Malayalam short stories 1 | മലയാളം ചെറുകഥകൾ പേജ് 1

text 431

ശിവഭദ്ര

ഭാഗം 01 02

ഇനിമുതൽ കഥകൾ വായിക്കാൻ ഒരിടംഎല്ലാം മതിയായി ശിവ… നമുക്ക് പിരിയാം

ഓഹ് ഇപ്പൊ നിനക്ക് എന്നെ വേണ്ട അല്ലെ..

അത് ഞാൻ അല്ലെ ചോദിക്കേണ്ടത് ..?

അല്ലേലും വാക്സമർഥ്യത്തിൽ നീ മുന്നിൽ ആണല്ലോ…

മറുത്തൊന്നും പറയാതെ തിരിഞ്ഞു നടക്കുമ്പോൾ എന്റെ ഉള്ളിൽ ഒരു കടൽ തന്നെ ഇരമ്പുന്നുണ്ടായിരുന്നു…

അമ്പല പറമ്പിൽ മേളങ്ങളുടെ ഇടയിൽ പരസ്പരം കണ്ണുകൾ കൊണ്ടു കഥ പറഞ്ഞ ആ ശിവയും ഭദ്രയും…. പ്രണയം പൂത്തു നിന്ന നാളുകൾ… ഇന്നതൊക്കെ വെറും ഓർമ്മകൾ

കാലിടറാതെ നടക്കാൻ ഞാൻ നന്നേ പാടു പെട്ടു… തിരിഞ്ഞൊന്ന് നോക്കണം എന്ന് മനസ്സു പറഞ്ഞു..

ഇനി വയ്യ…. തോറ്റ് പോകരുത്… എന്തും സഹിക്കാൻ… ഒറ്റക്ക് നേരിടാൻ.. ചങ്കുറ്റം കൊണ്ടു ഇവിടെ വരെ എത്തിയ അമ്മയുടെ മകൾ ആണ് ഞാൻ.. തോറ്റു തരില്ല ഈ ഭദ്ര… !!

എന്താ നീ ഇത്ര വൈകിയേ..

തിരുമേനി ഓരോന്ന് ചോദിച്ചപ്പോൾ നിന്ന് പോയതാ…

ഉം…

അമ്മ അമർത്തി ഒന്ന് മൂളി.. അമ്മക്ക് ശിവയെയും എന്നെയും ചെറിയൊരു സംശയം ഉണ്ട്…

ചായ്പ്പിൽ കയറി കതക് ചാരുമ്പോൾ ചങ്ക് പൊട്ടും എന്നെനിക്ക് തോന്നിപ്പോയി..

ഒരാൾക്കു ഇങ്ങനെ ഒക്കെ മാറാൻ കഴിയുമോ…

സ്നേഹം കൊണ്ടു വീർപ്പുമുട്ടിയ നാളുകൾ… കണ്ണാടിക്ക് മുന്നിൽ നാണം കുണുങ്ങി മണവാട്ടിയായി അണിഞ്ഞൊരുങ്ങിയവൾ.. ഇന്ന് എല്ലാം അവസാനിച്ചു വന്നപ്പോൾ കണ്ണാടിയിലെ പ്രതിബിംബം പോലും എന്നെ നോക്കി മുഖം കോട്ടുന്നു…നിന്റെ ഈ കണ്ണുകൾ ഉണ്ടല്ലോ ഭദ്രെ… ഹോ… എന്നെ കൊത്തി വലിക്കുന്നപോലെ തോന്നുവാ…

ഏ ശിവ… ആക്കല്ലേ…

അല്ലാടി സത്യം…

ഓഹ്… വരവ് വച്ചിരിക്കനു…

പിന്നെ നാളെ മുതൽ കോളേജിൽ പോവല്ലേ.. അവിടെ നല്ല സുന്ദരൻ പിള്ളേരെ കാണുമ്പോൾ മറക്കോ നീ എന്നെ…

അതിനു ഭദ്ര ഒന്നുടെ ജനിക്കണം.. അതുവരെ ശിവ കാത്തിരിക്കോ…

പിന്നെ എത്ര ജന്മം വേണേലും കാത്തിരിക്കും.. പിന്നെ നാളെ കാർത്തിക ആട്ടോ… ദാവണി ഉടുത്തു കാവിലേക്ക് വരണം..

ആലോചിക്കാം…

ജാഡ ഇടല്ലേ പെണ്ണേ…

ചിരിച്ചു കൊണ്ടു പാടത്തൂടെ ഓടുമ്പോൾ എന്റെ കൊലുസുകൾ പോലും അസൂയപ്പെട്ടിരുന്നു…

ശിവയെ പോലെ ഒരു സുന്ദരൻ ചെക്കനെ ആർക്കായാലും ഒന്ന് പ്രണയിക്കാൻ തോന്നൂലോ… അതല്ലേ ഞാനും വീണുപോയേ…

നല്ല ഉയരവും മുഖത്തെ ആ പരുപരുത്ത കുറ്റിത്താടിയും… ആരെയും മയക്കുന്ന കണ്ണുകളും…

ഇതുപോലെ ഒരു സന്ധ്യ നേരത്താണ് ആദ്യമായി ആ ഉള്ളിലെ പ്രണയം എന്നോട് പറയുന്നത്….

കാവിൽ നിന്ന് വൈകിട്ടത്തെ നേദ്യത്തിന്റെ പങ്കും വാങ്ങി… മൂളി പാട്ടും പാടി നടക്കുന്ന തന്നെ… കൈതക്കാടിൽ നിന്ന് ആരോ പിടിച്ചു വലിച്ചു…

പേടിച്ചു നിലവിളിക്കാൻ പോയ തന്റെ വാ പൊത്തിപിടിച്ചപ്പോൾ ആ കണ്ണുകളിലേക്ക് താൻ ആദ്യമായി നോക്കുന്നത്…

പേടിക്കണ്ട.. ഞാൻ തന്നെ പിടിച്ചു തിന്നൊന്നും ഇല്ല…

അത് പറയുമ്പോളും ആ കൈകൾ വിട്ടിരുന്നില്ല..

ഒരു ഗന്ധർവ്വൻ പോലെ എനിക്ക് തോന്നിപ്പോയി..

അമ്മയുടെ ചൂരൽ കഷായം ഓർത്തു ഒരു പ്രണയത്തിലും ചാടാതെ നല്ല കുട്ടിയായി നടന്ന തന്നെ ആണ് ഒറ്റ നോട്ടത്തിൽ ഈ ഗന്ധർവ്വൻ വീഴ്ത്തിയത്…

പെട്ടന്ന് എന്തോ ഓർത്തെന്ന പോലെ ഞാൻ രണ്ടു കൈകൾ കൊണ്ടും ആ കൈകളെ വിടുവിക്കാൻ ഒരു പാഴ്ശ്രമം നടത്തി നോക്കി..

കുതറണ്ട… പറയാൻ ഉള്ളത് പറഞ്ഞിട്ട് ഞാൻ വിട്ടോളം… കുറെ നാളായി തന്നെ ഒന്നു തനിച്ചു കിട്ടാൻ നോക്കി നടക്കുവായിരുന്നു ഞാൻ…

എന്തിന് എന്ന ഭാവത്തിൽ കണ്ണുകൾ ഉയർത്തി ഞാൻ നോക്കി..

ഇങ്ങനെ നോക്കി കൊല്ലല്ലേ പെണ്ണേ…

ഞാൻ പിന്നെയും കുതറി കൊണ്ടിരുന്നു..

പ്രണയം കൊണ്ടു കണ്ണുകൾ മഞ്ഞളിച്ചു നിന്ന അവനെ സർവശക്തിയും എടുത്തു ഉന്തിയിട്ടു അവിടെ നിന്നും ഓടി പോകുമ്പോൾ വേറെ ഏതോ ലോകത്ത് ആണ് താൻ എന്ന് തോന്നിപ്പോയി…

എന്താടി ഓടി കിതച്ചു കൊണ്ടു…

അത്.. അവിടെ ഒരു പാ പാ… പാ…

എന്തോന്നടി…

പാമ്പ്…

ഓഹ് അതിനാണോ നീ ഇങ്ങനെ ഓടിയെ… നീ അതിനെ പോയി കടിക്കാതിരുന്നാൽ മതി…

അവിടെ ഒരു പയ്യൻ എന്ന് പറയാൻ വന്ന തനിക്കു എന്ത് വേഗമാണ് അതിനു തക്ക ഒരു കള്ളം പറയാൻ കഴിഞ്ഞത് എന്നോർത്തപ്പോൾ എനിക്ക് തന്നെ അത്ഭുതം തോന്നി… സ്വതവേ അമ്മോട് നുണ പറയാൻ പേടിയാണ് തനിക്കു… ഇപ്പൊ ആ പേടിയും മാറി..

എന്നാലും ഈ പയ്യനെ ഇതുവരെ താൻ ശ്രദിച്ചില്ലല്ലോ.. അവൻ ഏതാ എന്നൊക്കെ ഓർത്തു ഞാൻ ആ രാത്രി ഉറങ്ങിയില്ല…

രാവിലെ കുളിച്ചു അടുക്കളയിൽ കയറി കട്ടൻ കാപ്പി ഗ്ലാസിലേക്ക് പകർത്തുമ്പോൾ അമ്മ അടുത്ത് വന്നു നിന്നു…

ഇന്നലെ ഗൗരി ഉണ്ടായില്ലേ അമ്പലത്തിലേക്ക്..

ഇല്ല.. അവൾ പുറത്താണ്..

എങ്കിൽ പിന്നെ ഇരുട്ട് ആവണ വരെ എന്തിനാ നിന്നത്…

പടച്ചോറും നേദ്യവും ഉണ്ടാരുന്നു… പൂജക്കാര് വന്നില്ല.. അതോണ്ട് അതുടെ തന്നുവിടാം നില്കാൻ പറഞ്ഞു തിരുമേനി…

ആ കാർണോരോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് പെണ്ണിനെ ഇരുട്ട് ആവണ വരെ പിടിച്ചു നിർത്തരുത് എന്ന്… ഉം കാണട്ടെ ഞാൻ…

തിരുമേനി ഒരു പാവം ആണ്… പണ്ട് എന്നെപോലെ ആ നടയിൽ മാല കെട്ടാനും വിളക്ക

Read More

Malayalam short stories 2 | മലയാളം ചെറുകഥകൾ പേജ് 2

text 431

് തുടക്കാനും ഒക്കെ അമ്മയും പോയിരുന്നു… അമ്മയെ വല്ല്യ ഇഷ്ടം ആയിരുന്നു.. ഇല്ലത്തുള്ളോർ സമ്മതിച്ചില്ല… അതുകൊണ്ട് എന്താ തിരുമേനിക്ക് പിറക്കാതെ പോയ മകൾ ആണ് ഞാൻ… !!

തുണികളെല്ലാം ബക്കറ്റിൽ ഇട്ടു കുളക്കടവിലേക്ക് നടക്കുമ്പോൾ ഇന്നലെ നടന്ന ഓരോ നിമിഷങ്ങളും എന്റെ കണ്മുന്നിൽ മിന്നി മറയുന്നത് പോലെ തോന്നി…

എങ്ങനേലും വൈകുന്നേരം ആയാൽ മതിയാരുന്നു എന്ന് തോന്നി… രാവിലെ നങ്ങേലി മുത്തശ്ശി ആണ് അമ്പലത്തിലെ പണികൾ ഒക്കെ.. വൈകിട്ട് മുത്തശ്ശിക്ക് വരാൻ വയ്യാ… നേരത്തെ കിടക്കണം എന്നൊക്കെ പറഞ്ഞാണ് എന്നെയും ഗൗരിയേയും ഏല്പിച്ചത്…

ഇന്നും ഗൗരി ഉണ്ടാകില്ല… ആ ഗന്ധർവ്വൻ വരുമോ എന്നായിരുന്നു എന്റെ ഉള്ളിലെ ആശങ്ക..

കുളത്തിലേക്ക് കാലിട്ടു ഏതോ ലോകത്ത് ഇരിക്കുമ്പോൾ ആണ് ആരോ കുളത്തിലേക്കു എന്തോ വീക്കിയത്… ബ്ലും എന്ന് കേട്ടതും ഞാൻ ഞെട്ടി പിന്നോട്ട് ആഞ്ഞു…

ഭദ്രകുട്ടി സ്വപ്നം കണ്ടു ഇരിക്കണോ…

അല്ലടാ നിനക്ക് ഒരു പെണ്ണിനെ കണ്ടു പിടിക്കുവാ…

അതിനു നീ എന്തിനാ കഷ്ടപെടണേ മോളെ… നീ തന്നെ മതി എന്ന് ഞങ്ങൾ പണ്ടേ ഉറപ്പിച്ചതല്ലേ…

ദേ…കാച്ചു എനിക്ക് ഇളകുന്നുണ്ട്…

അഞ്ചു വയസ്സ് മൂത്തതല്ലെടി ഞാൻ ബഹുമാനം തന്നില്ലേലും നിനക്ക് ഒന്നു ചേട്ടാ എന്നെങ്കിലും വിളിച്ചൂടെ എന്നെ…

പിന്നെ ഒരു ചോട്ടൻ

അമ്മാവന്റെ മകൻ കാർത്തിക്… അവനാണ് ആ കുളത്തിന്റെ അക്കരെ നിന്ന് എനിക്കിട്ടു പണി തരുന്ന മുതൽ..

കുളം ആണ് ഞങ്ങളുടെ വീടിന്റെ അതിര്.. അത് വിട്ടു ഇങ്ങോട്ട് കടക്കാൻ അവനു പേടിയാണ്.. കടന്നെന്ന് അറിഞ്ഞാൽ അവനെ എന്റെ അമ്മ അവിടെ ഇട്ടു തല്ലിക്കൊല്ലും…

ഈ വിവാഹത്തിന് അമ്മക്ക് ഒട്ടും ഇഷ്ടം അല്ല.. പിന്നെ അമ്മായി ആയിട്ട് അമ്മ അത്ര രസത്തിലും അല്ല…

തുണികൾ പിഴിഞ്ഞെടുത്തു അഴയിലേക്ക് ഇടുമ്പോളും ഞാൻ ഈ ലോകത്തൊന്നും ആയിരുന്നില്ല..

വൈകിട്ട് വേഗം കുളിച്ചു നല്ലൊരു ദാവണി ഒക്കെ എടുത്തു ഉടുത്തു അമ്പലത്തിലേക്ക് നടക്കുമ്പോൾ അമ്മ അടിമുടി ഒരു നോട്ടം…

പിന്നെ തിരുമേനി അവിടെ ഉള്ളോണ്ട് അമ്മക്ക് നല്ല ധൈര്യം ആണ് എന്നെ വിടാൻ..

ഈ വേഷത്തിൽ ആ കാച്ചു ന്റെ മുന്നിൽ ഒന്നും പോയി ചാടണ്ട… ഇപ്പൊ കെട്ടിച്ചു തരണം എന്ന് പറഞ്ഞു നടക്കുവാ അല്ലേൽ തന്നെ… ഓപ്പെടെ മോൻ ആയിപോയി ഇല്ലേൽ ഞാൻ…

വയൽ വരമ്പിലൂടെ മൂളിപ്പാട്ടും പാടി അമ്പലത്തിലേക്ക് പോകുമ്പോൾ വയലിനൊക്കെ വല്ലാത്തൊരു ഭംഗി… ഇന്നുവരെ ഈ വയലിന് ഒക്കെ ഇത്രേം സൗന്ദര്യം ഉണ്ട് എന്നെനിക് അറിയില്ലായിരുന്നു…

സാധാരണ ശരം വിട്ടൊരു ഓട്ടം ആണ് അങ്ങോട്ടും ഇങ്ങോട്ടും… ഇന്ന് ആടിപ്പാടി ആകെ പിരി ഇളകി ആണ് എന്റെ പോക്ക്…

വിളക്കൊക്കെ തുടച്ചു നടപ്പുരയോട് ചേർന്ന് നിൽകുമ്പോൾ കണ്ടു… ഷർട് ഊരി തോളത്തു ഇട്ടു.. കാവി മുണ്ടും ഉടുത്തു ചിരിച്ചു കൊണ്ടു നടപ്പുരയിലേക്ക് നടന്നടുക്കുന്ന ആ കള്ള കൃഷ്ണനെ….

ന്റെ കൃഷ്ണ….

തുടരും…

(നീണ്ട ഒരു ഇടവേളയ്ക്കു ശേഷം ആണ് വീണ്ടും എഴുതുന്നത്… ടച് ഒക്കെ ഇച്ചിരി പോയിട്ടുണ്ട്…

എല്ലാരുടെയും പ്രാർത്ഥനയും സപ്പോർട്ടും കാരണം വീണ്ടും എഴുതാൻ ശ്രമിക്കുന്നു….

ഇതുവരെ തന്ന പ്രോത്സാഹനങ്ങൾ തുടർന്നും ഉണ്ടാകണം…

എന്റെ എല്ലാ നല്ല വായനക്കാർക്കും വേണ്ടി ഭദ്രയെ കൂടി തരുന്നു…

എന്ന് നിങ്ങളുടെ
സ്വന്തം
ജ്വാല 😍)

ഭാഗം 2

ഭദ്ര ഇന്ന് നേരത്തെ ആണല്ലോ…

തോളൊപ്പം ചേർന്ന് നിന്ന് അവനത് പറയുമ്പോൾ ആ ശ്വാസം അമ്പലത്തിലെ കൽവിളക്കിൽ തട്ടിത്തൂവി പറന്നകന്നു…

ഞാൻ നേരത്തെ ഒന്നും അല്ല എന്ന് പറയണം എന്നുണ്ട് പക്ഷെ നാവ് പൊന്തുന്നില്ല.. പ്രണയം അത് ചിലപ്പോൾ ഒരു ചങ്ങല പോലെ നമ്മുടെ കാലുകളെ കെട്ടിയിടും…

വിളക്കുകൾ എല്ലാം തിരിയിട്ടു കത്തിക്കുമ്പോൾ ഒപ്പം ആ ഗന്ധർവനും ഉണ്ടായിരുന്നു… ഒരിക്കൽ പോലും കണ്ണുകൾ അങ്ങോട് പാളി നോക്കാതിരിക്കാൻ ഞാൻ നന്നേ പാടു പെട്ടു…

ഭദ്രക്കുട്ടി….

പെട്ടന്ന് തിരുമേനി വിളിക്കുന്നത് കേട്ടതും ഞാൻ മുഖം ഉയർത്തി തിടപ്പള്ളിയിലേക്ക് നോക്കി…

ഇന്നലെ നേരം വൈകിയാണ് എത്തിയത് അല്ലെ… അമ്മ രാവിലെ എന്നെ കണ്ടിരുന്നു…

നേരം വൈകിയൊന്നുമില്ല തിരുമേനി… ഇച്ചിരി ഇരുട്ടിയാർന്നു…

ശോഭ നന്നേ ക്ഷീണിച്ചു അല്ലെ മോളെ…

ഇപ്പോളും എന്ത് സ്നേഹം ആണ് അമ്മയോട്… പാവം…

അമ്മക്ക് ക്ഷീണം ഒന്നൂല്ല്യ… പിന്നെ പ്രായം ആയില്ലേ…. ഇത്ര ഇഷ്ടം ആരുന്നേൽ എവിടേലും പോയി ജീവിക്കരുന്നില്ലേ രണ്ടാൾക്കും..

ഈ കുട്ടിടെ കാര്യം… മിണ്ടാണ്ടിരിക്ക…

തിരുമേനി അത് പറഞ്ഞു കൊണ്ടു നേരെ നോക്കിയത് നമ്മുടെ ഗന്ധർവന്റെ മുഖത്തേക്കാണ്.. ഞാൻ ഇങ്ങനെ പറഞ്ഞതിൽ അല്ല ആയാൾ കേട്ടതിൽ ആണ് തിരുമേനിക്ക് ഉത്കണ്ട..

ഞാൻ തിടപ്പള്ളിയിലെ ചുവരിലെ റിക്കാർഡ് ന്റെ സ്വിച്ച് ഓണാക്കി…

അഞ്ജനശിലയിൽ ആദിപരാശക്തി……. !!!!

പാട്ടു കേട്ടു തുടങ്ങിയാലേ നട തുറന്നു എന്ന് ആൾക്കാർ അറിയുള്ളു… തിരുമേനിക്ക് ആകെ ഉള്ള വരുമാനം ഈ അമ്പലം ആണല്ലോ..

വിളക്കിലെ തിരികൾ എല്ലാം കത്തിച്ചു കൊണ്ടു അയാൾ എന്റെ അരികിലേക്കു നടന്നടുത്തു..

ഭദ്ര ഇതുവരെ എന്നോടൊന്നും മിണ്ടിയി

Read More

Malayalam short stories 3 | മലയാളം ചെറുകഥകൾ പേജ് 3

text 431

ല്ല..

എങ്ങനെ മിണ്ടാനാ… ഇന്നലെ എന്റെ വാ പൊത്തിപിടിച്ചേക്കരുന്നല്ലോ…

ഇപ്പൊ കണ്ടിട്ടും മിണ്ടിയില്ലല്ലോ…

അതിനു… ഇതിന് മുൻപ് ഞാൻ ഇയാളെ കണ്ടിട്ടില്ലല്ലോ…

അപ്പൊ ഇന്നലെ കണ്ടില്ലേ..

അതിനെ ഒക്കെ ഒരു കാണൽ എന്ന് പറയാൻ പറ്റോ..

ഓഹ്.. വാദിക്കാൻ ഞാനില്ല.. പിന്നെ ഇന്നലെ രാത്രി താൻ എന്നെ ഓർത്തില്ലേ…

ആദ്യമായി കാണുന്ന ആൾ.. അതും കാണലോ വഴിയിൽ തടഞ്ഞു നിർത്തിട്ടും.. ആ ആളെ കുറിച്ച് ഞാൻ എന്ത് ആലോചിക്കാനാ മാഷേ…

ഞാൻ തന്നെ ആദ്യായിട്ടല്ല ഭദ്രേ കാണുന്നെ… പലവട്ടം ഈ അമ്പലത്തിൽ ഇയാളെ കാണാൻ വേണ്ടി മാത്രം ഞാൻ വന്നു നിന്നിട്ടുണ്ട്…

ഉള്ളിൽ തോന്നിയ അത്ഭുതം മുഖത്തു കാട്ടാതെ ഞാൻ തെച്ചിപൂമൊട്ടുകൾ വേർതിരിച്ചു എടുക്കുന്ന പോലെ തിരക്കിൽ അഭിനയിച്ചു…

ഇന്നലെ ആണ് തന്റെ കല്യാണം പണ്ടേ ഉറപ്പിച്ചിട്ടിരിക്കുന്നതാണ് എന്ന് ഞാൻ അറിയുന്നത്…

ഞാൻ ഒരു ഞെട്ടലോടെ ആ മുഖത്തേക്ക് നോക്കി…

ആര് പറഞ്ഞു ഈ നുണ…

നുണ ഒന്നും അല്ല കാർത്തിടെ മുറപ്പെണ്ണല്ലേ താൻ…

കാച്ചു നെ യോ…കാച്ചുനെ അറിയോ…?

ഞാൻ അവന്റെ കൂടെ പലവട്ടം അവിടെ വന്നിട്ടുണ്ട്…

ഇന്നലെ ആണ് അവൻ തന്റെ കാര്യം എന്നോട് പറഞ്ഞത്… അപ്പൊ എന്തോ സഹിക്കാൻ കഴിഞ്ഞില്ല… അതാ ഞാൻ… സോറി… !!

മുഖമുയർത്തി ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ…. എന്നെ ആരോ ആഴക്കടലിലേക്ക് കൊത്തി വലിച്ചു കൊണ്ടു പോകുന്ന പോലെ തോന്നി… ഭാരമില്ലാതെ കടലിന്റെ ആഴങ്ങളിൽ നീന്തി നടക്കുന്നതുപോലെ..

എനിക്ക് വേണ്ടി ഒന്നു കാത്തിരുന്നൂടെ…

പേരുപോലും അറിയാത്ത ഒരാൾക്കു വേണ്ടി ഞാൻ എന്ത് പറഞ്ഞു കാത്തിരിക്കാനാ..

അതും പറഞ്ഞു നന്നാക്കി എടുത്ത പൂക്കൾ ഇലയിലേക്ക് വച്ചു ഞാൻ ദേവിയുടെ തൃപ്പടിയിലേക്ക് വച്ചു..

ഇന്ന് ആരും വരണില്ലല്ലോ കുട്ട്യേ…?

ഇടദിവസം അല്ലേലും ആൾകാർ കുറവല്ലേ തിരുമേനി…

നേദ്യം ഒരു നേരം ആക്കേണ്ടി വരും ഇങ്ങനെ പോയാൽ… വരുമാനം ഇല്ലാണ്ട് എങ്ങന്യാ… പറമ്പിൽ ആണേൽ മണ്ഡരി അല്ലാത്ത ഒരു തെങ്ങില്ല…

എല്ലാരും കാനോത്തെ അമ്പലത്തിൽ ആണ് പോണേ അവിടുത്തെ ശാന്തി ഭയങ്കര കേമൻ ആണത്രേ…. നാളികേരം ഉടച്ചു അതിൽ തുളസിയിലിട്ടു ജ്യോത്സ്യം പറയുമത്രെ…

ആഹാ… എന്താ ല്ലേ ദേവിക്കുട്ടി…

തിരുമേനി സ്നേഹം വരുമ്പോൾ എന്നെ ദേവി എന്നാ വിളിക്കാ…

എന്തേലും ആവട്ടെ തിരുമേനി…നമ്മുടെ കാവിലമ്മേ വിശ്വാസം ഉള്ളവർ ഇങ്ങോട്ട് തന്നെ വരും…

അതും പറഞ്ഞു ഞാൻ ഉരുളികൾ എടുത്തു തിടപ്പള്ളിയിലേക്ക് വച്ചു…

തിരുമേനി പൂജക്കായി ശ്രീകോവിലിൽ കയറി നടയടച്ചു…

ആഹാ… ഇപ്പൊ ഞാനും എന്റെ ദേവിയും മാത്രം ഉള്ളുലോ…

കലിപൂണ്ടു ആ കണ്ണുകളിലേക്ക് നോക്കിയതും എന്റെ ദേഷ്യം എല്ലാം ആവിയായി മറഞ്ഞു…

എന്നെ കുറിച്ച് ഒന്നും അറിയണ്ടേ തനിക്കു…?

ഞാൻ ഒന്നും മിണ്ടിയില്ല…ഒരുപാട് അറിയാൻ ഉണ്ട് എന്ന് പറയണം എന്നുണ്ട്… പക്ഷെ ധൈര്യം ഇല്ല..

എന്റെ പേര് നമശി… എല്ലാരും ശിവ എന്ന് വിളിക്കും… ഇവിടെ ആൽത്തറ മുക്കിലെ മുല്ലക്കൽ തറവാട്ടിലെ ബാലചന്ദ്രന്റെയും ലതയുടെയും ഒരേഒരു ആൺതരി…

മറുപടി ഒന്നും പറയാതെ ആ മുഖത്തേക്ക് തന്നെ നോക്കി നിന്നതേ ഉള്ളു ഞാൻ..

എന്താ താൻ ഒന്നും മിണ്ടാത്തെ…

അകത്തു പൂജ നടക്കുവാ താൻ ഒന്നു മിണ്ടിണ്ടിരിക്കോ..

ഓഹ്… അഹങ്കാരി…

എന്ന് പറഞ്ഞു കൊണ്ടു എന്റെ കൈത്തണ്ടയിൽ ഒരു നുള്ളു തന്നുകൊണ്ട് അവൻ പുറത്തേക്ക് കടന്നുപോയി..

വേദന കൊണ്ടു കണ്ണിനു മുന്നിൽ കുറെ മിന്നാമിന്നികൾ പറക്കുന്നത് പോലെ തോന്നി എനിക്ക്…

ഇത്ര പെട്ടന്ന് ഒരാളോട് പ്രണയം തോന്നോ..ആദ്യായി കാണുന്ന ഒരാളോട്… അത്ഭുതം തോന്നിപ്പോവാ ന്റെ കൃഷ്ണ..

ഗൗരി ഒന്നു വന്നെങ്കിൽ അവളോട് എല്ലാം പറയാരുന്നു… ഈ ചൊങ്കൻ ചെക്കനെ കണ്ടാൽ അവൾക്കു എന്തായാലും നല്ല കുശുമ്പ് വരും… ഓർത്തപ്പോൾ മനസ്സിൽ ആയിരം മത്താപ്പൂ ഒന്നിച്ചു പൊട്ടി..

നേദ്യം കഴിഞ്ഞു നട അടച്ചു തിരുമേനി ഇല്ലത്തേക്ക് പോയതിനൊപ്പം ഞാനും ഇറങ്ങി…

ശിവ അപ്പോ പോയിട്ട് പിന്നെ കണ്ടില്ല… എന്തോ വല്ലാത്ത ഒരു വിഷമം… ഒന്നു കാണാൻ ഉള്ളു കൊതിക്കുന്ന പോലെ… ഇത്രയും മനസ് അടുത്ത് പോകാൻ അയാൾ എന്ത് മായാജാലം ആണ് കാട്ടിയെ എന്റെ കൃഷ്ണ…

ഓരോന്ന് ആലോചിച്ചു കൽപ്പടവുകൾ ഇറങ്ങി പാടത്തേക്കു നടക്കുമ്പോൾ ഇരുട്ടു മൂടി തുടങ്ങിയിരുന്നു…

അപ്പോളാണ് എതിരെ കാച്ചു വരുന്നത് ഞാൻ കണ്ടത്…

ഈ ഇരുട്ടണ വരെ അമ്പലത്തിൽ നിൽക്കണത് എനിക്ക് ഇഷ്ടം അല്ല എന്ന് നിനക്ക് അറിഞ്ഞുടെ…

പിന്നെ നിന്റെ ഇഷ്ടത്തിന് അല്ല ഞാൻ നടക്കണേ…

ദേ… വാശി അല്പം കൂടുന്നു നിനക്ക്..

കാച്ചു കാച്ചുന്റെ കാര്യം നോക്കിയാൽ എന്റെ കാര്യം നോക്കാൻ വരണ്ട…

ഡി..

എന്ന് വിളിച്ചു കൊണ്ടു അവൻ എന്റെ കയ്യിൽ കയറി പിടിച്ചു…

അടിതൊട്ടു മുടി വരെ അരിച്ചു കേറി വന്നു എനിക്ക്… മുഖം പൊട്ടുന്ന ഒരു അടി കൊടുത്തു തിരിച്ചു നടക്കുമ്പോൾ ഉള്ളിൽ ശിവയെ കാണാത്ത ദേഷ്യവും കാച്ചുവിന്റെ പെരുമാറ്റവും എല്ലാം കൂടി എനിക്ക് ആകെ പ്രാന്ത് പിടിച്ചിരുന്നു…

കാച്ചു നെ തല്ലിട്ട് മോള്

Read More

Malayalam short stories 4 | മലയാളം ചെറുകഥകൾ പേജ് 4

text 431

സുഖമായി ജീവിക്കില്ല നോക്കിക്കോ.. എന്റെ പെണ്ണാ നീ… ഈ കൈകൾ കൊണ്ടു നീ എത്ര തല്ലിയാലും എനിക്ക് നോവില്ല… അതും ഒരു സുഖം ആഡി… പക്ഷെ എല്ലാം കൂടി നിന്നെ ഞാൻ സ്നേഹിച്ചു കൊല്ലും..

ച്ചി…. നാണം കെട്ട ജന്മം… മാറി നില്ക്കു അങ്ങോട്…

അതും പറഞ്ഞു അവനെ തള്ളിമാറ്റി നടക്കുമ്പോൾ കണ്ടു കൈതക്കാട്ടിൽ ദേഷ്യം കൊണ്ടു ചുവന്ന രണ്ടു കണ്ണുകൾ…

ഞാൻ അവിടെ നിന്നുപോയി..

പോയില്ലേ…

കാച്ചു നടന്നു തുടങ്ങി എന്ന് കണ്ടപ്പോൾ ഞാൻ മെല്ലെ നിന്ന് കൊണ്ടു ചോദിച്ചു..

ഇല്ല…

എന്തോ ആ മുഖം കണ്ടപ്പോൾ എനിക്ക് വല്ലാതെ സങ്കടം വന്നു…

കച്ചൂന് പ്രാന്താ… ചത്താലും അവനു കഴുത്തു നീട്ടി കൊടുക്കില്ല ഈ ഭദ്ര…

ആ കണ്ണുകൾ നിറയുന്നത് ഇരുട്ടിലും ഞാൻ കണ്ടു…

കണ്ണുനീർ തുള്ളികൾ രണ്ടു നക്ഷത്രങ്ങൾ പോലെ ആ കൺകോണിൽ നിന്ന് തിളങ്ങി..

ഞാൻ പോണു… ഇരുട്ടു പരന്നു…

അത് പറഞ്ഞു ധൃതിയിൽ നടക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു ആശ്വാസം ആയിരുന്നു…

അത് വീണ്ടും ശിവയെ കണ്ടതുകൊണ്ടുള്ള സന്തോഷം ആയിരിക്കാം..

കുറച്ചു നേരം അവൻ മാറി നിന്നപ്പോളേക്കും തനിക്കു ഇത്രക്ക് പ്രാന്ത് പിടിക്കാൻ മാത്രം എന്താ കാരണം എന്ന് ഒരു പിടിയും കിട്ടുന്നില്ല..

ഈ പ്രണയിക്കുന്നവർക്ക് എപ്പോളും കണ്ടുകൊണ്ട് ഇരിക്കാൻ പറ്റുമോ… ഒന്നു മാറി നിന്നാൽ ഇങ്ങനെ ചങ്ക് പൊട്ടുമോ…

കാച്ചു ഒന്ന് കയ്യിൽ തോട്ടപ്പോളെക്കും താൻ അവനെ തല്ലി… പക്ഷെ ശിവ ഇന്നലെ തന്നെ ചേർത്ത് പിടിച്ചപ്പോൾ എന്താ തല്ലാൻ തോന്നഞ്ഞേ…? ശിവ അടുത്തേക്ക് വരുമ്പോളേ നാണം കൊണ്ടു തന്റെ മുഖം കൂമ്പി പോകുന്നു… ഇതൊക്കെ പുതിയ ഓരോ വികാരങ്ങൾ ആണല്ലോ കണ്ണാ.. ഇതാണോ പ്രണയം…???

ഓരോന്ന് ആലോചിച്ചു നടന്നു വീടെത്തിയത് അറിഞ്ഞില്ല.

അമ്മ ഉമ്മറത്തിരുന്നു നാമം ജപിക്കുന്നുണ്ട്… എന്നെ കണ്ടതും നേരം വൈകിയതിന്റെ പ്രതീകം എന്നോണം ഇരുട്ടിലേക്ക് നോക്കിയിട്ട് തിരിച്ചു എന്റെ മുഖത്തേക്ക് ഒന്നു നോക്കി കണ്ണുരുട്ടി…

ഞാൻ വേഗം അകത്തു നടന്നു… കതക് ചാരി കണ്ണാടിക്ക് മുന്നിൽ നിന്ന് ദാവണി നേരെ ആക്കി…. ചാഞ്ഞും ചരിഞ്ഞും നോക്കി… കൊള്ളാം.. ശിവക്ക് മാച്ച് തന്നാ എന്ന് സ്വയം പറഞ്ഞു കൊണ്ടു മുടി വാരികെട്ടി ഉമ്മറത്തു അമ്മയോടൊപ്പം ഇരുന്നു നാമം ചൊല്ലി എന്ന് വരുത്തി…

**

രാത്രി നേരം ഏറെ ആയിട്ടും ഉറക്കം വരുന്നില്ല… കണ്ണടച്ചാൽ ആ കണ്ണുകൾ എന്നെ കൊത്തിവലിക്കുന്നതു പോലെ… ഇങ്ങനെ പോയാൽ എന്റെ കൃഷ്ണ… ക്ക് ആ ചെക്കനെ കാണാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥ ആകുംട്ടോ… കാത്തോണേ… നിയെ ഉള്ളു തുണ…രാവിലെ കുളിച്ചു തുളസി നനയ്ക്കുമ്പോൾ ഗൗരി വരമ്പത്തുകൂടെ വരുന്നത് കണ്ടു…

ഞാൻ മൊന്ത അവിടെ വച്ചു അവളുടെ കയ്യും പിടിച്ചു വലിച്ചു പാടത്തേക്ക് ഓടി..

എന്താടി… നിനക്കിതെന്താ പറ്റിയെ.. വട്ടായോ..

ആടി.. മുഴുവട്ടായി…

ഉണ്ടായതെല്ലാം അവളോ പറയുമ്പോൾ അതും വായും പൊളിച്ചു ഇരിപ്പായി…

ടി… വീടും കൂടും ഒന്നും അറിയാത്ത ഒരാളോട്…

വീടൊക്കെ അറിയാം… മുല്ലക്കലെ ബാലചന്ദ്രന്റെയും ലതയുടെയും മകൻ..

ഏത് ആ സുന്ദരൻ ചെക്കനോ…

അത് തന്നെ… നീ അറിയോ ആളെ..

എന്നും അമ്പലത്തിൽ വരാറുണ്ട്… ഞാൻ നല്ലോണം വായിൽ നോക്കാറുമുണ്ട്…

ഇനി നോക്കിയാൽ നിന്നെ കൊല്ലും ഞാൻ..

പോടീ.. എടി അവരൊക്കെ വല്ല്യ ടീം ആണ് … ആ ചെക്കൻ അമേരിക്കയിൽ ഒക്കെ ആണ് പഠിച്ചത്… ഒരു പെങ്ങൾ ഉണ്ട്… നമ്മുടെ പ്രായം ആണ്.. ഒരു മൂശേട്ട…

നിനക്കിതൊക്കെ എങ്ങനെ അറിയാം…

ഞാൻ ഒന്നു നോക്കിതാ… പിന്നെ അവൻ ഒക്കെ വല്ല്യ ടീം അല്ലെ എന്ന് വച്ചു വിട്ടതാ… നമുക്കൊന്നും അവരെ മുട്ടാൻ പറ്റില്ലാടി… അവർക്കൊക്കെ നമ്മൾ വെറും നേരമ്പോക്ക് ആയിരിക്കും ഡി.

ആ വാക്കുകൾ എന്റെ ഉള്ളിൽ എവിടെയോ കൊണ്ടു….. അതുവരെ ഉള്ളിൽ മൊട്ടിട്ട സന്തോഷം ഒറ്റ നിമിഷം കൊണ്ടു അണഞ്ഞു പോയി…

തുടരും……


വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 8086637005നമ്പറിൽ മെസ്സേജ് അയക്കുക

Read More

Malayalam short stories 5 | മലയാളം ചെറുകഥകൾ പേജ് 5

text 431

## കൊതി

ഇനിമുതൽ കഥകൾ വായിക്കാൻ ഒരിടംവീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ പഠനത്തിനുള്ള വഴി കണ്ടെത്താൻ വേണ്ടിയാണ് ഒഴിവുദിവസ ങ്ങളിൽ ഞാൻ കാറ്ററിംഗ് ജോലിക്ക് പോയിരുന്നത്..

പൈസയേക്കാൾ കൊതി ആണ് അങ്ങനൊരു ജോലിയിലേക്ക് എന്നെ കൂടുതൽ ആകർഷിച്ചത്..

വീട്ടിലെ പ്രാരാബ്ദങ്ങൾക്കിടയിൽ ചിക്കനും മട്ടനും എല്ലാം ചെറുപ്പം മുതലേ കിട്ടാക്കനിയാ യിരുന്നു എനിക്കും പെങ്ങന്മാർക്കും… പലപ്പോഴും ഹോട്ടലുകളുടെ മുന്നിൽ വെള്ളമിറക്കി നിന്നിട്ടുണ്ട് ഞാൻ..

അച്ഛൻ കൂലി പണിക്ക് പോയി കിട്ടുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും കള്ളു കുടിക്കാൻ ചിലവഴിച്ചിരുന്നത് കൊണ്ടാണ് ഞങ്ങൾക്ക് നല്ല ഭക്ഷണം പോലും കഴിക്കാൻ യോഗമില്ലാതിരുന്നത്…

രാവിലെ പത്രമിടാൻ പോയിക്കിട്ടുന്ന തുച്ഛവരുമാനത്തിൽ നിന്നാണ് മാസത്തിലൊരിക്കലെങ്കിലും ചിക്കനെങ്കിലും വാങ്ങി വീട്ടിൽ കൊടുക്കാൻ എനിക്ക് കഴിഞ്ഞിരുന്നത്.. ആ ദിവസത്തിനായി കൊതിയോടെ കാത്തിരിക്കുകമായിരുന്നു ഞങ്ങൾ…

അതുകൊണ്ട് തന്നെയാണ് കാറ്ററിംഗ് പണി തിരഞ്ഞെടുത്തതും.. ഇപ്പോൾ ആഴ്ച്ചയിൽ ഒരു ദിവസമെങ്കിലും സുഭിക്ഷമായ ഭക്ഷണം കിട്ടുന്നുണ്ട്..

പാർട്ടിക്ക് വിളമ്പാനുള്ള ഭക്ഷണം എടുത്ത് വയ്ക്കുമ്പോൾ തന്നെ എന്റെ വായിൽ വെള്ളമൂറുമായിരുന്നു.. എത്രയെത്ര വിഭവങ്ങളാണ്… വല്ല ക്യാഷ് പാർട്ടികളുടെ കല്ല്യാണമാണെങ്കിൽ പറയുകയും വേണ്ട…

എന്റെ മാത്രമല്ല എന്റെ കൂടെ വരുന്ന മറ്റു പലരുടേയും അവസ്ഥ ഏറെക്കുറെ ഇത് തന്നെയായിരുന്നു..

പക്ഷെ പറഞ്ഞിട്ടെന്ത് കാര്യം എല്ലാവരും മൂക്ക്മുട്ടെ തിന്നുന്നത് നോക്കി വെള്ളമിറക്കി നിൽക്കാനല്ലേ ഞങ്ങൾക്കാവൂ..

അവസാനം മിച്ചം വരുന്നത് കിട്ടുമ്പോൾ ആർത്തിയോടെ വാരിത്തിന്നുമായിരുന്നു ഞങ്ങൾ…

പലപ്പോഴും കൊതിമൂത്ത് കഴിക്കണമെന്ന് വിചാരിച്ച പല ഐറ്റംസും ഒന്ന് രുചിച്ച് നോക്കാൻ പോലും കിട്ടാറില്ല എന്നതാണ് വാസ്തവം…

എങ്കിലും ഈ കിട്ടുന്നതിന് തന്നെ ദൈവത്തിനോട് നന്ദി പറയണം…

ആരും കാണാതെ എന്നും ഞാൻ കുറച്ച് പാർസൽ എടുക്കാറുണ്ട്.. അമ്മയ്ക്കും പെങ്ങന്മാർക്കും കൊടുക്കാനായി.. അത് കൊണ്ട് തന്നെ ഈ ജോലിക്ക് പോകുന്നതിൽ എന്നേക്കാൾ ആവേശം അവർക്കാണ്..

അല്ല എന്നും കഞ്ഞിയും അച്ചാറും ചുട്ട പപ്പടവുമൊക്കെ കഴിച്ചാൽ ആർക്കായാലും മടുക്കില്ലേ?..

കോളേജിലെ എന്റെ അടുത്ത സുഹൃത്തുക്കൾ ക്കല്ലാതെ മറ്റാർക്കും ഞാൻ കാറ്ററിംഗിന് പോകുന്ന വിവരം അറിയുകയില്ലായിരുന്നു….

അത്യാവശ്യം കലാപരമായി കഴിവുണ്ടായിരുന്നത് കൊണ്ട് കോളേജിലെ കുറച്ച് പേരൊക്കെ എന്നെ അറിയുമായിരുന്നു..

അങ്ങനെയിരിക്കെയാണ് ഒരു കാറ്ററിംഗ് സർവ്വീസിന് വേണ്ടി ആ വലിയ ഓഡിറ്റോറിയത്തിൽ എത്തുന്നത്..

വലിയൊരു പണച്ചാക്കിന്റെ മകളുടെ കല്ല്യാണം ആയിരുന്നത് കൊണ്ട് ഇഷ്ടം പോലെ വിഭവങ്ങൾ ഉണ്ടായിരുന്നു..

വിഭവങ്ങൾ നിരന്നിരിക്കുന്നത് കണ്ടപ്പോഴേ വായിൽ വെള്ളമൂറാൻ തുടങ്ങിയിരുന്നു..

കൊതി കൺട്രോൾ ചെയ്ത് ആളുകൾക്ക് പൊരിച്ചതും എരിച്ചതുമായ വിളമ്പുന്നതിനിടയി ലാണ് ആ പ്ലേറ്റ് എന്റെ നേരെ നീണ്ടത്…

ഒരു പെൺകുട്ടിയുടെ സുന്ദരമായ കൈകളാണല്ലോ അത് എന്നറിഞ്ഞ ഞാൻ തലയുയർത്തി ആ മുഖത്തേക്ക് നോക്കി..

ആ മുഖം കണ്ടതും എനിക്ക് സന്തോഷമായി ..

എന്റെ കോളേജിൽ ജൂനിയറായ ദിവ്യശ്രീയായി രുന്നു അത്…

ഹായ് ദിവ്യ..

ഞാൻ ഹായ് പറഞ്ഞിട്ടും അവൾ എന്നെ മൈന്റ് പോലും ചെയ്യാഞ്ഞത് കണ്ട് എനിക്ക് അതിശയമായി..

അവളുടെ കൂടെ ഒന്ന് രണ്ട് പെൺകുട്ടികൾ കൂടെ ഉണ്ടായിരുന്നു..

പ്ലേറ്റുമായി അവൾ നേരെ അടുത്ത കൗണ്ടറി ലേക്ക് പോകുന്നത് കണ്ട് ഞാനൊന്ന് അമ്പരന്നു..

കോളേജിൽ വച്ച് അവളെ പല തവണ കണ്ടിട്ടുമുണ്ട് സംസാരിച്ചിട്ടുമണ്ട്.. പിന്നെ എന്താ ഇവൾക്ക് പ്രശ്നം എന്ന് ഞാനോർത്തു..

അവിടെ വച്ച് പിന്നേയും ഒന്ന് രണ്ട് തവണ അവളെ കണ്ടെങ്കിലും അവളെന്റെ മുഖത്തേക്ക് ഒന്ന് നോക്കിയതുപോലുമില്ലായിരുന്നു..

ചിലപ്പോൾ അവളുടെ ആളുകളുടെ മുന്നിൽ വച്ച് എന്നോട് പരിചയഭാവം കാണിച്ചാൽ കുറച്ചിലാകുമെന്നോർത്താവാം…

അവളെ കുറ്റം പറയാൻ പറ്റില്ല.. വലിയ വീട്ടിലെ കുട്ടിയല്ലേ? ചിലപ്പോൾ നാണക്കേട് തോന്നിക്കാണും…

അല്ലേലും ഇതിനൊക്കെ ഞാനെന്തിനാ വിഷമിക്കുന്നത്.. അല്ല പിന്നെ.. ആരേയും പിടിച്ച് പറിച്ചിട്ടല്ലല്ലോ ഞാൻ ജീവിക്കുന്നത് അന്തസ്സായ തൊഴിൽ ചെയ്തല്ലേ?അവളോട് പോകാൻ പറ..

ഞാൻ എന്റെ ജോലി തുടർന്നുകൊണ്ടിരുന്നു…

അല്ലേലും നമ്മളെന്തിന് മൈന്റ് ചെയ്യണം.. അത്താഴ പട്ടിണിക്കാർക്ക് ഇങ്ങനെയുള്ള ഭക്ഷണം കഴിക്കാൻ കിട്ടാന്ന് പറഞ്ഞാ തന്നെ ഭാഗ്യം ആണ്..

തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറീട്ടുള്ള ഇവൾക്ക് ഇത് വല്ലതും അറിയോ…

നന്നായി പാടുമായിരുന്ന അവളോട് എനിക്ക് ചെറിയൊരു ഇഷ്ടം ഒക്കെ ഉണ്ടായിരുന്നതാണ് അത് ഇതോടെ പോയി…

പാർട്ടി അവസാനിച്ച് ബാക്കി വന്ന ഫുഡ്ഡും കഴിച്ച് പാർസലുമെടുത്ത് പുറത്തേക്ക് നടക്കുന്നതിനി ടയിലാണ് അവളെ വീണ്ടും കണ്ടത്..

കയ്യിൽ ഒരു ബോക്സുമായി അവൾ എന്റെ അടുത്തേയ്ക്ക് വരുന്നു..

നേരത്തേ കണ്ട ആളേ അല്ലായാരുന്നു അപ്പോൾ…

പുഞ്ചിരിച്ചു കൊണ്ടാണ് അവൾ എന്റെ അരികിലെത്തിയത്…

ഹായ് ജിഷ്ണുവേട്ടാ

Read More

Malayalam short stories 6 | മലയാളം ചെറുകഥകൾ പേജ് 6

text 431അവളുടെ ഹായ്ക്ക് ഞാനും മറുപടി കൊടുത്തില്ല.. അല്ല പിന്നെ.. അവളുടെ ഒരു ഹായ്.. ഞാനെന്റെ ജോലികൾ തുടർന്നുകൊണ്ടിരുന്നു…

ജിഷ്ണുവേട്ടന് എന്നോട് ദേഷ്യമാണോ.. സോറി ഏട്ടാ.. അപ്പോ ഏട്ടനെ കണ്ടപ്പോ എന്ത് പറയണമെന്ന് എനിക്കറിയില്ലായിരുന്നു.. പിന്നെ നല്ല ചമ്മലും…. അതാട്ടോ..

അവൾ പറഞ്ഞത് കേട്ട് ഒന്നും മനസ്സിലാകാത്ത പോലെ ഞാനവളെ നോക്കി..

എന്തിനാ താൻ ചമ്മുന്നത്.. ? തന്റെ ആളുകളുടെ കല്ല്യാണം.. ഞാനവിടെ വിളമ്പാൻ വന്ന ആൾ.. ഓ.. ഞാൻ തന്റെ കോളേജിൽ പഠിക്കുന്ന ആളാണ് എന്ന് കുടെയുള്ളവരോട് പറയാനുള്ള ചമ്മലായിരിക്കും അല്ലേ? വയറ്റി പിഴപ്പിന് വേണ്ടിയാ ഞാനിവിടെ വരുന്നത്.. പിന്നെ നല്ല കൊതിയും ഉണ്ടെന്ന് കൂട്ടിക്കോ.. ഞങ്ങളെ പ്പോലെയുള്ളവരുടെ വിഷമം നിങ്ങക്ക് പറഞ്ഞാ മനസ്സിലാവില്ല….

ഞാൻ പറഞ്ഞത് കേട്ട് അവളുടെ മുഖം വാടുന്നത് ഞാൻ ശ്രദ്ധിച്ചു…

അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..

അത് കണ്ട് ഞാനും ഒന്നമ്പരന്നു…

സോറി ചേട്ടാ.. എനിക്ക് മനസ്സിലാവും… അത് പോട്ടെ.. ഈ ബോക്സില് കുറച്ച് ഭക്ഷണം തരാമോ?

കണ്ണുതുടച്ച് കൊണ്ട് കയ്യിലിരുന്ന ബോക്സ് എന്റെ നേരെ നീട്ടി അവൾ ചോദിച്ചു..

ഇതാർക്കാടോ ഫുഡ്ഡ്… ? താൻ കഴിച്ചതല്ലേ? വീട്ടിലെ പട്ടിക്ക് കൊടുക്കാനാണോ ? അല്ല സാധാരണ അങ്ങനെയാണ് ആളുകൾ അവസാനം ഞങ്ങളുടെ അടുത്ത് വരാറുള്ളത്..

ഞാൻ പറഞ്ഞത് കേട്ട് അവളുടെ മുഖം ഒന്നൂടെ വാടി..

പട്ടിക്കല്ല ചേട്ടാ.. എന്റെ അമ്മയ്ക്കാ.. എന്റെ കൂടെ വന്നത് എന്റെ അനിയത്തിമാരാണ്.. ചേട്ടൻ വിചാരിക്കുന്നത് പോലെ ഞാനിവരുടെ ആരുമല്ല.. എന്റെ അമ്മ വാടകയ്ക്ക് വസ്ത്രങ്ങൾ കൊടുക്കുന്ന കടയിലെ ജോലിക്കാരിയാണ്.. ഞങ്ങൾ ഈ ഓഡിറ്റോറിയത്തിന്റെ പിൻവശത്തുള്ള ചേരിയിലാണ് താമസിക്കുന്നത്.. ഇവിടെ ഫംക്ഷൻ ഉള്ളപ്പോഴൊക്കെ ഞങ്ങൾ ഇവിടെ വരാറുണ്ട്.. വേറെ ഒന്നിനുമല്ല ചേട്ടൻ പറഞ്ഞ ആ കൊതി അത് ഞങ്ങൾക്കും ഉണ്ട്.. ചെറുപ്പം മുതൽ ഇവിടെ നടക്കുന്ന പാർട്ടികളുടെ വേസ്റ്റ് ഞങ്ങളുടെ ചേരിയിലേക്കാണ് തള്ളിയിരുന്നത്.. അച്ഛൻ ഇട്ടെറിഞ്ഞ് പോയതോടെ വളരെ കഷ്ടപെട്ടാണ് അമ്മ ഞങ്ങളെ ഇവിടെ വരെ എത്തിച്ചത്.. കൊതി മൂത്ത് ഞാനൊരു ദിവസം ആ വേസ്റ്റിൽ നിന്ന് എടുത്ത് കഴിക്കുന്നത് കണ്ട് എന്റെ അമ്മ ഒരുപാട് വിഷമിച്ചു.. അതിന് ശേഷം അമ്മ ഈ ഹാളിൽ പാർട്ടിയുള്ള ചില ദിവസങ്ങളിലൊക്കെ ജോലിചെയ്യുന്നിടത്ത് നിന്ന് നല്ല ഡ്രസ്സുകൾ കൊണ്ട് വന്ന് ഞങ്ങളെ അണിയിച്ചൊരുക്കി വിടും… മക്കൾ മാസത്തിലൊരിക്കലെങ്കിലും നല്ല ഭക്ഷണം കഴിച്ചോട്ടെ എന്ന് ആ പാവം വിചാരിച്ചു.. അതാ ഞാൻ പെട്ടെന്ന് ഏട്ടനെ കണ്ടപ്പോ ചമ്മിപ്പോയത്..

അവളത് പറഞ്ഞ് കഴിഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞിരുന്നു..

അവളിൽ ഞാൻ കണ്ടത് എന്നെത്തന്നെയായി രുന്നത് കൊണ്ടാണ് അവളുടെ അവസ്ഥ മനസ്സിലാക്കാൻ എനിക്ക് അധിക സമയം വേണ്ടി വരാഞ്ഞത്…

പിന്നെ ഞാനവളോട് ഒറ്റ ചോദ്യമേ ചോദിച്ചുള്ളൂ..

പോരുന്നോ കൂടെ?

പിന്നീടുള്ള ദിവസങ്ങളിൽ കാറ്ററിംഗ് പാർട്ടികളിൽ ഞങ്ങൾ അവളേയും ഞങ്ങളോടൊപ്പം കൂട്ടി..

അവൾക്ക് അത് പുതിയൊരു അനുഭവമായി രുന്നു..

സ്വന്തമായി അധ്വാനിച്ച് സമ്പാദിക്കാമെന്നതിനോ ടൊപ്പം കൊതി തീരും വരെ ഭക്ഷണം കഴിക്കുക യും ചെയ്യാം എന്നുള്ളത് അവൾക്ക് വലിയ ഹരമായി തോന്നി…

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴൊക്കെ ഞങ്ങളുടെ രണ്ട് പേരുടേയും കൈകളിൽ ഞങ്ങളുടെ വീട്ടിലേക്കുള്ള പൊതികളും ഉണ്ടാവാറുണ്ട്…

അങ്ങനെ ഞങ്ങളുടെ ആ കൊതി തുടർന്നുകൊ ണ്ടേയിരുന്നു…

കാലങ്ങൾക്കപ്പുറം സഞ്ചരിച്ച് അതിപ്പോൾ എത്തി നിൽക്കുന്നത് ഞങ്ങളുടെ കൊതി കാറ്ററിംഗ് സർവ്വീസ് എന്ന സ്ഥാപനത്തിലാണ്…

എന്നോടൊപ്പം അവളേയും ഞാനങ്ങട് കൂട്ടി.. ബിസിനസ്സ് പാർട്ണറായി മാത്രമല്ല ലൈഫ് പാർട്ണറും കൂടെയായി…

ദൈവം ഞങ്ങൾക്ക് ഒരു കൊതിയനേയും കൊതിയത്തിയേയും കൂടെ തന്നതോടെ ഞങ്ങളുടെ ജീവിതം ഒന്നൂടെ കളർഫുള്ളായി..

ഇപ്പോഴും ഞങ്ങൾ തുടരുന്ന ഒന്നുണ്ട്.. എപ്പോഴും ഞങ്ങൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ പൊതിയുന്ന പൊതി…

പക്ഷെ അത് പാക്ക് ചെയ്ത് കൊണ്ട് പോകുന്നത് വീട്ടിലേക്കല്ലെന്ന് മാത്രം…

അത് ചെന്നെത്തുന്നത് തെരുവിലെ വിശക്കുന്ന വയറുകളിലേക്കാണ്.. കൊതിയുടെ വില എന്താണെന്ന് ശരിക്കും മനസ്സിലാക്കുന്നവരുടെ കൈകളിലേക്കാണ്…

പ്രവീൺ ചന്ദ്രൻ…

വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Read More

Malayalam short stories 7 | മലയാളം ചെറുകഥകൾ പേജ് 7

text 431

കൂട്ട്….

ഇനിമുതൽ കഥകൾ വായിക്കാൻ ഒരിടംസ്വന്തം ഭാര്യയെ കണ്ടവൻമാരുടെ കൂടെ ഊരു ചുറ്റിഅഴിഞ്ഞാടാൻ പറഞ്ഞയച്ചിട്ട് വീട്ടിലിരുന്ന് അവളുടെ കോപ്രായങ്ങൾ ഫോണിലൂടെ കണ്ടാസ്വദിക്കാൻ മാത്രം തരംതാന്നു പോയോ സുധേ നിന്റെ മകൻ …?

പൂമുഖത്തിരുന്ന് ഫോണിൽ ഗീതു അയച്ചു തന്ന വീഡിയോകൾ നോക്കുന്നതിനിടയിലാണ് അകത്തു നിന്ന്അച്ഛന്റെ ശബ്ദം ഉയരുന്നത് നവീൻ ശ്രദ്ധിച്ചത്…

ഫോണും പോക്കറ്റിലിട്ട് കയ്യിലെ കാപ്പി കപ്പുമായ് അകത്തേക്ക് നടക്കുമ്പോഴേ കണ്ടു അമ്മയുടെ നേരെ ദേഷ്യപ്പെട്ടു കൊണ്ട് നിൽക്കുന്ന അച്ഛനെയും ഭയത്തോടെ അച്ഛനെ നോക്കി നിൽക്കുന്ന അമ്മയേയും..

എന്താ അച്ഛാ, എന്തിനാ അമ്മയോട് വെറുതെ ദേഷ്യപ്പെടുന്നത്..?
എന്നോടെന്തെങ്കിലും പറയാനുണ്ടെങ്കിലച്ഛനത് നേരെ എന്നോട് പറഞ്ഞാൽ പോരെ…?
വെറുതെ എന്തിനാ പാവം അമ്മയോട് ദേഷ്യപ്പെടുന്നത് …?

ഒരു ചെറു ചിരിയോടെ അച്ഛന്റെ മുഖത്ത് നോക്കിയ ങ്ങനെ ചോദിക്കുമ്പോഴും നവീൻ കാണുന്നുണ്ടായിരുന്നു അച്ഛന്റെ മുഖത്ത് വർദ്ധിച്ചു വരുന്ന കോപത്തെ …

ഓ… നിന്നോടൊരു കാര്യംചോദിക്കണമെന്നുണ്ടെങ്കിൽ എനിക്ക് നിന്റെ അനുവാദമൊന്നും വേണ്ട, കാരണം ഇപ്പോഴും ഈ വീട്ടിൽ ഏതു കാര്യത്തിനും അവസാന വാക്ക് എന്റേതാണ് എന്റെ മരണം വരെ അതങ്ങനെ തന്നെ ആയിരിക്കുകയുംചെയ്യും.. !!

നവീനു നേരെ ദേഷ്യത്തിൽ തിരിഞ്ഞു കൊണ്ട് മോഹനനതു പറയുമ്പോഴും മുഖത്തെ പുഞ്ചിരി മായാതെ നവീൻ അച്ഛനെ നോക്കി നിന്നു..

അ ച്ഛന്റെ വാക്കുകൾക്ക് ഇവിടെ വിലയില്ലാന്നാരും പറഞ്ഞില്ലല്ലോ അച്ഛാ.. പിന്നെന്താ പ്രശ്നം…?

എന്റെ വാക്കുകൾക്ക് വിലകല്പിച്ചുതരുന്ന പ്രവർത്തിയാണോടാ നീയും നിന്റെ ഭാര്യ ഗീതുവും ഇവിടെ കാണിച്ച് കൂട്ടുന്നത്…?
നിങ്ങൾ കാണിക്കുന്ന കൂത്താട്ടങ്ങൾക്ക് കുട പിടിക്കലല്ലേ നിന്റെ ഈ തള്ളയുടെ പണി ..

അച്ഛൻ ദേഷ്യത്തോടെ വീണ്ടും അമ്മയ്ക്ക് നേരെ തിരിയുന്നതു കണ്ട നവീൻ ഇരുവർക്കും ഇടയിലേക്ക് വേഗം കയറി നിന്നു …

അച്ഛന്റെ ഏതു വാക്കിനാണച്ഛാ ഞാൻ വില കല്പിക്കാത്തത് ,അച്ഛൻ എനിക്കായ് കണ്ടു പിടിച്ച് വിവാഹം കഴിപ്പിച്ചു തന്ന ഗീതുവിനെ ഞാൻ അവളുടെ കൂട്ടുകാർക്കൊപ്പം ടൂറിനു പറഞ്ഞയച്ചതാണോ അച്ഛൻ പറയുന്ന ഈ വിലകല്പിക്കാതിരിക്കൽ ..?

അതേ ടാ .. ഞാൻ പറഞ്ഞിരുന്ന ഏതു കാര്യവും എതിർ വാക്ക് പറയാതനുസരിച്ചിരുന്ന നീ ഇപ്പോഴെന്റെ വാക്കുകൾക്ക് എന്ത് വിലയാണെടാ തരുന്നത്..?
ഞാൻ കണ്ടെത്തി നിനക്ക് വിവാഹം കഴിപ്പിച്ചു തന്നതാണ് നിന്റെ ഭാര്യ ഗീതുവിനെ ,ഈ തറവാട്ടിലിന്നേ വരെ ആണിനെ അനുസരിച്ച് അവന്റെ കീഴിൽ ജീവിക്കുന്ന പെണ്ണുങ്ങളേ ഉണ്ടായിരുന്നുളളൂ,
ഗീതുവിനെ നിനക്കായി കണ്ടെത്തി തരുമ്പോഴും ഞാൻ കരുതിയതവളീ തറവാട്ടിലെ പെണ്ണായി അടങ്ങി ഒതുങ്ങി ജീവിയ്ക്കും എന്നാണ് ,എന്നാൽ അവൾ ചെയ്തതെന്താണ് …?

നമ്മുടെ തറവാടിന്റെ അഭിമാനത്തിന് കോട്ടം തട്ടുന്ന എന്തു പ്രവർത്തിയാണച്ഛാ ഗീതു ചെയ്തത്, അവളെന്നും ഈ വീട്ടിന് നല്ല മരുമകളും എനിക്ക് പ്രിയങ്കരിയായ ഭാര്യയും ആണ്…

നവീന്റെ വാക്കുകൾ കേട്ട മോഹനന്റെ് മുഖം ദേഷ്യത്താൽ ചുവക്കുന്നതു കണ്ട് സുധ ഭയത്തോടെ അച്ഛനെയും മകനെയും നോക്കി …

ഓ…. അവൾ വേണമെങ്കിൽ നിനക്ക് പ്രിയങ്കരി ആയിരിക്കും ,പക്ഷെ എനിക്ക് അങ്ങനെ അല്ല എന്റെ വാക്കുകൾക്ക് യാതൊരു വിലയും നൽകാതെ അവളീ വീട്ടിൽ നിന്ന് ജോലിക്ക് പോയതു മുതൽ എന്റെ മനസ്സിലെ കരടായതാണവൾ ,ഇപ്പോഴത്തെ ഈ ഊരു ചുറ്റലും കൂടി ആയതോടെ എന്റെ മനസ്സിൽ നിന്ന് മാത്രമല്ല ഈ വീട്ടിൽ നിന്നു കൂടി പുറത്താണവൾ, മനസ്സിലായോ തള്ളയ്ക്കും മോനും ഞാൻ പറഞ്ഞത്…?

വെറുപ്പും ദേഷ്യവും നിറഞ്ഞ ശബ്ദത്തിൽ അച്ഛൻ പറഞ്ഞു നിർത്തുമ്പോഴും നവീൻ ശാന്തതയോടെ അച്ഛന്റെ മുഖത്തേക്ക് നോക്കി നിന്നു..

അച്ഛാ… തറവാട്ടിൽ പിറന്ന പെണ്ണുങ്ങൾ വീട്ടിലടങ്ങി ഇരിക്കണമെന്ന് അച്ഛൻ ചിന്തിക്കുന്നത് അച്ഛന്റെ ഇഷ്ടം ആണ് ,പക്ഷെ വിവരവും വിദ്യാഭ്യാസവും ഉള്ള എന്റെ ഭാര്യ വീട്ടിലിരിക്കാതെ ജോലിക്ക് പോവുന്നതാണ് എനിക്ക് ഇഷ്ടം, അതുകൊണ്ടവൾ ഭർത്താവായ എന്റെ ഇഷ്ടത്തെ മാനിച്ച് ജോലിക്ക് പോയി അല്ലാതെ അച്ഛന്റെ വാക്കുകൾക്ക് വില കല്പിക്കാതിരിക്കുകയല്ല ചെയ്തത് …

ഓ അതു കൊണ്ടായിരിക്കും നീ അവളുടെ ഇഷ്ടം നോക്കി അവളെ നാടുനീളെ കണ്ടവരുടെ കൂടെ ഊരുചുറ്റാൻ വിട്ടതല്ലേടാ…?
വീടിനു പുറത്തിറങ്ങി ഒന്ന് നോക്കണം നീ, ആളുകൾ ഓരോന്നു പറഞ്ഞു ചിരിക്കുന്നത് കാണാം… നിനക്ക് കഴിവില്ലാഞ്ഞിട്ടാണോ നീ അവളെ കണ്ടവരുടെ കൂടെ പറഞ്ഞയച്ചതെന്നു വരെ അവർ ചോദിക്കുന്നു…

അച്ഛാ ,എന്റെ ജീവിതം എങ്ങനെ എന്ന് തീരുമാനിക്കുന്നത് ഞാനാണ് അല്ലാതെ നാട്ടുക്കാരോ അച്ഛനോ അല്ല …!!

തികഞ്ഞ ശാന്തതയോടെ ഉറച്ച ശബ്ദത്തിൽ നവീനതു പറഞ്ഞതും സുധയുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു… മോഹനൻ പകച്ച് നവീനെ നോക്കി…

നീ എന്താടാ പറഞ്ഞത് ..?

ഞാൻ പറഞ്ഞത് എന്താന്നെന്നച്ഛനു ശരിക്കും മനസ്സിലായെന്ന് അച്ഛന്റെ മുഖം പറയുന്നുണ്ടച്ഛാ …,
എന്റെ ഭാര്യ ആവുന്നതിനു മുമ്പേ തന്നെ ,അതായതു കുഞ്ഞു നാൾ തൊട്ട് ഒന്നിച്ച് കളിച്ചു വളർന്നവരാണ് ഗീതുവും ജിഷിനും നവാസും ,ആണെന്നോ പെണ്ണന്നോ വേർതിരിവില്ലാത്ത

Read More

Malayalam short stories 8 | മലയാളം ചെറുകഥകൾ പേജ് 8

text 431

നല്ല ശുദ്ധ സൗഹൃദമാണവരുടേത്,
ചെറുപ്പം മുതലുള്ള അവർ മൂന്നു പേരുടെയും ഏറ്റവും വലിയ ഒരാഗ്രഹമായിരുന്നു, സ്വപ്നമായിരുന്നു, മുതിർന്നൊരു ജോലിയൊക്കെ നേടി കഴിഞ്ഞിട്ട് ഇഷ്ടപ്പെട്ട സ്ഥലങ്ങൾ മൂന്നു പേരും കൂടി ചുറ്റി കാണുക എന്നത്,
വിവാഹം കഴിഞ്ഞ അന്നു രാത്രി തന്നെ അവരുടെ ആ സ്വപ്നത്തെ പറ്റിയും സൗഹൃദത്തെ പറ്റിയും അവളെന്നോടു പറഞ്ഞിരുന്നു.. ഇപ്പോൾ അവരുടെ സ്വപ്നയാത്രയ്ക്ക് അനുയോജ്യമായ ഒരവസരം വന്നു അവർ പോയി.. ഇതിലെവിടെ ആണച്ഛാ ആളുകൾക്കും അച്ഛനും തെറ്റു കണ്ടെത്താൻ പറ്റിയത്…?

ഇതിൽ തെറ്റാന്നും ഇല്ലേടാ … ?
ഒരു പെണ്ണ് രണ്ടാണുങ്ങളുടെ കൂടെ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നാടുചുറ്റുന്നതിൽ നിനക്കൊരു തെറ്റും കാണാൻ കഴിയുന്നില്ലേടാ നാണം കെട്ടവനേ ..?

മോഹനൻ ശബ്ദമുയർത്തുമ്പോഴും നവീന്റെ മുഖത്ത് തികഞ്ഞ ശാന്തതയായിരുന്നു ..

എനിക്ക് ഒരു തെറ്റും കാണാൻ കഴിയില്ല അച്ഛാ, കാരണം ഒരാണിനോ, പെണ്ണിനോ തെറ്റു ചെയ്യണമെന്ന് സ്വയം തോന്നിയാൽ നമ്മളാരു നോക്കി നിന്നാലും അവരാ തെറ്റു ചെയ്തിരിക്കും…. അതിനവർക്കൊരു മുടിനാരിന്റെ മറ പോലും ആവശ്യമില്ല..!!

പിന്നെ ശുദ്ധ സൗഹൃദത്തിൽ ആൺ പെൺ വേർതിരിവുകൾ ഇല്ല അച്ഛാ.. എനിക്ക് എന്റെ ഭാര്യയെയും അവളുടെ സൗഹൃദത്തെയും നൂറു ശതമാനം വിശ്വാസം ഉണ്ടായതു കൊണ്ടാണ് അവരുടെ സ്വപ്ന യാത്രയിൽ അവരുടെ കൂടെ ഞാൻ പോവാതിരുന്നത് കാരണം ചില ഇഷ്ടങ്ങളും യാത്രകളും എപ്പോഴും പൂർണ്ണമാവുന്നത് ബന്ധങളുടെ ചങ്ങല കണ്ണികളില്ലാതെ സഞ്ചരിക്കുമ്പോഴാണ് .. !!!

ഞാൻ പറഞ്ഞത് മനസ്സിലാവണമെങ്കിൽ അച്ഛനൊരു പാട് മാറേണ്ടിയിരിക്കുന്നു അച്ഛന്റെ ചിന്തകളിൽ നിന്നും ,കാഴ്ചപ്പാടുകളിൽ നിന്നും ,അതിനൊരു പാട് കാലതാമസം വരും അതുകൊണ്ട് ഞങ്ങളുടെ ജീവിതം ഞങ്ങളെ ജീവിക്കാൻ വിടുക …!!

നവീൻ പറഞ്ഞു നിർത്തി വീടിനകത്തേക്കു പോയമ്പോഴും അവന്റെ വാക്കുകളുടെ പൊരുൾ മനസ്സിലാവാതെ മോഹൻ സുധയുടെ മുഖത്തേക്ക് പകച്ചു നോക്കി നിന്നു ,പക്ഷെ സുധയുടെ മുഖത്തെ വിരിഞ്ഞ പുഞ്ചിരി വിളിച്ചു പറയുന്നുണ്ടായിരുന്നു മകനേ നീയാണ് ശരിയെന്ന് .. സൗഹൃദത്തെ അതിന്റെ പൂർണ്ണതയോടെ മനസ്സിലാക്കാൻ സാധിക്കുന്ന നീയാണ് വലിയ ശരി …..
ഇനിമുതൽ കഥകൾ വായിക്കാൻ ഒരിടം

Read More

Malayalam short stories 11 | മലയാളം ചെറുകഥകൾ പേജ് 11

text 431

ഭാര്യയെ സ്നേഹിക്കാൻ പൈസ വേണോ ?

ചോദ്യം മനസിലായില്ലേ? എനിക്കും മനസിലാവാത്തത് അതാണ് .

ഒരു എട്ട് മണി ആയപ്പോഴാണ് ഒരു മുഖമോ പേരോ ഒന്നുമില്ലാത്ത ഐഡിയിൽ നിന്നും മെസേജ് വരുന്നത് . അത് ഇപ്രകാരം ആയിരുന്നു . താൻ പറയുന്നത് പോലെ ഒന്നുമല്ല ജീവിതം കല്യാണം കഴിയും മുൻപ് ഞാനും അങ്ങനെയൊക്കെ സ്വപ്നം കണ്ടിരുന്നു ഒന്നും മനസിലാവാതെ ഞാൻ എന്തു പറഞ്ഞു എന്ന് റിപ്ലെ കൊടുത്തു . ഇനി വേറെ ആർക്കെങ്കിലും അയച്ച മെസേജ് മാറി വന്നതായിരിക്കുമോ എന്നായിരുന്നു എന്റെ സംശയം .
താനെഴുതാറില്ലെ അതുപോലെ അല്ലാ എന്ന് . കല്യാണം കഴിഞ്ഞാൽ നി ഈ പറയുന്ന സ്നേഹമൊന്നും കാണില്ല . അപ്പൊഴാണ് എനിക്ക് സംഭവം കത്തിയത് . ഇടയ്ക്ക് എന്റെ ഐഡിയിൽ നിന്നും വന്ന പ്രണയകഥകളാണ് വിഷയം . ആദ്യം ഞാൻ നോക്കിയത് ഇത് അയക്കുന്നത് ആണാണോ പെണ്ണാണോ എന്നതാണ് . ഒരു പെണ്ണാണെന്ന് തോന്നി . കല്യാണം കഴിഞ്ഞതും ആണ് . മുഖമില്ലാത്ത എന്നോട് മുഖമില്ലാതെ രണ്ട് വാക്ക് പറയാൻ വന്നതാണത്രെ .

എന്തുകൊണ്ട് സ്നേഹിക്കാൻ പറ്റില്ല എന്ന് ചോദിച്ച എന്നോട് പറഞ്ഞത് കല്ല്യാണം കഴിഞ്ഞാൽ ചെക്കന്റെ വീട്ടുകാർ പിന്നെ പൈസ ഒക്കെ പ്രശ്നമാണ് എന്ന് പറഞ്ഞ് പുള്ളിക്കാരി കാരണങ്ങൾ നിരത്തി തുടങ്ങി . ഞാൻ റിപ്ലെ അയക്കാൻ തുടങ്ങി .
താൻ പറഞ്ഞ ഒന്നാമത്തെ കാര്യം വീട്ടുകാരാണ് . കല്ല്യാണം കഴിഞ്ഞ നിങ്ങൾക്ക് കിടക്കുന്നതിന് മുൻപ് ഒരഞ്ചുമിനുട്ട് സംസാരിച്ചൂടെ . അതിനുള്ള പ്രൈവസി കിട്ടില്ലെ നിങ്ങളുടെ റൂമിൽ . അപ്പൊ ഒന്ന് ചേർന്ന് കിടന്ന് സംസാരിക്കാലോ . ഇനി രണ്ടാമത് പറഞ്ഞത് പൈസയാണ് പ്രശ്നം എന്ന് .

സ്നേഹിക്കാൻ എന്തിനാണ് പൈസ .
ഒന്നിച്ച് നടക്കുംബോൾ അവളുടെ ഇടതു കൈയിലേക്ക് നിങ്ങളുടെ വലതുകൈ ചുറ്റിപിടിക്കാൻ പൈസ വേണോ ?

ഒരുമിച്ച് അമ്പലത്തിൽ പോയി അവളുടെ നെറ്റിയിൽ നിങ്ങളുടെ മോതിരവിരൽ കൊണ്ട് ചന്ദനം തൊട്ടു കൊടുക്കാൻ പൈസവേണോ ?

കുളിച്ച് ഈറനോടെ കുളിമുറിയിൽ നിന്നും ഇറങ്ങി വരുന്ന അവളുടെ അണി വയറിൽ അമ്മ കാണാതെ ഒരു നുള്ളു കൊടുക്കാൻ ഞാനാഗ്രഹിച്ചിട്ടുണ്ട് . അതിന് പൈസ വേണോ ?

കണ്ണാടി നോക്കി നിൽക്കുന്ന അവളുടെ പിന്നിൽ കൂടി പോയി പെട്ടെന്ന് വയറിലൂടെ കൈയ്ചുറ്റി അവളുടെ പിൻകഴുത്തിൽ ചുണ്ടമർത്തി ഒരു ഉമ്മ കൊടുക്കാൻ ഞാൻ ആഗ്രഹിച്ചിട്ടുണ്ട് . അതിന് പൈസ വേണോ ?

മാസമുറ ആകുംബോൾ അവളുടെ വേദനയെ അടുത്തു കിടന്ന് മുടിയിഴകളിൽ കൈ തലോടി സാരമില്ലെടീ എന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ പൈസ വേണോ ?

വിശേഷമായിരിക്കുന്ന സന്ധ്യകളിൽ അവൾ വീട്ടിൽ തനിച്ചാണെന്നും പറഞ്ഞ് കൂട്ടുകാർക്കിടയിൽ നിൽക്കാതെ ഓടിവന്ന് കൂട്ടിരിക്കണം . അവളുടെ മടിയിൽ കിടന്ന് അങ്ങനെ അവളുടെ മുഖത്തേക്ക് നോക്കി ഒരു കുസൃതി ചിരിയോടെ നീ തനിച്ചല്ലല്ലോ എന്റെ മോളില്ലെ ഇവിടെ എന്നു പറഞ്ഞ് അവളുടെ വയറിൽ ഉമ്മ വെക്കുംബോൾ മുഖത്തേ പുഞ്ചിരി കാണണം . അതിനു പൈസ ചിലവുണ്ടോ ?

മാസാമാസം ചെക്കപ്പിനു പോകുംബോൾ അമ്മയെ ഏൽപിക്കാതെ എനിക്ക് തന്നെ പോകണം അവളുടെ കൂടെ . ആശുപത്രി വരാന്തയിലൂടെ ചേർത്തു പിടിച്ച് നടക്കുംബോൾ വെറുതെ എങ്കിലും ഒരു നഴ്സിനെ നോക്കി സുന്ദരി എന്നു പറയണം അപ്പൊൾ കാണാം അവളുടെ കുശുംബും സ്നേഹോം . അല്ലാതെ അന്നത്തെ ദിവസോം പണിക്ക് പോകുവല്ല വേണ്ടത് . മാസത്തിൽ 28 ദിവസം പണിക്കു പോയിട്ടും പൈസ തികയുന്നില്ലെങ്കിൽ ആ ഒരു ദിവസം കൂടി പോകാതിരുന്നാൽ ഒന്നും സംഭവിക്കില്ല .

നീയൊരു സ്വപ്നജീവിയാണ് . അല്ലാതെ നീ ഈ പറയുന്നതൊന്നും നടക്കില്ല പുള്ളിക്കാരി വീണ്ടും പറഞ്ഞു . നടക്കും എന്ന് ഞാനും . ഒടുവിൽ തർക്കം മുറുകിക്കൊണ്ടിരുന്നു . ഞാനും വിട്ടുകൊടുത്തില്ല . ഞാൻ സ്നേഹത്തെയും സ്നേഹിക്കുന്നതിനേയും പറ്റി പറഞ്ഞു കൊണ്ടിരുന്നു . ഒടുവിൽ പുള്ളിക്കാരിക്ക് നല്ല ദേഷ്യം വന്നുന്നു തോന്നുന്നു .

എന്നാപ്പിന്നെ നീ പോയി കെട്ടടാ പട്ടീ . എന്നിട്ട് വന്ന് ഡയലോഗടിക്ക് ഒടുവിൽ പുള്ളിക്കാരിയുടെ ക്ഷമകെട്ടുള്ള വർത്താനം .
നീണ്ട ഒരു മൗനം . പുള്ളിക്കാരി എന്നെ ബ്ലോക്കിയതാണോ ഞാൻ അവരെ ബ്ലോക്കിയതാണോ സുക്കണ്ണൻ ഞങ്ങളെ രണ്ടാളെയും ബ്ലോക്കിയതാണോ എന്നൊന്നും അറിയില്ല .
ശുഭം .
ഇപ്പൊഴും ചോദ്യം ബാക്കി ഇതിനൊന്നും പൈസ വേണ്ടല്ലോ ? പിന്നെ സ്നേഹിച്ചാൽ എന്താ ? .

മണ്ടശിരോമണി .

Read More

Malayalam short stories 12 | മലയാളം ചെറുകഥകൾ പേജ് 12

text 431

#കൂലിപ്പണിക്കാരൻ

രാവിലെ ജോലി സ്ഥലത്തു പോകാനായി കയറിയ ബസ്സിൽ നല്ല തിരക്കായിരുന്നു..

ഭാഗ്യത്തിന് സീറ്റുകിട്ടി..
സ്കൂൾ ബാഗുമായി കുട്ടികൾ അടുത്ത് നിന്ന് ഷാർട്ടിൽ ഉരസ്സുമ്പോൾ ഒന്നു രണ്ടു തവണ ബാഗ് തട്ടിമാറ്റി..

ബസ്സിലെ തിരക്കു കുറഞ്ഞു വരുവാണ് എന്റെ സീറ്റിൽ ഒരാൾക്കു കൂടി ഇരിയ്ക്കാനുള്ള സൗകര്യമുണ്ട്..

ഞാൻ നോക്കുമ്പോൾ മുഷിഞ്ഞ വസ്ത്രവും കൈയിൽ പണിസഞ്ചിയുമായി എന്റെ സീറ്റിലേയ്ക്കു നോക്കുന്ന ആ മനുഷ്യനെ ഞാൻ കാണുന്നത്..

മനസ്സിൽ പ്രാർത്ഥിച്ചു അയാൾ ഇവിടെ ഇരിയ്ക്കാൻ വരല്ലേ..

പ്രാർത്ഥന ഫലിച്ചു അയാൾ സീറ്റു കണ്ടിട്ടും ഇരിയ്ക്കാൻ വന്നില്ല.

ചിലപ്പോൾ കുട്ടികളുടെ ബാഗ് ഞാൻ തട്ടിമാറ്റുന്നത് കണ്ടിട്ടുണ്ടാകണം..

ഞാൻ അയാളെ വിളിച്ച് എന്റെ അരികിൽ ഇരുത്തി..

ഇരിയ്ക്കാൻ ഒത്തിരി മടിച്ച ആ മുഖത്തു നോക്കി ഞാൻ പറഞ്ഞു..

ഞാനും ഒരു കൂലി പണിക്കാരന്റെ മകനാണ്..

ചേട്ടന്റെ ഈ മുഷിഞ്ഞ വസ്ത്രത്തിന്റെയും, ഈ പണിസഞ്ചിയുടെയും വില തിരിച്ചറിയാൻ കഴിയുന്ന ഒരു മകനാണ് ഞാൻ..

എന്റെ ശരീരത്തു കാണുന്ന മുഷിയാത്ത ഈ വസ്ത്രം എന്റെ അപ്പന്റെ വിയർപ്പിന്റെ ഫലമാണ്..

ജോസ്ബിൻ

Read More

Malayalam short stories 13 | മലയാളം ചെറുകഥകൾ പേജ് 13

text 431

#പൊണ്ണത്തടിച്ചി#

അനിച്ചേട്ടാ.. എന്നെ അത് പോലെ ഒന്നെടുത്ത് പിടിക്കാമോ? നമുക്കും അത് പോലൊരു ഫോട്ടോ എടുക്കാം

ബീച്ചിൽ വച്ച് ,നാത്തൂനെ എടുത്തുയർത്തിപ്പിടിച്ചിട്ട് അവളുടെ ഭർത്താവ്, പല പോസ്സിലുള്ള ഫോട്ടോസ് എടുക്കുന്നത് കണ്ടപ്പോൾ ,കൊതി മൂത്തിട്ടാണ് രാജി സ്വന്തം ഭർത്താവിനോട് തന്റെ ആഗ്രഹം പറഞ്ഞത് .

എടീ.. അതിന് പ്രിയ,നിന്നെപ്പോലെ പൊണ്ണത്തടിച്ചിയൊന്നുമല്ല, അവളെ രാജേഷിന് നിസ്സാരമായിട്ട് എടുത്ത് പൊക്കാൻ പറ്റും ,പക്ഷേ ഞാനെങ്ങാനും അത് പോലെ ശ്രമിച്ചാൽ ,നടുവൊടിഞ്ഞ് താഴെ കിടക്കും, എനിക്ക് കുറച്ച് നാള് കൂടി ആരോഗ്യത്തോടെ ജീവിക്കണം, നീ നിന്റെ പാട് നോക്കി പൊയ്ക്കെ ഒന്ന്

അത് കേട്ട്, പ്രിയയും രാജേഷും പൊട്ടിച്ചിരിച്ചതിലല്ല അവൾക്ക് വിഷമം തോന്നിയത് ,തന്റെ ഭർത്താവിന്റെ നിലപാട് മാറ്റം കണ്ടിട്ടായിരുന്നു.

ഞാനൊരുപാട് പെൺകുട്ടികളെ പോയി കണ്ടതാണ്, പക്ഷേ ഒന്നിനും വണ്ണമില്ല ,എല്ലാം നീർക്കോലികളെ പോലിരിക്കുന്നു, അവസാനമാണ് , എന്റെ മനസ്സിനിണങ്ങിയ ഒരു പെണ്ണിനെ കണ്ടെത്തിയത്, പെൺകുട്ടികളായാൽ, ഇത് പോലെ കുറച്ച് തടിയൊക്കെ വേണം ,എന്നാലേ സാരിയൊക്കെ ഉടുക്കുമ്പോൾ ഒരു ലുക്കുണ്ടാവു ,അല്ലാതെ ചില പെണ്ണുങ്ങളെ കണ്ടിട്ടില്ലേ? ഒരു മാതിരി വടിയിൽ തുണി ചുറ്റിയത് പോലെ, എനിക്ക് അങ്ങിനെയുള്ളവരെ കാണുന്നത് തന്നെ ദേഷ്യമാണ്

കല്യാണം കഴിഞ്ഞ ആദ്യ ദിവസം, അനിച്ചേട്ടൻ തന്നെ ചുറ്റിവരിഞ്ഞ് കൊണ്ട് , കാതരമായ് തന്നോട് പറഞ്ഞത് അവളോർത്തു .

അനിച്ചേട്ടൻ എന്നെ വന്ന് കണ്ടില്ലായിരുന്നെങ്കിൽ ,ഒരു പക്ഷേ ,എന്റെ വിവാഹം ഇനിയും ഒരുപാട് വൈകിയേനെ ,പല പല ആലോചകൾ എനിക്കും വന്നിരുന്നു ,പക്ഷേ എന്റെ ഈ അമിതവണ്ണം കാരണമാ
എല്ലാം മുടങ്ങിപ്പോയത്

അവൾക്കന്ന്, അദ്ദേഹത്തിന്റെ ആ ആറ്റിറ്റ്യൂഡ് ഒരുപാട് ഇഷ്ടമായി, അത് വരെ തന്റെ വണ്ണത്തെയോർത്ത് സ്വയം ശപിച്ച് കൊണ്ടിരുന്ന രാജി, അനിലിന്റെ പിന്തുണ കൂടി ആയപ്പോൾ പിന്നെയും വണ്ണം വെച്ച് കൊണ്ടിരുന്നു,

തന്റെ വണ്ണത്തെ പുകഴ്ത്തി കൊണ്ടിരുന്നയാൾ, പിന്നെ എപ്പോഴാണ് അതിൽ നിന്ന് വ്യതിചലിക്കാൻ തുടങ്ങിയതെന്ന് അവൾ ഓർത്ത് നോക്കി.

ഫസ്റ്റ് വെഡ്ഡിങ്ങ് ആനിവേഴ്സറി കഴിഞ്ഞിട്ടുo, താൻ ഗർഭിണിയാകാതിരുന്നപ്പോൾ അനിച്ചേട്ടന്റെ ഒരു ആന്റിയാണ് പറഞ്ഞത് , മോൾക്കിത്രയും വണ്ണമുള്ളത് കൊണ്ടാണ് ഗർഭിണിയാകാത്തതെന്ന്

അതിന് ശേഷമാണ് അനിച്ചേട്ടന് തന്നോട് ,പഴയ പോലെ സ്നേഹമില്ലെന്ന്, രാജിക്ക് തോന്നി തുടങ്ങിയത്.

ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്താമെന്ന് രാജി അയാളോട് പറഞ്ഞെങ്കിലും, ദൈവം നിശ്ചയിച്ച സമയത്ത് എല്ലാം നടന്നോളും എന്ന് പറഞ്ഞ് ,അനിൽകുമാർ അന്ന് ഒഴിഞ്ഞ് മാറുകയായിരുന്നു.

ബീച്ചിലെയും പാർക്കിലെയും ഉല്ലാസയാത്ര കഴിഞ്ഞ് രാത്രി വീട്ടിലെത്തിയിട്ടും, രാജിയുടെ മനസ്സിന്റെ നീറ്റൽ കൂടിക്കൊണ്ടിരുന്നു.

എങ്ങിനെയും തന്റെ വണ്ണം കുറയ്ക്കണം, അതായിരുന്നു അവളുടെ ഏക ചിന്ത.

അതിനായ്, അവൾ ഭക്ഷണം കുറയ്ക്കാനും, എക്സർസൈസ് ചെയ്യാനും, ഡാൻസ് പ്രാക്ടീസ് ചെയ്യാനും തുടങ്ങി.

ദിവസങ്ങൾ പലത് കടന്ന് പോയി.

പക്ഷേ ,രാജിയുടെ ശരീരഭാരം ഒരു ഗ്രാം പോലും കുറഞ്ഞില്ല.

അവളുടെ ഈ കഷ്ടപ്പാടൊക്കെ അനിൽകുമാറിന്റെ അമ്മ ദിവസവും ശ്രദ്ധിക്കുന്നുണ്ടായിരുന്നു

എന്റെ മോളെ, നീയിങ്ങനെ തിന്നാതെയും കുടിക്കാതെയും കിടന്നിട്ടൊന്നും ഒരു കാര്യവുമില്ല, ഈ തടി, ജന്മനാ ഉള്ളതല്ലേ ?ഇതൊരിക്കലും കുറയാൻ പോകുന്നില്ല.

ഇല്ലമ്മേ.. എനിക്ക് എങ്ങനെയെങ്കിലും വണ്ണം കുറച്ചേ പറ്റു ,ഇല്ലെങ്കിൽ അനിച്ചേട്ടൻ എന്നിൽ നിന്ന് ഒരു പാട് അകന്ന് പോകും ,അതെനിക്ക് സഹിക്കാനാവില്ല

അമ്മായി അമ്മ അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, അവള് തോല്ക്കാൻ തയ്യാറല്ലായിരുന്നു.

ഒരു ദിവസം മുഷിഞ്ഞ ഡ്രസ്സ് കഴുകാൻ എടുക്കുമ്പോൾ, അനിലിന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും, ഒരു യുവതിയുടെ ഫോട്ടോ താഴേക്ക് ഊർന്ന് വീണു.

ഞെട്ടലോടെ അത് കൈയ്യിലെടുത്തിട്ട്, ആരും കാണാതെ അവൾ , ബെഡ് റൂമിലെ അലമാരയ്ക്കകത്ത് ഒളിപ്പിച്ച് വച്ചു.

അതിനെ കുറിച്ച് അദ്ദേഹത്തോട് ഇപ്പോൾ ചോദിച്ചാൽ ,എന്തെങ്കിലും കള്ളം പറഞ്ഞ് അയാൾ ഒഴിഞ്ഞ് മാറുമെന്ന് അവൾക്ക് തോന്നി, ഇതിലെന്തെങ്കിലും സത്യമുണ്ടെങ്കിൽ ,വ്യക്തമായ തെളിവ് സഹിതം വേണം തനിക്ക് ചോദ്യം ചെയ്യേണ്ടതെന്ന് അവൾ തീരുമാനിച്ചു .

പിറ്റേന്ന് തുണി കഴുകാൻ എടുത്തപ്പോഴും ,അവൾ അയാളുടെ പോക്കറ്റ് പരിശോധിച്ചു.

പാൻറ്സിന്റെ പോക്കറ്റിൽ നിന്നും അവൾക്കൊരു ലെറ്റർ കിട്ടി.

അത് തുറന്നവൾ വായിച്ചു.

പിന്നെ…ഇന്നലെ തന്ന ഫോട്ടോ ആരെയും കാണിക്കരുത് കെട്ടൊ,
ഞാനെന്താ ഒരു ഫോൺ വാങ്ങിക്കാത്തതെന്ന് ചോദിച്ചില്ലേ?എന്റെ ഭർത്താവ് ഒരു സംശയ രോഗികായത് കൊണ്ട് ഫോൺ ഉപയോഗിക്കാനൊന്നും അയാൾ സമ്മതിക്കില്ല ,അത് കൊണ്ട് പറയാനുള്ളതൊക്കെ തല്ക്കാലം നമുക്ക് ഇങ്ങനെ കത്തിടപാടിലൂടെ പരസ്പരം പങ്ക് വയ്ക്കാം, ഓഫീസിലുള്ളവർക്ക് ,നമ്മുടെ കാര്യത്തിൽ ചില സംശയങ്ങൾ തോന്നി തുടങ്ങീട്ടുണ്ട്, അത് കൊണ്ടാണ് ഞാൻ നേരിൽ കാണുമ്പോൾ മൈൻഡ് ചെയ്യാത്തത് ,പിന്നെ ഞാൻ ഒപ്പിടാനെന്നും പറഞ്ഞ് കൊണ്ട് ത്തരുന്ന ഫയലിനകത്ത് എന്റെ ലൗലെറ്റർ ഉണ്ടാകും, ശ്രദ്ധിച്ചോണെ ,ശരി ബാക്കിയൊക്കെ പിന്നെ തത്ക്കാലം ഒരു ഉമ്മ പിട

Read More

Malayalam short stories 14 | മലയാളം ചെറുകഥകൾ പേജ് 14

text 431

ിച്ചോ ഉമ് മ് മ് മാ….

അത് വായിച്ച് കഴിഞ്ഞപ്പോൾ രാജിക്ക് ശരീരം തളരുന്നത് പോലെ തോന്നി.

മതി, ഇത് മതി, ഇനിയദ്ദേഹത്തിന് തന്റെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറാൻ കഴിയില്ല.

വൈകിട്ട് ഓഫീസിൽ നിന്ന് അനിൽ തിരിച്ച് വരാനായി അവൾ കാത്തിരുന്നു.

കുറച്ച് കഴിഞ്ഞ് ഒരു ഫോൺ വന്നു.

അനിലായിരുന്നു അത്.

ങ്ഹാ,രാജി ഞാൻ ചെന്നൈ വരെ അത്യാവശ്യമായി പോകുവാ, കമ്പനിയുടെ ഒരു അർജൻറ് മീറ്റിംഗ് ഉണ്ട് ,ചിലപ്പോൾ ഒരാഴ്ച കഴിഞ്ഞേ തിരിച്ച് വരു, അത് വരെ എന്നെ വിളിക്കരുത്, ഞാൻ ബിസി ആയിരിക്കും

പെട്ടെന്ന് ഫോൺ കട്ടായി.

ഇതെന്താ ഇത് വരെ പറയാത്ത ഒരു മീറ്റിംഗ് .

അവളുടെ മനസ്സിൽ ഒരായിരം സംശയങ്ങൾ ഉരുത്തിരിഞ്ഞു.

ആരാ മോളേ വിളിച്ചത് ,

അത് ,അനിച്ചേട്ടൻ ആയിരുന്നമ്മേ,
ചെന്നെയിൽ എന്തോ മീറ്റിംഗുണ്ടെന്ന്, ഒരാഴ്ച കഴിയുമെന്ന്

ശരിയാ , രാവിലെ ഒരു പെങ്കൊച്ച് വിളിച്ചായിരുന്നു, അനിൽ സാറ് ഇറങ്ങിയോ എന്ന് ചോദിച്ച്, അവരൊന്നിച്ചാണ്, ചെന്നെയിൽ പോകുന്നതെന്ന് പറഞ്ഞു ,ഞാനത് പറയാൻ വന്നപ്പോൾ മോള് ബാത്റൂമിലായിരുന്നു

അത് കേട്ടപ്പോൾ തന്റെ തലയ്ക്കകത്തിരുന്ന് ഒരു കരിവണ്ട് മൂളുന്നത് പോലെ അവൾക്ക് തോന്നി.

ഭൂമി കീമേൽ മറിയുന്നത് പോലെ, കണ്ണിലാകെ ഇരുട്ട് കയറിയപ്പോൾ അവൾ കട്ടിലിലേക്കിരുന്നു.

#########$#####$#

ഉച്ചകഴിഞ്ഞപ്പോൾ അനിലിന്റെ ഫോണിലേക്ക് ഒരു കോള് വന്നു.

രാജി ആത്മഹത്യക്ക് ശ്രമിച്ചു ഹോസ്പിറ്റലിലാണ്.

അത് കേട്ട മാത്രയിൽ അയാൾ ബൈക്കുമെടുത്ത് ഹോസ്പിറ്റലിലേക്ക് പാഞ്ഞു .

രാജിയെ അപ്പോഴേക്കും റൂമിലേക്ക് മാറ്റിയിരുന്നു.

പേടിക്കാനൊന്നുമില്ല മോനേ.. അമ്മ സമയത്ത് ചെന്നില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ,ഞങ്ങൾ ചോദിച്ചിട്ട് അവളൊന്നും പറയുന്നില്ല, ഇനി മോൻ അവളോടൊന്നു സംസാരിക്ക്, ഞങ്ങൾ വെളിയിലിരിക്കാം

എല്ലാവരും ഇറങ്ങിക്കഴിഞ്ഞപ്പോൾ ,അനിൽ അകത്ത് കയറി കതക് കുറ്റിയിട്ടു.

എന്തിനാ രാജി, നീയിങ്ങനെയൊക്കെ ചെയ്തത്

ഞാൻ പിന്നെ എന്ത് ചെയ്യണമായിരുന്നു, ഭർത്താവിന് മറ്റൊരു അവിഹിത ബന്ധമുണ്ടെന്നറിഞ്ഞാൽ, അത് സഹിച്ച് ജീവിക്കാനുള്ള മനക്കരുത്തൊന്നും എന്റെ മനസ്സിനില്ല ,ശരീരത്തിന് മാത്രമേ വണ്ണമുള്ളു, എന്റെ മനസ്സ് ഇപ്പോഴും ലോലമാണ്

ഓഹ് എന്നാലും കുറച്ച് നേരത്തേക്ക് എന്റെ ശ്വാസം നിലച്ചത് പോലെയായിരുന്നു

അനിൽ ആശ്വാസത്തോടെ പറഞ്ഞു.

അതിന് നിങ്ങൾ സന്തോഷിക്കുകയല്ലേ വേണ്ടത്, ഞാനൊഴിഞ്ഞ് പോയാൽ നിങ്ങൾക്ക് രണ്ടാൾക്കുo പിന്നെ സ്വൈര്യമായി ജീവിക്കാമല്ലോ?

രാജി… ,നീയെന്തൊക്കെയാണീ പറയുന്നത് ,എന്റെ ജീവിതത്തിൽ നിന്ന് നീയൊഴിഞ്ഞ് പോകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ അതെനിക്ക് മറ്റൊരുവളുമായി ബന്ധമുണ്ടായിട്ടായിരുന്നില്ല, അതൊക്കെ , ഞാൻ ക്രിയേറ്റ് ചെയ്ത വെറുമൊരു നാടകമായിരുന്നു,

എന്തിനായിരുന്നു അത് ,നിങ്ങൾക്കെന്നെ ഇഷ്ടമില്ലാഞ്ഞിട്ടല്ലേ?

അല്ല, ഇഷ്ടക്കൂടുതൽ കൊണ്ടായിരുന്നു, അന്ന് ആന്റി അങ്ങനെ പറഞ്ഞപ്പോൾ, ഞാൻ നിന്നെ കൂട്ടാതെ, തനിച്ച് ഒരു ഡോക്ടറെ പോയി കണ്ടിരുന്നു, എനിക്ക് എന്തെങ്കിലും കുഴപ്പമുള്ളത് കൊണ്ടാണോ? നീ ഗർഭിണിയാകാത്തത് എന്നറിയാനായിരുന്നു അത്, അന്നത്തെ പരിശോധനയിൽ ഞാൻ ഒരിക്കലും ഒരച്ഛനാകില്ലന്ന് ഡോ: തീർത്ത് പറഞ്ഞു ,അതിന് ശേഷമാണ്, ഞാൻ നിന്നോട് അകലാൻ ശ്രമിച്ചതും, നിന്റെ വണ്ണത്തെക്കുറിച്ച് കുറ്റം പറയാൻ തുടങ്ങിയതും ,കാരണം, നീ എന്നെ ഉപേക്ഷിച്ച് പോകാനും മറ്റൊരു വിവാഹം ചെയ്യാനും വേണ്ടിയായിരുന്നു അത് ,അല്ലങ്കിൽ ഒന്നുമറിയാതെ, നീയെന്റെ കൂടെ എന്നും മച്ചിയെന്ന് മുദ്രകുത്തി, മറ്റുള്ളവരുടെ മുന്നിൽ ഒരു പരിഹാസ കഥാപാത്രമായി ജീവിക്കേണ്ടി വരുമെന്ന്, ഞാൻ ഭയപ്പെട്ടു. ഞാൻ കാരണം നിന്റെ ജീവിതം നശിച്ച് പോകരുതെന്ന് ഞാൻ ആഗ്രഹിച്ചു.അതിന് വേണ്ടി ഞാൻ തന്നെ കൈയ്യക്ഷരം മാറ്റിയെഴുതിയ, ലൗ ലെറ്ററും, പോക്കറ്റിൽ ഒളിപ്പിച്ചു വച്ചു ,കളഞ്ഞ് കിട്ടിയ ,ഏതോ ഒരു യുവതിയുടെ ഫോട്ടോ ആയിരുന്നു അത്

ങ് ഹേ! സത്യമാണോ അനിച്ചേട്ടാ ഇതൊക്കെ ,അപ്പോൾ എന്നെക്കുറിച്ച് ഇങ്ങനെയൊക്കെയാണോ ധരിച്ച് വച്ചിരിക്കുന്നത് ,എനിക്ക് എന്റെ അനിച്ചേട്ടൻ കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളു ,ഓർമ്മ വച്ച കാലം തൊട്ടെ, പൊണ്ണത്തടിച്ചീ.. എന്ന് വിളിച്ച്, മറ്റുള്ളവരെല്ലാം എന്നെ കളിയാക്കിയപ്പോൾ ,എന്റെ വണ്ണം കണ്ട് എന്നെ ഇഷ്ടപ്പെട്ട ഒരേ ഒരാള് എന്റെ അനിച്ചേട്ടനാ ,ആ നിങ്ങളുടെ മനസ്സിനെ മറ്റെന്തിനെക്കാളും ഞാൻ വിലമതിക്കുന്നു ,നിങ്ങൾ എന്റെ കൂടെയുണ്ടെങ്കിൽ എനിക്ക് മറ്റൊന്നും വേണ്ട അനിച്ചേട്ടാ…

അത്രയും പറഞ്ഞവൾ അവന്റെ കൈത്തലമെടുത്ത് തെരുതെരെ ഉമ്മ വച്ചു.

രചന
സജി തൈപ്പറമ്പ്.

Read More

Malayalam short stories 16 | മലയാളം ചെറുകഥകൾ പേജ് 16

text 431

എവിടെ നോക്കിയാടി വണ്ടി ഓടിക്കുന്നെ…നീ ഒക്കെ വണ്ടി ഓട്ടുന്നുണ്ടെന്നു കരുതി ഇവിടെ ആർക്കും റൊഡിലൂടെ പോകണ്ടേ…
അതിവേഗം വന്ന് ബൈക്കിൽ കുത്തി തെറിപ്പിച്ച activaക്കാരിയുടെ മുഖത്തു നോക്കി സുബൈർ ഒച്ചവെക്കുമ്പോൾ ബാസി ചോര ഒഴുകുന്ന കൈകളോടെ റൊട്ടിൽ നിന്ന് എഴുന്നേൽക്കുന്നുണ്ടായിരുന്നു.

നിന്ന് കരയാതെ ഹോസ്പിറ്റലിൽ കൊണ്ട് പോടി… ചോര പോകുന്നത് കാണണില്ലെ…

തോളിലെ ഷാൾ ഊരി കൊടുത്തു കയ്യിൽ കെട്ടാൻ ആംഗ്യം കാണിച്ച് അടുത്ത ടാക്സിക്ക് കൈ കാണിച്ച് ഹോസ്പിറ്റലിലേക്ക് പോയി.

അടുത്ത ആഴ്ച അവന് തിരിച്ചു പോകണ്ടതാ…ഈ പെണ്ണുകാണൽ എങ്കിലും ഒന്ന് നടന്നു കിട്ടുമെന്ന് കരുത്തിയതാ…. അപ്പൊ ഓരോന്നിങ് വന്നോളും…സുബൈർ അത് പറഞ്ഞു നിർത്തുമ്പോൾ അവൾ ബാസിയുടെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കി. പ്രശ്നം ആക്കണ്ട എന്ന മട്ടിൽ അവളുടെ മുഖത്ത് നോക്കി ബാസി കണ്ണു ചിമ്മി തലയാട്ടിയപ്പോൾ അവളുടെ മുഖം ഒന്ന് തെളിഞ്ഞു.

മുറിവ് അത്യാവശ്യം വലുതാണ് 6 സ്റ്റിച് വേണ്ടി വരും… കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ് മുറിവിലേക്ക് നോക്കി ഡോക്ടർ പറഞ്ഞു.

സാറേ വേറെ കുഴപ്പം ഒന്നും ഇല്ലല്ലോസുബൈർ ഡോക്ടറോടായി ചോദിച്ചു.

പുറത്ത് ഒന്നും കാണുന്നില്ല… തലക്ക് മുറിവുള്ളൊണ്ട് 1 ദിവസം ഒബ്സർവേഷനിൽ നിൽക്കുന്നത് നന്നാവും…അതുംപറഞ്ഞു ഡോക്ടർ വാർഡ് റൂമിന് പുരത്തോട്ട് പോയി.

ടീ നിന്റെ വീട്ടിലെ നമ്പർ തന്നെ..

എന്റെ വീട്ടിൽ അറിയിക്കരുത് പ്ലീസ്.. ഞൻ ഉപ്പയും ഉമ്മയും അറിയാതെ വണ്ടി എടുത്തു പൊന്നാണ്… അറിഞ്ഞാൽ എന്നെ കൊല്ലും പ്ലീസ്…അതും പറഞ്ഞ് അവൾ കരയാൻ തുടങ്ങി.

നീ ഒക്കെ വണ്ടി ഓടിക്കാതിരിക്കന്നെ നല്ലത്

ഒഴിവാക്കെടാ…ബാസി പറഞ്ഞു.

ഇന്ന് ഭാര്യനെ കാണിക്കേണ്ട ദിവസാണ് എനിക്കിപ്പോ പോണം…ടീ എന്ത് വേണേലും നോക്കണം ഞാൻ വന്നിട്ട് പോയാൽ മതി നീ…സുബൈർ കടുപ്പത്തിൽ പറഞ്ഞപ്പോൾ അവൾ ഭയത്തോടെ സമ്മതം മൂളി.

അൽപ്പം സമയം കഴിഞ്ഞ്,ഇഞ്ചക്ഷന്റെ തരിപ്പ് പോയപ്പോൾ ബാസി വേദന കൊണ്ട് പുളയാൻ തുടങ്ങി. കണ്ണു നിറയുന്നത് അവൾ കാണാതിരിക്കാൻ ഇടത് കൈ കണ്ണിന് മുകളിൽ വെച്ച് കട്ടിലിൽ കിടന്നു. വേദന കൊണ്ട് പുളയുന്ന ബാസിയുടെ മുറിവുള്ള കയ്യിൽ അവൾ മെല്ലെ തടവി. തീ തട്ടിയ പ്രതീതിയിൽ അവൻ കണ്ണ് തുറന്നു.ഭയത്തോടെ അവൾ അവനെ തന്നെ നോക്കി.വേദനക്കിടയിലും അവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്നു. പഴയെ പോലെ കണ്ണ് ചിമ്മിക്കിടന്നപ്പോൾ അവൾ തടവികൊണ്ടിരുന്നു.

നിന്റെ പേരെന്താ
സൽമ
പഠിക്കാണോ
മ്..
എന്താ പഠിക്കുന്നെ..
ബി എ 2nd year
മ്…
നീണ്ട ഒരു നിശ്ശബ്ദദക്ക് ശേഷം ചിരിച്ചു കൊണ്ട് ബാസി ചോദിച്ചു.
നിനക്ക് ലൗവർ ഉണ്ടോ..അവൾ ചിരിച്ചു.
എന്താ ചിരിക്കുന്നെ പറ..
ഉണ്ടായിരുന്നു ഇപ്പൊ ഇല്ല..
നീ തേച്ചൊ..അതോ അവനോ..ബാസി ചിരിച്ചു.
ഞാൻ തേച്ചു..
ശേ നീ തേപ് പെട്ടിയാലെ..
ഞാൻ പാവാ അവൻ തീരെ ശരിയല്ല അതാ..

മ്..നിന്റെ കല്യാണം നോക്കൽ ഒക്കെ തുടങ്ങിയോ…
മ്…തുടങ്ങിക്ക്…നീളം ഇല്ലാത്തൊണ്ടു ഒന്നും ശരിയാകുന്നില്ല..
എന്നാ ഞാൻ കെട്ടിയാലോ…
എന്ത്..
ഒന്നൂല്യ..

നിങ്ങളെ പേരെന്താ…തടവി കൊണ്ടിരിക്കുന്ന കൈ മാറ്റി ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു.
ബാസി..
നിങ്ങൾക്ക് ലൗവർ ഉണ്ടോ..
നമ്മളെ ഒക്കെ ആര് നോക്കാനാടോ…
പിന്നെയും കുറെ നേരം അവർ സംസാരിച്ചു കൊണ്ടിരുന്നു.

ആഹ്..ബാസി വേദന അഭിനയിച്ചു.
അവൾ വേഗം തടവാൻ തുടങ്ങി. ബാസി ചിരിച്ചപ്പോൾ ആ വേദനയിലെ കള്ളത്തരം മനസ്സിലാക്കി അവളും ചിരിച്ചു.

ടീ സുബൈർ വരുന്നു..
അവൾ ഭയത്തോടെ പിന്നോട്ട് മാറി നിന്നു.
ഇനി നീ പൊയ്ക്കോ..സുബൈർ അവലോടയി പറഞ്ഞു.

പോകാൻ വരട്ടെ അഡ്ര എഴുതി തന്നിട്ട് പോയാൽ മതി… എനിക്കെന്തെങ്കിലും പറ്റിയാലോ…ബാസി ഒരു കള്ള ചിരിയോടെ പറഞ്ഞു.


അവൾക്ക് പഠിക്കണമെന്ന് ആഗ്രഹം ഉണ്ട്…

ഓ അതിനെന്താ അവൻ അടുത്ത അഴച്ച തിരിച്ചു പോകും പിന്നെ 1അര വർഷം കഴിഞ്ഞേ തിരിച്ചു വരൂ… അപ്പോഴേക്ക് അവളുടെ പഠനം തെരുമല്ലോ…സുബൈർ നൽകിയ മറുപടിക്ക് ബാസി തലയാട്ടി സമ്മതിച്ചു.

മോന് കൈക്ക് എന്താ പറ്റിയത്…

അത് ഒരുത്തി വണ്ടി കൊണ്ട് വന്ന് കെട്ടിയതാ..സുബൈർ പറഞ്ഞു തുടങ്ങിയപ്പോഴേക്ക് ബാസി ഇടപെട്ടു.

ചെറിയ ഒരു ആക്സിഡന്റാണ്…

മോളെ ചായ എടുത്തോ…
ആ ദാ വരുന്നു..
ചുവന്ന ചുരിദാറിൽ ഉടുത്തൊരുങ്ങിയ സൽമ അടുക്കളായില് നിന്ന് ഡൈനിങ് ഹാളിലേക്ക് വന്നു.അവൾ ബാസിയെ നോക്കി ഒരു നിമിഷം അത്ഭുതത്തോടെ സ്തംഭിച്ചു നിന്നു.ശേഷം മുന്നോട്ട് വന്ന് ചായ നൽകി.

ടാ നീ ഇവളാണെന്ന് അറിഞ്ഞാണോ വന്നേ…
മ് എന്തേ…
ഇപ്പോൾ നിങ്ങൾ ഒന്നായി നമ്മൾ പുറത്തും
അതിന് അവൾക്ക് അറിയില്ലല്ലോ…ബാസി ചിരിച്ചു കൊണ്ട് പറഞ്ഞു.

എന്താ രണ്ടു പേർക്കും ഒരു സ്വകാര്യം പറച്ചിൽ…അവളുടെ ഉപ്പ ചോദിച്ചു.

ഇവന് ഇസ്റ്റായിന്ന് പറയുവായിരുന്നു…

അത് കേട്ട് അകത്തേക്ക് കയറി പോകുന്ന സൽമ തല തിരിച് ബാസിയെ നോക്കി പുഞ്ചിരിച്ചു .ആ പുഞ്ചിരിയിൽ രണ്ടു ജീവനുകൾ ഒന്നായി തളിർക്കുകയായിരുന്നു.

ബാസി

Read More

Malayalam short stories 17 | മലയാളം ചെറുകഥകൾ പേജ് 17

text 431

#അകലേക് #ചെറുകഥ

സമയം മൂന്നായി വിശന്നിട്ട് വയറ് ഈങ്കിലാബ് വിളിക്കുന്നു, പേഷ്യൻസ് ഒന്ന് കുറഞ്ഞിരുന്നേൽ ഡോക്ടറെ കാണാമായിരുന്നു..

കാർത്തിക് കസേരയിലിരുന്ന് ഞെളിപിരി കൊണ്ടു..

മാസാവസാനം ആണ് ടാർഗറ്റ് ഇതുവരെ ആയിട്ടില്ല !!!

അവൻ മനസ്സിൽ പറഞ്ഞുകൊണ്ട് വിശപ്പും സഹിച് അക്ഷമയോടെ ഡോക്ടറുടെ മുറിക്ക് പുറത്ത് കാത്തിരുന്നു.

~~~~~~~~~~~~~

കാർത്തിക്, അച്ഛന്റേം അമ്മയുടേം ഏക മകൻ.. അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ള കുടുംബമാണ് അവന്റേത്. വീട്ടിൽ കല്യാണക്കാര്യം പറഞ്ഞ് നിരന്തരം ശല്യം ചെയ്യുന്നത് കൊണ്ട് അവൻ കണ്ടുപിടിച്ച ബുദ്ധിയാണ് ഈ മെഡിക്കൽ റെപ്രെസെന്റിറ്റീവ് ജോലി.

രാവിലെ ഇറങ്ങിയാൽ പിന്നെ അവന്റെ സന്തത സഹചാരിയായ ബൈക്കിൽ കയറി കറക്കമാണ്, യാത്ര ഇഷ്ടമായത് കൊണ്ടു ജോലി അവനൊരു ഭാരമായിരുന്നില്ല.. ഡോക്ടർസിനെ കാണാൻ ദിവസവും കിലോമീറ്ററോളം അവൻ ബൈക്കിൽ കറങ്ങും.. ഒരു വിവാഹത്തിന് അവനു താൽപ്പര്യമാണ് പക്ഷെ ഇതുവരെ അവന് മനസ്സിന് പിടിച്ച ഒരാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല….

ഇടക്ക് ടാർഗറ്റ് തികയാതെ വരുമ്പോൾ ഒരു ടെൻഷൻ അത്രെ ഉള്ളൂ.

വിശപ്പിന്റെ കാഠിന്യം തലയിലെത്തിയപ്പോൾ അവൻ ഒന്ന് കണ്ണടച്ചിരുന്നു..

കാർത്തിക് !!!!!!!!!

കണ്ണടച്ചിരുന്ന അവന്റെ കാതിലേക്ക് ഒരു കിളിനാദം പറന്നെത്തി.

നേഴ്സ് പെണ്ണാണ്..

വന്നോളൂ !!!!!.

അവൻ അപ്പോഴേക്കും റൂമിൽ എത്തി… പിന്നൊരു ഒരു മണിക്കൂർ ഡോക്ടറിനോട് വാചാലനായി ഒരു വിധം മെഡിസിൻ ലിസ്റ്റ് ഒപ്പിച്ചു..

അവൻ പുറത്തിറങ്ങി ഒരു നെടുവീർപ്പിട്ടു..

ടാർഗറ്റ് പൂർത്തിയായിട്ടില്ല എന്നാലും സമാധാനമായി.. ആദ്യം വയറിന്റെ ടാർഗറ്റ് നോക്കാം !!!!

ഒരു വിധം ഹോട്ടലിൽ ഉച്ച ഭക്ഷണം ഒക്കെ കഴിഞ്ഞിരുന്നു.. തേടിപ്പിടിച്ചു ഒരു ഹോട്ടൽ കിട്ടി..അവിടെ ഊണ് കഴിഞ്ഞിരുന്നു ബിരിയാണിയെ ഉള്ളൂ.

എന്തേലും ആകട്ടെ എന്ന് കരുതി അവൻ കൈകഴുകാൻ പോയി തിരികെ വന്ന അവൻ ഞെട്ടി.. കാലിയായി കിടന്ന ഹോട്ടൽ മുഴുവൻ ആള്..

അവൻ ദയനീയമായി വെയ്റ്റർ പയ്യനെ നോക്കി വയറ് തടവി..

പയ്യന് കാര്യം മനസ്സിലായി… അവൻ അടുത്ത് വന്നു.

സാർ.. എവിടെയോ ടൂർ പോകാൻ വന്നവരാണ്, സാർ എവിടേലും ഒരു സീറ്റ് പിടിച്ചോ ഞാൻ ഒരു ബിരിയാണി എങ്ങനെയെങ്കിലും കൊണ്ട് തരാം.

വിശപ്പിനേക്കാൾ വലുതല്ലല്ലോ ഒന്നും. മൂലയ്ക്ക് ഒരു ടേബിൾ മൂന്ന് പേരിരിപ്പുണ്ട് ഒരു സീറ് ഫ്രീ..

അപ്പോഴാണ് അവൻ ശ്രദ്ധിച്ചത് ഒരേ ലക്ഷ്യം രണ്ട് പേർ.. ടൂർ വന്ന ടീമിലെ ഒരു പയ്യൻ..
അവനെ കണ്ടാൽ അറിയാം അവന് സീറ് കൊടുത്താൽ സീറ്റ് മാത്രമല്ല ഫുഡും അവൻ തീർക്കും, അമ്മാതിരി ഒരു തടിയൻ ചെക്കൻ..

പിന്നൊന്നും നോക്കീല ഇടതുകാൽ പിറകോട്ടു വെച്ച്…. വലതുകാൽ മുന്നോട്ടു വെച്ച് കൈ രണ്ടും വിടർത്തി ലക്ഷ്യം മാത്രം മനസ്സിലുറപ്പിച്ചു ഒറ്റ ഓട്ടം.ചെക്കനും അതെ സ്പീഡിൽ…

സ്കൂളിൽ ചാക്കിലോട്ടത്തിനു ഒന്നാം സമ്മാനം വാങ്ങിയവനോടാ ചെക്കന്റെ കളി… അവൻ ആ തടിയും വെച്ച് ഓടി വന്നപ്പോഴേക്കും കാർത്തിക് അവിടെ ഇടം പിടിച്ചു.. വിജയി ഭാവത്തിൽ ചെക്കനെ നോക്കി..

അവന്റെ കണ്ണുകളിൽ അറിയാം വിശപ്പ് ഒട്ടും സഹിക്കാൻ പറ്റാത്തവൻ ആണെന്ന്..

കാർത്തി ചെക്കനെ നോക്കി കണ്ണുരുട്ടി..

പോടാ ചെക്കാ എന്ന് പറഞ്ഞ് അവൻ അവനെ കളിയാക്കി.. തോറ്റു മടങ്ങിയ അവനെ നോക്കി കാർത്തി ഷർട്ടിന്റെ കൈ മടക്കി യുദ്ധത്തിന് തയ്യാറായി….

ബിരിയാണി വരാൻ യുഗങ്ങൾ കാത്തിരിക്കേണ്ടി വരുമ്പോലെ അവൻ അക്ഷമനായി കാത്തിരുന്നു…

അപ്പോഴാണ് അവൻ അടുത്തിരുന്നവരെ ശ്രദ്ധിച്ചത് എതിർ വശത്ത് ഒരു 10വയസ്സ് പ്രായമുള്ള കൊച്ച് പെൺകുട്ടിയും ഒരു 40 വയസ്സ് തോന്നിക്കുന്ന സ്ത്രീയും , തന്റെ അരികിലായി ഒരു പെണ്കുട്ടിയുമുണ്ട് അവൾക് ഏകദേശം 20 വയസ്സ് കാണും.ഷാൾ തലയിൽ കൂടി ഇട്ടിരിക്കുകയാണ് മുഖം കാണാൻ വയ്യ.

അവരുടെ പെരുമാറ്റം കണ്ടാൽ അറിയാം ആ സ്ത്രീ അവരുടെ അമ്മയാണ്. നിഷ്കളങ്കത നിറഞ്ഞ മുഖത്തോടെ ആ കൊച്ചുകുട്ടി ബിരിയാണിക് കാത്തിരിക്കുകയാണ്. അവളുടെ മുഖത്ത് സന്തോഷം മാത്രം, അവളുടെ ആകാംക്ഷ കണ്ടാലറിയാം ഈ അടുത്ത കാലത്തെങ്ങും ബിരിയാണി കഴിച്ചിട്ടില്ല, മൂന്നുപേരുടെയും ഭാവം അവൻ പതിയെ നിരീക്ഷിച്ചു വല്യ സാമ്പത്തികമൊന്നുമില്ലാത്ത കൂട്ടരാ.. അവന് പാവം തോന്നി.

ബിരിയാണി വരുന്നവരെ അവൻ ആ കുട്ടിയെ ഓരോ ചേഷ്ടകൾ കാണിച്ച് കളിച്ചുകൊണ്ടിരുന്നു ആ കുട്ടിയും പെട്ടെന്ന് അവന്റ കൂടെ അടുത്തു..

കാത്തിരിപ്പിന്റെ ഒടുവിൽ ബിരിയാണി വന്നു കാർത്തിക്കിനും കുട്ടിക്കും മാത്രം, അമ്മയ്ക്കും പെൺകുട്ടിയ്ക്കും ഓരോ ചായയും കൊടുത്തു.

അവന് മനസ്സിൽ എന്തോ പോലെ തോന്നി. പൈസ ഇല്ലാത്തോണ്ടാകുമോ അവർ കഴിക്കാത്തത്, ചോദിക്കണമെന്നുണ്ടായിരുന്നു, അവിവേകമാകുമോ എന്ന് പേടിച് അവൻ ചോദിച്ചില്ല..

കഴിച്ചുകൊണ്ടിരിക്കുമ്പോഴും അവൻ ആ സ്ത്രീയെ വീക്ഷിക്കുകയായിരുന്നു, നന്നേ ക്ഷീണിച്ച മുഖം, ഇടക്ക് അവർ കുട്ടികളെ നോക്കി കണ്ണ് നിറയുന്നത് അവൻ കണ്ടു.

എന്തോ വിഷമമുണ്ടെന്നു അവന് മനസ്സിലായി..

കൈ കഴുകി തിരികെ അവൻ വരുമ്പോൾ ആ സ്ത്രീയോട് ഹോട്ടലുടമ എന്തോ സംസാരിക്കുന്നുണ്ടായിരുന്നു, അവർ നല്ല രീതിയിൽ കരയുന്നത് അവൻ കണ

Read More

Malayalam short stories 18 | മലയാളം ചെറുകഥകൾ പേജ് 18

text 431

്ടു.

അവൻ അവിടെയെത്തിയപ്പോഴേക്കും അവർ പുറത്തേക്കിറങ്ങി…

ബില്ലടയ്ക്കാൻ നേരം അവൻ അവിടിരിക്കുന്ന ആളോട് കാര്യം തിരക്കി.

എന്താ ചേട്ടാ… എന്തെങ്കിലും പ്രശ്നമുണ്ടോ, അവർ കരയുന്നത് കണ്ടു. കാശിന്റെ എന്തെങ്കിലും ബുദ്ധിമുട്ട് ആണോ

മറുപടിയായി ഹോട്ടലുടമ ചെറുതായി ഒന്ന് ചിരിച്ചു..

അവർ ബില്ലടയ്ക്കാൻ വന്നതാ ഞാൻ വാങ്ങിയില്ല.. അതിനാ അവർ കരഞ്ഞേ

അത് പറയുമ്പോൾ അയാളുടെ മുഖത്തും ഒരു സങ്കടം നിഴലിച്ചു. ഒന്നും മനസ്സിലാകാതെ അവൻ അയാളെ നോക്കി.

പൈസ വാങ്ങാത്തതിന് കരയേ? !!!മനസ്സിലായില്ല

അയാൾ ബാക്കി പൈസയും കാർത്തിക്കിന്റെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു

എന്റെ അച്ഛന്റെ കാലം മുതൽ ഇവിടൊരു പതിവുണ്ട് കാൻസർ രോഗികളുടെ കയ്യിൽ നിന്നും ഞങ്ങൾ പൈസ വാങ്ങാറില്ല

കഴിച്ചത് മുഴുവൻ ഒറ്റ തീയിൽ കത്തിപോയ പോലെ തോന്നി അവന്.,കുറച്ചൂടെ വിവരം ചോദിക്കണമെന്നുണ്ടായിരുന്നു തിരക്ക് കാരണം അവൻ അതിനു നിന്നില്ല. പുറത്തിറങ്ങിയ അവൻ അവരെ കണ്ടു

രണ്ട് പെൺമക്കളെയും ചേർത്ത് പിടിച്ച് ആ സ്ത്രീ ബസ്സി കാത്ത് നിൽക്കുന്നു.

ക്ഷീണിച്ച ആ സ്ത്രീയുടെ ലക്ഷണങ്ങൾ കൊണ്ട് അവൻ ഊഹിച്ചു ആ സ്ത്രീയാണ് രോഗി., പാവം കുട്ടികൾ, അവർക്ക് അച്ഛൻ ഇല്ലായിരിക്കും ഉണ്ടേൽ ഈ അവസരത്തിൽ അവരുടെ കൂടെ കാണേണ്ടതല്ലേ… അവർ പോയാൽ പിന്നെ ആ കുട്ടികൾ എന്ത് ചെയ്യും, ഓരോന്ന് ആലോച്ചിച് നിന്നപ്പോൾ അവർക്കുള്ള ബസ്സ് വന്നു.. അപ്പോഴാണ് അവൻ ആ മൂത്ത കുട്ടിയെ ശ്രദ്ധിച്ചേ… ഒറ്റ നോട്ടത്തിൽ തന്നെ അവന്റെ മുഖം വിടർന്നു
എവിടെയോ തേടി നടന്ന ആ മുഖം, ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ ആ മുഖം പ്രതിഫലിച്ചു,

പിന്നൊന്നും ചിന്തിക്കാതെ അവൻ ബസ്സി പിന്നാലെ പോയി,

ഒരു കൊച്ച് ഓടിട്ട വീട് മുറ്റം നിറയെ പൂച്ചെടികളും മറ്റുമായി നല്ല ഭംഗിയുള്ള കൊച്ച് വീട്.. അവന് മൊത്തത്തിൽ സന്തോഷമായി, കെട്ടുന്നെങ്കിൽ ആ കുട്ടിയെ തന്നെ കെട്ടു അവൻ മനസ്സിലുറപ്പിച്ചു..

~~~~~~~~~~~~~~~~~~~~~~

എന്നാലും… എന്റെ കുഞ്ഞേ അത് തന്നെ വേണോ?? അച്ഛനില്ല അമ്മയാണേൽ ഇന്നോ നാളെയോ എന്ന് പറഞ്ഞിരിക്കുന്നു പിന്നെ ഇളയത് ഒരു പെൺകുട്ടിയും !!!!

കാര്യം വീട്ടിലവതരിപ്പിച്ചപ്പോൾ അമ്മയുടെ ചിന്തകൾ എല്ലാവഴിയും തിരഞ്ഞു.

പക്ഷെ അച്ഛന് സമ്മതമായിരുന്നു.. നിനക്കിഷ്ടമാണേൽ അത് മതി നമുക്ക്, ഇവള് പറയുന്നത് നീ കേൾക്കണ്ട, നീ അടുത്ത കാര്യം നോക്. !!

അച്ഛന്റെ തീരുമാനത്തിൽ അമ്മയും സമ്മതിച്ചു.

~~~~~~~~~~~~~~~~~~~

രാത്രി ഏറെ വൈകിയിട്ടും അവന് ഉറക്കം വന്നില്ല.. മനസ്സ് നിറയെ അവളുടെ മുഖം.. ഐശ്വര്യമുള്ള മുഖമാണ്, വീട്ടിലെ അവസ്ഥയും അമ്മയുടെ അസുഖവും ഒക്കെ കാരണമാകും മുഖത്ത് ഒരു സന്തോഷമില്ലായ്മ…

വിധി അതായിരിക്കും, അതാണല്ലോ എനിക്ക് ഇന്നുവരെ ഒരു പെണ്ണിനേം മനസ്സിന് പിടിക്കാതിരുന്നത്, അവളെ തന്റെയടുക്കൽ ദൈവം എത്തിച്ചപോലെയായിരുന്നു, അവൻ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഓരോന്ന് ചിന്തിച്ചു, പറ്റുമെങ്കിൽ ആ അമ്മയെ രക്ഷിക്കണം, നിഷ്കളങ്കത നിറഞ്ഞ ആ കുഞ്ഞു മോളേം നോക്കണം ആ വീട്ടിലെ എല്ലാം എല്ലാം ആയി നിന്ന് അവരെ സംരക്ഷിക്കണം..

അവളുടെ വീട്ടിലേക്കുള്ള വഴിനീളെ അവന്റെ മനസ്സിൽ ആ മുഖമായിരുന്നു.. അവള് സമ്മതിക്കുമോ?? അവളുടെ അമ്മക് എതിർപ്പ് കാണില്ല, ആരുടെയെങ്കിലും കയ്യിൽ ഏൽപ്പിക്കാനല്ലേ നോക്കു. അവൾക്കിഷ്ട്ടമാകും ഉറപ്പ് !!!

അവൻ ഓരോന്ന് ചിന്തിച്ചുകൊണ്ട് അവളുടെ വീട്ടിലേക്കുള്ള വഴിയിലെത്തി…

മുൻപ് കണ്ടപോലെ അല്ലല്ലോ ഇപ്പോൾ ആളും പേരും ഒന്നുമില്ലാതെ ഒറ്റപ്പെട്ടു കിടന്ന സ്ഥലത്ത് കൂടി ആളുകൾ വന്നും പോയും നിൽക്കുന്നു… മുന്നോട്ടു പോകും തോറും അവന് എന്തോ പന്തികേട് മണത്തു…

ചിലർ കൂടി നിന്ന് അടക്കം പറയുന്നു, സ്ത്രീകൾ കണ്ണ് നനച്ചുകൊണ്ട് ഇറങ്ങി പോകുന്നു,, വീടിനു മുൻപിലെത്തിയതും അവന് കാര്യം മനസ്സിലായി ആ വീട്ടിൽ മരണം നടന്നിരിക്കുന്നു,.

ആരെയും പരിചയമില്ലാത്തത് കൊണ്ട് അവൻ ഒരു വശത്ത് മാറി നിന്നു.

കാൻസർ അല്ലേ !!!പണം ചിലവാകുന്ന രോഗമാണ് ആ പാവങ്ങളെ സഹായിക്കാൻ ആരിരിക്കുന്നു, ദൈവവിധി

അടുത്തുകൂടി പോയ രണ്ടുപേർ പറഞ്ഞുകൊണ്ട് പോകുന്നത് കേട്ട് എന്ത് ചെയ്യണമെന്നറിയാതെ കാർത്തിക് മാറി നിന്നു.

കർപ്പൂരത്തിന്റെയും എണ്ണയുടെയും വാസന അവന്റ മനസ്സ് മരവിപ്പിച്ചു.

സമയമായി….. ബോഡി എടുക്കണം!! അടുത്ത ബന്ധുക്കൾ ആരെങ്കിലും ഉണ്ടേൽ വരിക ബോഡി എടുക്കാം,

ആരുടെയോ ഉച്ചത്തിലുള്ള വിളി കേട്ട് അവൻ തലയുയർത്തി.. അവസാനമായി അവർക്ക് ഏറ്റവും അടുത്ത ബന്ധു എന്ന നിലക്ക് തനിക് ചെയ്തുകൊടുക്കാൻ പറ്റുന്ന കടമ.

മനസ്സിൽ മറിച്ചൊന്നും ചിന്തിക്കാതെ അവൻ മുന്നോട്ടു വന്നു.. എല്ലാവരും അവനെ ഉറ്റു നോക്കി മുൻ പരിചയമില്ലാത്ത ഒരാൾ, അവൻ ആരെയും ശ്രദ്ധിക്കാൻ പോയില്ല മനസ്സിൽ തന്റെ കടമ മാത്രമേയുള്ളു..

വെള്ള പുതപ്പിച്ച ശരീരം ട്രെച്ചറിൽ കിടക്കുന്നു, സ്ട്രക്ച്ചറിന്റെ ഒരു കാലിൽ അവൻ മുറുകെ പിടിച്ച് ഉയർത്തി….

എന്റെ മോളേ !!!!!!!!!!!!!!

എന്നൊരു നിലവിളി അവന്റെ കാതുകളിൽ ഇടിമുഴക്കം പോലെ പ്രതിധ്വനിച്ചു…. സ്ട്രക്ച്ചറിൽ മുറുകെ പിടിച്ചുകൊണ്ടു അവൻ തിര

Read More