത്തേക്കു നടന്നു.

ഫാമിലി റൂമിലേക് ചെന്നതും ഇരുട്ട് മാറി വെളിച്ചം പരന്നു, പിന്നെ ഒരു കൂട്ടച്ചിരിയാണ് അയാളെ വരവേറ്റത് .

അവിടെ നിന്നിരുന്ന ആളുകളെ അയാൾ ഞെട്ടലോടെയാണ് നോക്കികണ്ടത്.

അവിടെ ഹൃദ്യയും കുടുംബവും പിന്നെ വിനോദിന്റെ ഭാര്യ ഹേമയും മക്കളും നിന്നിരുന്നു.

വിനോദേട്ട.. നിങ്ങൾ എന്നെ കണ്ടു ഞെട്ടണ്ട. ഞാൻ ഹൃദ്യയുടെ ഭർത്താവിന്റെ കൂടെയാണ് ജോലി ചെയ്യുന്നത്.

ഇന്ന് ഹൃദ്യയുടെ പിറന്നാളിന് രാജീ അവൾക്കു സർപ്രൈസ് പാർട്ടി കൊടുത്തതാ ! ഞാനാണു ഹൃദ്യയെ നേരെ ഓഫീസിന്ന് കൂട്ടിയത്.

അവളെന്നോട് എല്ലാം പറഞ്ഞു, എന്നാൽ പിന്നെ ഞാൻ നിങ്ങൾക്കൊരു സർപ്രൈസ് തരാമെന്നു വച്ചു, ഇതൊക്കെയല്ലേ വിവാഹജീവിതത്തിലെ സന്തോഷങ്ങൾ. . ഹേമ ഒന്നമർത്തി പറഞ്ഞു.

പിന്നെ, കേട്ടോ രാജീവേ.. കഴിഞ്ഞ എന്റെ ബര്ത്ഡേ ക്കു ഒരു സാരീ കിട്ടി, ഇത്തവണ ഓർത്ത പോലും ഇല്ല… എന്തിന്…. എന്റെ ഓഫീസ് എവിടന്നു പോലും അറിയാത്ത ആളാ.

രാജീവിനെ പോലൊരു ഭർത്താവിനെ കിട്ടിയ ഹൃദ്യ ഭാഗ്യവതിയാ !!! ഹേമ സ്ത്രീസഹജമായ സ്നേഹം നിറഞ്ഞ കുശുമ്പോടെ ഹൃദ്യയെ ചേർത്ത് പിടിച്ചു .

അക്കരെ നിന്നാൽ ഇക്കരെ പച്ച !.

✍️ രമ്യ മണി.

Read More

Malayalam short stories 30 | മലയാളം ചെറുകഥകൾ പേജ് 30

text 431

റൊണാൾഡോ അപ്പുവിന്റെ അഡിഡാസ് ബൂട്ട്.
ചെറുകഥ.
ഹക്കീം മൊറയൂർ
==============.

ഇതൊക്കെ വേണ്ടെങ്കിൽ വല്ല ആക്രിക്കാർക്കും കൊടുത്തൂടെ?.

നല്ലൊരു ഞായറാഴ്ച ആയിട്ട് ബീവി ഉടക്കാനുള്ള പരിപാടിയാണ്.

ഓടിട്ട വീടിന്റെ അകത്തു നിറഞ്ഞ മാറാല നീണ്ട വടിയിൽ കെട്ടിയ ചൂല് കൊണ്ട് നീക്കുകയായിരുന്ന ഞാൻ ചോദ്യരൂപേനെ അവളെ നോക്കി.

റാക്കിനു മുകളിലെ വലിയ കടലാസ് പെട്ടിക്ക് നേരെ കൈ ചൂണ്ടി കൊണ്ടാണ് അവളുടെ ചോദ്യം.

അപ്പോഴാണ് ഞാനും അ ശ്രദ്ധിക്കുന്നത്. കാലപ്പഴക്കം വിളിച്ചോതുന്ന പഴയ കടലാസ് പെട്ടി. പൊടി പിടിച്ച പെട്ടിക്ക് എന്തെന്നില്ലാത്ത മനം മയക്കുന്ന പഴമയുടെ സുഗന്ധം.

എന്നാലും അതിനകത്ത് എന്തായിരിക്കും. എന്റെ നെഞ്ചിനുള്ളിൽ ഒരു വലിയ ജിജ്ഞാസ വളർന്നു വന്നു. ഞാൻ പതിയെ ആ പെട്ടി താങ്ങിയെടുത്തു പുറത്തെ വിറകു പുരയുടെ പിറകിൽ കൊണ്ട് പോയി വെച്ചു.

പിന്നെ കുറെ കഴിഞ്ഞാണ് ഞാൻ ആ പെട്ടിയെ കുറിച്ച് ഓർത്തത്.

ഒരു പാട് ഓർമകളുടെ ഭാണ്ഡം പേറുന്ന കടലാസ് പെട്ടി. പണ്ട് ഗൾഫിൽ നിന്നും വന്ന ആരോ ഉപേക്ഷിച്ച പെട്ടി നിധി പോലെ സൂക്ഷിച്ചു വെച്ച് അതിൽ നിറച്ചു വെച്ച കുട്ടിക്കാലത്തെ അമൂല്യ വസ്തുക്കളാണ് പെട്ടിയിൽ നിറയെ.

പെട്ടി തുറന്നപ്പോൾ തന്നെ നേർത്ത പൊടി ഉയർന്നു പൊങ്ങി. ഓല മേഞ്ഞ വിറകു പുരയുടെ നേർത്ത സുഷിരത്തിലൂടെ വന്ന വെളിച്ചത്തിൽ ആ പൊടി വൈരം പോലെ തിളങ്ങി.

കുറെ ബാലരമ, ബാലമംഗളം, പൂമ്പാറ്റ, അമർചിത്രകഥ തുടങ്ങി അന്നത്തെ കഥ പുസ്തകങ്ങളാണ് നിറയെ.

ഒരു ബാലരമ എടുത്തു ഞാൻ മെല്ലെ തുറന്നു നോക്കി. മായാവിയുടെ കഥ ആയിരുന്നു അ. അതിന്റെ വർഷം ഞാൻ നോക്കി.

നവംബർ 1998.

നീണ്ട 21 വർഷത്തെ ഏകാന്ത വാസത്തിനു ശേഷം വെളിച്ചം കണ്ട അന്നത്തെ അമൂല്യ പുസ്തകങ്ങളുടെ വിയർപ്പിന്റെ മണം എത്ര മനോഹരമാണ്. അവ സാവധാനം ശ്വാസമെടുക്കുന്ന ശബ്ദം എത്ര നവ്യമായ അനുഭൂതിയാണ് സമ്മാനിക്കുന്നത്.

പുസ്തകങ്ങൾക്ക് താഴെ കുറെ പൊട്ടിയതും നിറം മങ്ങിയതുമായ കളിപ്പാട്ടങ്ങൾ. അതിനും താഴെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ഒരു സാധനം. അ എന്തായിരിക്കും.

പതിയെ ഞാൻ ആ കവർ തുറന്നു. ഒരിക്കൽ എന്റെ ഹൃദയം കീഴടക്കിയ ഒരു മാസ്മരിക ഗന്ധം എന്നെ കീഴടക്കി. അതിനകത്തു വെളുത്ത നിറത്തിലുള്ള രണ്ടു ബൂട്ട് ആയിരുന്നു.ഫുട്ബോൾ കളിക്കുന്ന ബൂട്ടുകൾ. അഡിഡാസ് എന്ന ലോകോത്തര ബ്രാൻഡിന്റെ അധികം ഉപയോഗിക്കാത്ത ഒരു ജോഡി ബൂട്ടുകൾ.

ബൂട്ടിന്റെ ലെതറിൽ ചുവപ്പ് മഷി കൊണ്ട് എഴുതി വെച്ച അക്ഷരങ്ങൾ.

R. APPU.

എന്റെ നെഞ്ചിലൂടെ ഒരു വല്ലാത്ത മിന്നൽ പുളഞ്ഞു പോയി. വെള്ള ലെതറിലെ നീല വരകൾക്കിടയിൽ ചെരിച്ചെഴുതിയ ചുവന്ന അക്ഷരങ്ങൾ. റൊണാൾഡോ അപ്പു.

എന്റെ ഓർമ്മകൾ ആ പഴയ എട്ടാം ക്ലാസ്സുകാരനിലേക്ക് മടങ്ങുകയായി. കറുത്ത് മെല്ലിച്ചു എല്ലുന്തി പല്ല് പൊങ്ങിയ ആ കുട്ടിക്കാലത്തേക്ക്.

ചെവിയിൽ വളരെ പതിഞ്ഞ ഇടറിയ ഒരു സ്വരം മുഴങ്ങി.

ഞാ ഞാൻ റൊണാൾഡോ. നീ നീ റിവാൾഡോ.

നിഷ്കളങ്കനായ ഒരു പതിമൂന്നു വയസ്സുകാരൻ പുഞ്ചിരിച്ചു കൊണ്ട് പറയുകയാണ്. അവന്റെ തളർന്ന വെളുത്ത കാലുകളിൽ അഡിഡാസിന്റെ ബൂട്ട്. ദേഹത്ത് കാനറികളുടെ മഞ്ഞ ജേഴ്സി. നീല ഷോർട്സ്. കുട്ടിത്തം തുളുമ്പുന്ന വെളുത്ത മുഖം സംസാരിക്കുമ്പോൾ ഇടക്ക് അറിയാതെ ചെരിഞ്ഞു പോവുന്നു. വാക്കുകൾ മുറിഞ്ഞു പോവുന്നു. വായിലൂടെ കൊഴുത്ത ഉമിനീർ കിനിഞ്ഞിറങ്ങുന്നു.

ആ ഉമിനീർ അവന്റെ ജേഴ്സിയിലേക്ക് ഉറ്റി വീഴുന്നതിനും മുൻപേ കർചീഫ് കൊണ്ട് തുടച്ചു കൊടുക്കുന്ന വെളുത്തു മെലിഞ്ഞ രണ്ട് കൈകൾ. പിന്നെ പുഞ്ചിരിച്ചു കൊണ്ട് അവന്റെ കവിളിൽ ഉമ്മ വെക്കുന്ന ആ കയ്യുടെ ഉടമസ്ഥ. അപ്പുവിന്റെ അമ്മ.

അപ്പുവിനെ ഞാൻ കാണുന്നത് ലോകക്കപ്പ് ഫുട്ബോൾ നടക്കുന്ന സമയത്താണ്. കൃത്യമായി പറഞ്ഞാൽ 1998 ജൂൺ 10 വൈകുന്നേരം അഞ്ചു മണിക്ക്. കൃത്യം ഓർക്കാൻ കാരണം ലോകകപ്പ് മാമാങ്കം തുടങ്ങുന്ന ദിവസം ആയത് കൊണ്ടാണ്.

ഇടക്കൊന്നു തോർന്ന മഴയിൽ ഓടിക്കിതച്ചു ഗ്രൗണ്ടിൽ എത്തിയപ്പോഴാണ് ആരും എത്തിയിട്ടില്ലെന്ന് മനസ്സിലായത്. ഞങ്ങളുടെ ഗ്രൗണ്ടിന്റെ താഴെ ഭാഗത് നിറഞ്ഞൊഴുകുന്ന തോടാണ്. തോടിനു മുകളിലൂടെ ഒരു ചെറിയ പാലം. അതിനു ശേഷം രണ്ട് ഭാഗത്തും നെൽപ്പാടങ്ങൾ നിറഞ്ഞ ഒരു ഒറ്റയടി വരമ്പ്. ആ വരമ്പ് കോഴിക്കോട് പാലക്കാ ഹൈവെയിൽ അവസാനിക്കുന്നു.

പിന്നെ മറ്റൊരു വഴിയുള്ളത് സ്കൂളിന് ഉള്ളിലൂടെ ആണ്. സ്കൂളിലെ ഗൂർഖയെ പേടിയുള്ളതിനാൽ അ വഴി ഞങ്ങൾ കുട്ടികൾ അങ്ങനെ വരാറില്ല.

കുറച്ചു നേരം ഗ്രൗണ്ടിൽ ചുറ്റി പറ്റി നിന്നപ്പോഴാണ് ഗ്രൗണ്ടിന് അഭിമുഖമായി നിൽക്കുന്ന ഓടിട്ട അഞ്ചാം ക്ലാസ്സിൽ ആരോ നിൽക്കുന്നത് പോലെ തോന്നിയത്. ചിലപ്പോ കൂട്ടുകാർ ആയിരിക്കും. മഴയുള്ള ദിവസങ്ങളിൽ ഞങ്ങൾ അവിടെ പോയി ഇരിക്കാറുണ്ട്.

ഒറ്റ ഓട്ടമായിരുന്നു സ്കൂളിനകത്തേക്ക്. ഓടിക്കിതച്ചു വരാന്തയിലെത്തിയപ്പോഴാണ് ക്രെച്ചസിൽ ഒരാൾ പുറം തിരിഞ്ഞു നിൽക്കുന്നത് കണ്ടത്.

ഫുട്ബാൾ രാജാക്കന്മാരായ കാനറികളുടെ രാജകുമാരൻ റൊണാൾഡോയുടെ ഒൻപതാം നമ്പർ ജഴ്സി അണിഞ്ഞ ഒരാൾ. ഇടതും വലതും അവനെ താങ്ങി കൊണ്ട് ഒരു ആണും പെണ്ണും.

മറ്റു രണ്ടു പേരെയും ഞാൻ കണ്ടില്ല. കണ

Read More

Malayalam short stories 31 | മലയാളം ചെറുകഥകൾ പേജ് 31

text 431

്ടത് അപ്പുവിനെ മാത്രം.

റൊണാൾഡോ.

ആവേശത്തോടെ തെല്ലുറക്കെ ആ പേര് ഞാൻ വായിച്ചു.

സാവധാനം അവൻ തിരിഞ്ഞു നിന്നു.

കറുത്ത പറ്റെ വെട്ടിയ മുടിയും വലിയ കണ്ണുകളുമുള്ള സുന്ദരനായ ഒരു ആൺകുട്ടി. പുഞ്ചിരിക്കുന്ന മുഖം. പക്ഷെ തല ഇടക്കിടക്ക് ചെരിഞ്ഞു പോവുന്നു. കൈകൾക്ക് നേരിയ വളവ്. കാലുകൾക്ക് സ്വാധീന കുറവ്. തോളിലൂടെ ചേർത്തു വെച്ച ക്രെച്ചസ്.

അമ്പരന്നു നിൽക്കുന്ന എന്നെ നോക്കി അവൻ മനോഹരമായി പുഞ്ചിരിച്ചു.

യെസ്. ഞാ ഞാൻ റൊണാൾഡോ അപ്പു.

വളരെ പതുക്കെ ആയിരുന്നു അവന്റെ സംസാരം. പക്ഷെ ഞാനത് കേട്ടു.

നീ റി റിവാൾഡോ.

പല്ല് പൊന്തിയ എന്റെ മുഖത്തേക്ക് നോക്കി കൊണ്ട് അവൻ പറഞ്ഞു.

പതിയെ അവന്റെ വായിലൂടെ ഉമിനീർ ഒലിച്ചിറങ്ങി. അ വേഗം ആ അമ്മ തുടച്ചെടുത്തു.

ഞാൻ തിരിഞ്ഞു പുറത്തേക്ക് നോക്കി. പുറത്ത് മഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു.

മോന്റെ പേരെന്താ?.

അപ്പുവിന്റെ അമ്മ സ്നേഹത്തോടെ എന്നോട് ചോദിച്ചു.

ഹക്കീം.

ഞാൻ നിലത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.

അപ്പു ആരോടും ഒന്നും മിണ്ടാറില്ല. ആദ്യായിട്ടാ പരിചയമില്ലാത്ത ഒരാളോട് ചിരിക്കുന്നത് തന്നെ.

ഞാൻ അപ്പുവിനെ തന്നെ നോക്കി. പുഞ്ചിരിച്ചു കൊണ്ട് നിൽക്കുകയാണ് അവൻ.

നിക്ക് കളിക്കണം.

അച്ഛന്റെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു. അപ്പോഴാണ് ഞാൻ ആ ബൂട്ട് ശ്രദ്ധിക്കുന്നത്.

അപ്പുവിന് ഫുട്ബോൾ വല്യ ഇഷ്ടമാണ്.

അവന്റെ അച്ഛൻ അഭിമാനത്തോടെ എന്നോട് പറഞ്ഞു.

ഇത്തവണ ബ്രസീൽ കപ്പടിക്കും എന്നാണ് അവന്റെ പ്രവചനം.

പിന്നല്ലാതെ.

അറിയാതെ എന്റെ സ്വരം ഉയർന്നു. അപ്പു എന്നെ സ്നേഹത്തോടെ നോക്കി.

അന്ന് കുറെ നേരം ഞാനും അപ്പുവും കളിയെ കുറിച്ച് സംസാരിച്ചു. എല്ലാ കളിക്കാരെയും അവനറിയാം.

ഗോൾ കീപ്പർ ടഫാരെൽ, ദുങ്ക, കഫു, റോബർട്ടോ കാർലോസ്, ബെബറ്റോ, റിവാൾഡോ, റൊണാൾഡോ അങ്ങനെ എല്ലാരേയും.

ശരിക്കും ഒരു ഫുട്ബാൾ പണ്ഡിതൻ തന്നെയാണ് അപ്പു. കുറെ സമയം ഞങ്ങളുടെ മനസ്സ് നിറയെ ഫുട്ബോൾ ആയിരുന്നു.

ഒടുക്കം മരിബ് ബാങ്ക് കൊടുക്കുന്നതിനു മുൻപേ സ്കൂളിന് മുൻപിൽ നിർത്തിയിട്ട അംബാസിഡർ കാറിൽ കയറി അവർ യാത്രയായി. പോവുമ്പോൾ അപ്പുവിന്റെ മുഖത്ത് കണ്ട പുഞ്ചിരി മനോഹരമായിരുന്നു.

അടുത്ത മൂന്നാല് ഞായറാഴ്ച്ച ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. കാണുമ്പോഴൊക്കെ അപ്പുവിന്റെ വേഷം ബ്രസീലിന്റെ ജസി ആയിരുന്നു.

ഒടുവിൽ ലോകം കാത്തിരുന്ന ആ നിമിഷമെത്തി. ലോകക്കപ്പ് ഫൈനൽ നടക്കുന്ന ആ ദിവസം.

ജൂലൈ 12 - 1998.

ബ്രസീലും ഇന്നേ വരെ കപ്പ് നേടാത്ത ഫ്രാൻസും നേർക്ക് നേർ. ലോകം മൊത്തം പ്രതീക്ഷിച്ചത് കാനറികളുടെ ചടുല സാംബ നൃത്തത്തോടെയുള്ള കുറിയ പാസുകളും മനോഹരമായ ഗോളുകളുമായിരുന്നു. റൊണാൾഡോയുടെ മാരക ഫിനിഷിങ് ഫ്രാൻസിനെ കീഴടക്കുന്നത് ഞാനും സ്വപ്നം കണ്ടു.

കളി തുടക്കം തന്നെ സിദാന്റെ കാലിൽ നിന്നും റാഞ്ചിയ പന്തുമായി റോബർട്ടോ കാർലോസ് വലതു വിങ്ങിലൂടെ കുതിച്ചു കയറി വെടിയുണ്ട പോലെ തൊടുത്ത ഷോട്ട് പുഷ്പം പോലെ കയ്യിലൊതുക്കി ബാർതേസ്.

കണ്ണിനു രോമാഞ്ചമേകിയ കളിയായിരുന്നു പിന്നീട്.
ഒഴുകുന്ന നൃത്തചുവടുകളോടെ റൊണാൾഡോയുടെ ബ്രസീലും കൃത്യതയാർന്ന നീളൻ പാസ്സുകളിലൂടെ സിദാന്റെ ഫ്രാൻസും. റൊണാൾഡോയുടെ പല ഷോട്ടുകളും ബാർതേസിന്റെ ഉരുക്ക് മുഷ്ടികളിൽ ഞെരിഞ്ഞമർന്നു.

ഒടുക്കം സിദാൻ എന്ന മാന്ത്രികന്റെ മൊട്ടത്തലയിൽ നിന്നും ഉതിർന്ന രണ്ട് വെടിയുണ്ടകൾ ബ്രസീൽ വലയിൽ മുത്തമിട്ടപ്പോൾ പുതിയ ഒരു ചരിത്രം പിറവി എടുക്കുകയായിരുന്നു. അവസാനം ഇമ്മാനുവൽ പെറ്റിറ്റ് നേടിയ ഗോളോടെ ബ്രസീൽ കരഞ്ഞു. കൂടെ ഞങ്ങളെ പോലുള്ള ആരാധകരും.

അടുത്ത ആഴ്ച്ച അപ്പുവിനെ കണ്ടപ്പോൾ അവൻ ക്ഷീണിതനായിരുന്നു. ബ്രസീലിന്റെ തോൽവി അവനെ ആകെ ഉലച്ചിരുന്നു. എന്ത് കൊണ്ടോ അവൻ കൂടുതൽ ഒന്നും സംസാരിച്ചില്ല. പിരിഞ്ഞു പോവുമ്പോൾ പഴയ ആ പുഞ്ചിരി അവന്റെ മുഖത്ത് വിരിഞ്ഞതുമില്ല.

പിന്നെ രണ്ടു മൂന്ന് മാസം അപ്പുവിനെ കണ്ടില്ല.
പിന്നീട് ഒരു ഞായറാഴ്ച അവർ വന്നു. കൂടെ അപ്പു ഇല്ലായിരുന്നു.

അപ്പു എവിടെ എന്ന ചോദ്യത്തിന് ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു മറുപടി.

അപ്പു മരിച്ചു.

എനിക്ക് ഉൾക്കൊള്ളാൻ പോലും കഴിയാത്ത അത്രക്ക് സങ്കടമായിരുന്നു ആ വാർത്ത. അപ്പുവിന് ജന്മനാ വാൽവിന് തകരാറുണ്ടായിരുന്നു. അക്കാരണം കൊണ്ടാണ് അപ്പു മരിച്ചത്. ഒരു മാസം ഹോസ്പിറ്റലിൽ അബോധവസ്ഥയിൽ ആയിരുന്നു.

ഇടക്ക് ഉണരുമ്പോൾ അവൻ നിന്നെ ചോദിച്ചിരുന്നു.

വിതുമ്പിക്കൊണ്ട് അവർ പറഞ്ഞു. അപ്പുവിന്റെ അച്ഛൻ ഇതൊന്നും കേൾക്കാത്ത പോലെ ദൂരേക്ക് മിഴികൾ പായിച്ചു കൊണ്ട് നിന്നു.

എന്നെ കഴിഞ്ഞാൽ പിന്നെ അവനു ഹക്കീമിനെ ആയിരുന്നു ഇഷ്ടം. അപ്പുവിന്റെ ഒരേ ഒരു കൂട്ടുകാരൻ.

സങ്കടം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു. അപ്പുവിന്റെ അച്ഛന്റെയും അമ്മയുടെയും മിഴികൾ നിറഞ്ഞൊലിക്കുകയായിരുന്നു.
അപ്പുവിന്റെ അമ്മ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. നീറി നീറി നെഞ്ചിനകത്തേക്ക് കയറി ഹൃദയത്തെ ചുട്ടെരിക്കുന്ന വാക്കുകൾ.

ഇത് നിനക്ക് തരണമെന്ന് അപ്പു പ്രത്യേകം പറഞ്ഞിരുന്നു.

അപ്പുവിന്റെ അമ്മ തന്ന പ്ലാസ്റ്റിക് കവർ തുറ

Read More

Malayalam short stories 32 | മലയാളം ചെറുകഥകൾ പേജ് 32

text 431

ന്നു നോക്കിയ എന്റെ നെഞ്ച് പിന്നെയും പൊടിഞ്ഞു.

ആരെ കൊണ്ടും തൊടീക്കാതെ അപ്പു പൊന്നു പോലെ കാത്തു സൂക്ഷിച്ച അഡിഡാസിന്റെ ബൂട്ടുകൾ.

കണ്ണീർ നിറഞ്ഞു എന്റെ കാഴ്ച മങ്ങി. അവർ യാത്ര പറഞ്ഞു പോയിട്ടും എന്റെ മിഴികൾ നിറഞ്ഞു തന്നെ ഇരുന്നു. ഓർമകളിൽ അപ്പു ഒരു മിന്നലായി വന്നു പുളഞ്ഞു.

നീണ്ട ഇരുപത്തി ഒന്ന് വർഷങ്ങൾക്ക് ശേഷവും അപ്പുവിന്റെ ബൂട്ട് അ പോലെ തന്നെയുണ്ട്. അല്പം നിറം മങ്ങിയിട്ടുണ്ട് എന്ന് മാത്രം.

ഞാൻ സാവധാനം ബൂട്ട് ആ കവറിൽ തന്നെ പൊതിഞ്ഞു. പിന്നെ സാവധാനം പഴയ റാക്കിൽ തന്നെ കൊണ്ട് വെച്ചു.

അന്ന് രാത്രി ഞാനൊരു സ്വപ്നം കണ്ടു.

വൈകുന്നേരം ഗ്രൗണ്ടിലേക്ക് നടക്കുകയാണ് ഞാൻ. അപ്പുവും ഞാനും ഇരിക്കുന്ന സ്ഥലത്ത് എത്തിയപ്പോൾ വെറുതെ ഞാൻ ഒന്ന് നിന്നു. തൊട്ടപ്പുറത്ത് റൊണാൾഡോയുടെ ഒമ്പതാം നമ്പർ ജഴ്സിയണിഞ്ഞു ആരോ നിൽക്കുന്നത് പോലെ.

റൊണാൾഡോ അപ്പൂ.

അറിയാതെ ഞാൻ വിളിച്ചു.

അപ്പു പെട്ടെന്ന് തിരിഞ്ഞു നോക്കി.

അവന്റെ കാലുകളിൽ അഡിഡാസിന്റെ ബൂട്ട്. ശരീരത്തിന് ഒരു തളർച്ചയുമില്ല. ബൂട്ട് കെട്ടി വാർമിംഗ് കഴിഞ്ഞു നിൽക്കുകയാണവൻ.

വാ ഇറങ്ങാം.

കളി തുടങ്ങാറായിരിക്കുന്നു. വിസിൽ മുഴങ്ങിയതും ടച്ച് ചെതു കിട്ടിയ പന്തുമായി അപ്പു മുന്നോട്ട് കുതിച്ചു. മിന്നൽ പോലെയുള്ള ഒറ്റക്കുതിപ്പിൽ നീട്ടിയ പാസ്സ് എന്റെ നേരെ. പന്ത് സ്വീകരിച്ചു ഒരാളെ വെട്ടിയൊഴിഞ്ഞു വീണ്ടും അപ്പുവിന്.

അപ്പുവിപ്പോൾ ബോക്സിനു പുറത്താണ്. തൊട്ടു മുൻപിൽ വട്ടമിട്ട മൂന്ന് ഡിഫെന്റർമാർ. ഇരുകാല് കൊണ്ടും വെട്ടിയൊഴിച്ചു സമർത്ഥമായി ഡ്രിബിൾ ചെതു മൂന്ന് പേരെയും കബളിപ്പിച്ചു ബോക്സിലേക്ക് കയറി മുന്നോട്ട് കയറിയ ഗോളിയെയും വലിച്ചു പോസ്റ്റിന്റെ ഇടത്തെ മൂലയിലേക്ക് ഒരു പെർഫെക്ട് പ്ലേസിങ്.

ഗോൾ.

കാണികൾ ആർത്തിരമ്പി.

റൊണാൾഡോ അപ്പൂ.

ആയിരമായിരം കണ്ഠങ്ങളിൽ നിന്നും ഒരേ സമയം ആ വിളി വീണ്ടും വീണ്ടും മുഴങ്ങി.

ആവേശം മൂത്തു ഞാനും അപ്പുവും ഒരു ജിനാസ്റ്റിക്കിനെ പോലെ വായുവിൽ കരണം മറിഞ്ഞു.

പെട്ടെന്ന് ഞാൻ ഞെട്ടി ഉണർന്നു ചുറ്റും നോക്കി.
ചുറ്റും കൂരിരുട്ട്.

ഫാൻ കറങ്ങുന്ന ശബ്ദം മാത്രം കേൾക്കാം. സാവധാനം എല്ലാം ഓർമയിൽ തെളിഞ്ഞു വന്നു.

രാവിലെ പെട്ടി തുറന്നത് ബൂട്ട് കിട്ടിയതും എല്ലാം. അപ്പുവിന്റെ ഓർമയിൽ മുഴുകി ഉറങ്ങാൻ കിടന്ന എന്നെ തേടി അപ്പു വന്നിരിക്കുന്നു.

ഒരു യഥാർത്ഥ പോരാളിയെ പോലെ.

അല്ലെങ്കിലും ഉറ്റ സ്നേഹിതനെ മറക്കാൻ ആർക്കാണ് കഴിയുക.

ഞാ ഞാൻ റൊണാൾഡോ അപ്പു. നീ നീ റിവാൾഡോ.

അപ്പുവിന്റെ പതിഞ്ഞ ഇടറിയ സ്വരം വീണ്ടും എന്റെ കാതിൽ പതിഞ്ഞു.

കണ്ണുകളിൽ ഊറിയ കണ്ണീർ തുടച്ചു ഞാൻ വീണ്ടും ഉറങ്ങാൻ കിടന്നു.

മേലേ റാക്കിൽ കിടന്നു അപ്പുവിന്റെ ബൂട്ട് പുഞ്ചിരി തൂകുകയായിരുന്നു അപ്പോൾ.

(അവസാനിച്ചു ).

സ്നേഹത്തോടെ.
ഹക്കീം മൊറയൂർ.

Read More

Malayalam short stories 33 | മലയാളം ചെറുകഥകൾ പേജ് 33

text 431

പ്രണയിനി

ഏട്ടാ…
അനൂപിന്റെ നെഞ്ചിൽ വിരലോടിച്ചുകൊണ്ട് രേണുക വിളിച്ചു. അവൾ അവന്റെ തോളിൽ തലച്ചായ്ച്ച് കിടക്കുകയായിരുന്നു.
ഉം പറ…..
അന്ന് ഞായറാഴ്ച്ച ആയതിനാൽ അമ്മയും അച്ഛനും കുടുംബ ക്ഷേത്രത്തിൽ പോയിരിക്കുകയായിരുന്നു. രേണുകക്ക് തലവേദനയായതുകൊണ്ട് അമ്മയാണ് പറഞ്ഞത് അവൾ അവിടെ ഇരുന്നോട്ടെ, കൂട്ടിന് അനൂപും എന്ന്.
ഞാനൊരു കാര്യം ചോദിച്ചാൽ ഏട്ടൻ സത്യം പറയോ???.
ഉം…
എനിക്കൊരു പ്രണയം ഉണ്ടായിരുന്നു എന്നറിഞ്ഞിട്ടും ഏട്ടനെങ്ങനെയാ ഇത്രക്കെന്നെ സ്നേഹിക്കാൻ കഴിയുന്നത്???……
ഏട്ടനെനോട് ഒരു ദേഷ്യം പോലുമില്ലേ???….
ഇത് പറയുമ്പോൾ അവളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. അവൾക്കൊരു പ്രണയമുണ്ടായിരുന്നെന് കല്യാണത്തിന് മുൻപേ അവൾ എന്നോട് പറഞ്ഞിരുന്നു. ഏറെ പ്രണയിച്ചിട്ടും അവസാനം ഒരുമിക്കാനാകില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ പാതിവഴിയിൽ ഉപേക്ഷിച്ച പ്രണയം.
അനൂപ് അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്തുപിടിച്ചു. അവളുടെ മുടിയിഴകളിൽ വിരലുകളോടിച്ചു.
ഏട്ടനൊന്നും പറഞ്ഞില്ല….
അവളുടെ സ്വരം ഇടറുന്നത് അവനറിഞ്ഞു.
നമ്മുടെ കുട്ടികാലത്ത് അച്ഛനമ്മമാർ നമുക്ക് വേണ്ടി പലതരം കളിപ്പാട്ടങ്ങൾ വാങ്ങി കൊണ്ടുവരാറില്ലേ???? അവർക്ക് അത് ഒരുപാട് ഇഷ്ട്ടമായത്കൊണ്ടും, നമുക്ക് ഇഷ്ട്ടമാവും എന്നുള്ളതുകൊണ്ടുമാകാം അവരത് നമുക്ക് സമ്മാനിക്കുന്നത്. കളിപ്പാട്ടത്തെ കാണുമ്പോ തന്നെ പകുതി സ്നേഹിക്കും. അതിനോടൊത്ത് ഒരു വേർപിരിയനാകാത്ത ബന്ധമുണ്ടാവും. അത് നമ്മുടെ ജീവനായിട്ടുണ്ടാകും. എന്നാലും നമ്മളാലോചിക്കില്ല, നമുക്ക് മുൻപ് എത്രപേർ ആ കളിപ്പാട്ടത്തെ ഇഷ്ടപ്പെട്ടിരുന്നു ? എത്രപേർ സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നെന്ന്? എന്നിട്ടും അത് മറ്റാർക്കും ലഭിക്കാതെ നമുക്ക് മാത്രമായി ദൈവം കൊണ്ടുതരുമ്പോൾ സ്നേഹിക്കാനല്ലാതെ വേറെന്തിന് കഴിയും???…..
അവൻ പറഞ്ഞു തീർന്നതും അവൾ അവന്റെ നെഞ്ചിൽ കിടന്നു കൊണ്ട് കരയുകയായിരുന്നു.
അയ്യേ….ന്താ…. ഇത്…. ന്റെ രേണു കരയുവാണോ???…..
ഇത് സന്തോഷം കൊണ്ടുള്ള കരച്ചിലാ…..
ന്നാ….. അങ്ങനെ സന്തോഷിക്കാൻ വരട്ടെ….
ന്താ???….
അവൾ അവന്റെ നെഞ്ചിൽ നിന്നും തലയുയർത്തികൊണ്ട് ചോദിച്ചു.
നീയാദ്യം സത്യം പറയാൻ പറഞ്ഞപ്പോ….
പറഞ്ഞപ്പോ……
ഞാൻ കരുതി ….
എന്ത്???…..
നീ ചോദിക്കാൻ പോകുന്നത് എനിക്ക് വേറെ ഭാര്യയും കുട്ടിയും ഉണ്ടോ എന്നായിരിക്കും എന്ന്.
അവൾ ഒന്നും മനസ്സിലാകാത്തതുപോലെ അവനെ നോക്കി.
അതെങ്ങാനും നീ ചോദിച്ചിരുന്നെങ്കിൽ സത്യം പറയാനാകാതെ ഞാൻ കുഴങ്ങിയേനെ……
ദുഷ്ടാ….. അപ്പോ….
അവൾ തലയിണ എടുത്ത് അവനെ ഓങ്ങി. അവളെ കിടക്കയിലേക്ക് തള്ളിയിട്ടുകൊണ്ട് അവനിറങ്ങിയോടി.
ടാ…. നിക്കെടാ ……. ചതിയാ…..
നിക്കില്ലെടി…..
തേനേ പാലേ എന്ന് വിളിച്ചുകൊണ്ട് അവളുടെ അടുത്ത് പോയാ മതി. എന്റടുത്ത് വന്നാൽ ശരിയാക്കി തരുന്നുണ്ട് ഞാൻ.
എന്നാൽ ഞാൻ അവളുടെ അടുത്ത് പോകുവാ…
കാത്തിരിക്കുകയാണല്ലേ ആ വാക്ക് കേക്കാൻ, പോയെന്നെങ്ങാനും ഞാനറിഞ്ഞാൽ നിങ്ങളേം കൊല്ലും ഞാനും ചാവും….
ദൈവമേ ഏത് നേരത്താണാവോ ഇതിനെയൊക്കെ കെട്ടാൻ തോന്നിയത്????…..
എന്തെങ്കിലും മൊഴിഞ്ഞാവോ അവിടന്ന്???…..
ഒന്നുമില്ലേ…. ഒന്നു കുളിക്കണം എന്ന് പറഞ്ഞതാ….
എന്നാൽ പോയി കുളിക്കാൻ നോക്കു മനുഷ്യാ…അമ്മയും അച്ഛനും ഇപ്പോ വരും….
ദേ …. പോയി കുളിക്കാൻ….

Read More